Pages

Wednesday, November 26, 2014

ലുലുമോൾക്ക് വീണ്ടും റാങ്ക് !

അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്.... അൽഹംദുലില്ലാഹ്....

ഈ മാസം പകുതിയായപ്പോൾ , എന്റെ ജീവിതത്തിൽ സംഭവിച്ച ചില സന്തോഷ നിമിഷങ്ങൾ “വർഷം 16“ എന്ന പേരിൽ പോസ്റ്റിയിരുന്നു.പത്ത് ദിവസം കഴിഞ്ഞപ്പോഴേക്കും ഇതാ അടുത്ത സന്തോഷവാർത്ത – വിദ്യാകൌൺസിൽ നടത്തുന്ന അഖില കേരള എം.ടി.എസ് സ്കോളർഷിപ്പ് പരീക്ഷയിൽ  പത്താം ക്ലാസ് വിഭാഗത്തിൽ , ബൂലോകത്ത് നിന്ന് തൽക്കാലം ലീവെടുത്ത എന്റെ മൂത്തമോൾ ഐഷനൌറ എന്ന ലുലുവിന് ഒന്നാം റാങ്ക് !എട്ടാം ക്ലാസിൽ പഠിക്കുമ്പോഴും ഇതേ സ്കോളർഷിപ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിക്കൊണ്ട് , അവളുടെ സ്കൂളായ കൊടിയത്തൂർ വാദിറഹ്മ ഇംഗ്ലീഷ് സ്കൂളിന്റെ ചരിത്രത്തിലെ ആദ്യത്തെ റാങ്ക്കാരി എന്ന അഭിമാന നേട്ടം തന്റെ പേരിൽ ചേർത്തിരുന്നു. രണ്ടായിരം രൂപ കാഷ് പ്രൈസും സർട്ടിഫിക്കറ്റും മെമന്റോയും ഡിസംബർ 27ന് നടക്കുന്ന ചടങ്ങിൽ വച്ച് വിതരണം ചെയ്യും. വീണ്ടും വീണ്ടും ദൈവത്തിന് സ്തുതി.


5 comments:

Areekkodan | അരീക്കോടന്‍ said...

പിതാവ് എന്ന നിലയില്‍ ഈ നേട്ടത്തില്‍ എന്റെ സംഭാവന വട്ടപൂജ്യമാണ്.

ajith said...

സന്തോഷവാര്‍ത്ത

ബഷീർ said...

അഭിനന്ദനങ്ങൾ.. ആശംസകൾ മോൾക്ക്

ലംബൻ said...

ആശംസകള്‍.. മോള്‍ക്കും.. പിന്നെ സംഭാവന ഒന്നും കൊടുക്കാത്ത അച്ഛനും.

Areekkodan | അരീക്കോടന്‍ said...

നന്ദി.....നന്ദി....നന്ദി

Post a Comment

നന്ദി....വീണ്ടും വരിക