ഞാന്‍ ജനിച്ചു വളര്‍ന്ന അരീക്കോട്ടെ തറവാട് വീട് ഈ അടുത്ത്
പൊളിച്ചു.അതിന് ശേഷം പതിവില്ലാതെ എന്റെ കൊച്ചുമകള്‍ യു.കെ.ജിക്കാരി ലൂന എന്റെ അടുത്ത്
വന്ന് ചോദിച്ചു – “ഉപ്പച്ചിയുടെ പേരെന്താ?”
“ആബിദ് തറവട്ടത്ത്...” ഞാന്‍ പറഞ്ഞു.
“അല്ല....ഇനി ആബിദ് അരീക്കോട് എന്നാണ് ഉപ്പച്ചിയുടെ പേര്‍..”
അവള്‍ പറഞ്ഞു.
“ങേ!!അതെന്താ അങ്ങനെ?” ഞാന്‍ ആബിദ് അരീക്കോട് എന്നും അറിയപ്പെടാറുണ്ടെങ്കിലും
അവളുടെ പുതിയ ഉത്തരം കിട്ടാനായി ഞാന്‍ ചോദിച്ചു.
“അതേയ്....തറവാട് പൊളിച്ചു....ഇനി പേരിന്റ്റെ പിന്നില്‍
തറവട്ടത്ത് എന്ന് പറ്റില്ല...!!!” തറവാടും തറവട്ടത്തും തമ്മില്‍ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയ
കുഞ്ഞു മനസ്സിന്റെ പ്രതികരണം !!
(തറവട്ടത്ത് എന്നത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത് നൊച്ചാട്
എന്ന സ്ഥലത്തെ എന്റെ പിതാവിന്റെ തറവാട് പേരാണ്.ആ തറവാട്ട് പേര്‍ ഉണ്ടാക്കിയ ഇതുപോലെയുള്ള നിരവധി കൊച്ചു കൊച്ചു കഥകള്‍ ഉണ്ട്....തുടരും)
8 comments:
ആ തറവാട്ട് പേര്‍ ഉണ്ടാക്കിയ ഇതുപോലെയുള്ള നിരവധി കൊച്ചു കൊച്ചു കഥകള്‍
തറവാട്ട് കഥകള്‍ പോന്നോട്ടെ...
മുബീ....തീര്‍ച്ചയായും ഓര്‍മ്മയില്‍ ഉള്ളത് എല്ലാം ഇവിടെ വരും.
'തറവട്ട'ത്തിലൊന്നും ഒതുങ്ങുന്നതല്ല തറവട്ടക്കുടുംബക്കാരുടെ 'അംഗ'ബലം!
ആശംസകള്‍ മാഷെ
അരീക്കോട് മതി. ലൂനമോൾ പറഞ്ഞതാ ശരി!!!!
തങ്കപ്പേട്ടാ....അത് ശരിയാ
അജിത്തേട്ടാ...അനൌദ്യോഗിക കുറിപ്പുകളിലും എഴുത്തുകളിലും ഒക്കെ നേരത്തെ തന്നെ ആ പേരിലാ
ഹ ഹ
കുട്ടികളുടെ ചില ചോദ്യങ്ങൾക്ക് ഉത്തരം പറയുക സാധ്യമല്ല.
ഷാജി...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.ഇപ്പോഴത്തെ കുട്ടികള്‍ പ്രത്യേകിച്ചും...
Post a Comment
നന്ദി....വീണ്ടും വരിക