2013 നവംബർ 19 സമയം ഉച്ചക്ക് ഏകദേശം 12.15. രാഷ്ട്രപതി ഭവനിലെ പ്രൗഢ ഗംഭീരമായ ദർബാർ ഹാളിൽ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പ്രത്യേകം ക്ഷണിക്കപ്പെട്ട ഇരുന്നൂറോളം വരുന്ന അതിഥികൾക്ക് മുമ്പിൽ ആ വർഷത്തെ എൻ.എസ്.എസ് ദേശീയ പുരസ്കാര വിതരണം നടക്കുകയാണ്. ഇന്ത്യൻ പ്രസിഡണ്ട് ശ്രീ. പ്രണബ് മുഖർജി വിതരണം ചെയ്യുന്ന അവാർഡ് ജേതാക്കളിൽ ഒരുവനായി ഞാനും അന്ന് ദർബാർ ഹാളിൽ ഉണ്ട്. ജീവിതത്തിലെ ഈ അപൂർവ്വ മുഹൂർത്തത്തിന് സാക്ഷികളാകാൻ എൻ്റെ ഉമ്മയും ഭാര്യയും മക്കളും ഭാര്യാ മാതാവും അടക്കമുള്ളവർ സദസ്സിലും ഉണ്ടായിരുന്നു.
"അബീദ് താരവട്ടത്ത് " ഹിന്ദിക്കാരിയായ അവതാരക വിളിച്ചു പറഞ്ഞപ്പോൾ ഒരു സംശയവും കൂടാതെ ഞാനും എന്റെ പ്രിൻസിപ്പാൾ പ്രൊഫ.വിദ്യാസാഗർ സാറും പ്രസിഡണ്ടിൻ്റെ നേരെ ചെന്ന് ട്രോഫിയും സർട്ടിഫിക്കറ്റും മെഡലും കാഷ് പ്രൈസും ഏറ്റുവാങ്ങി (ഫുൾ വിവരണം ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കുക). 767
സർക്കാർ സ്ഥാപനത്തിൻ്റെ പരാധീനതകൾ കാരണം ദേശീയ പുരസ്കാരമടക്കം അക്കാലയളവിൽ ലഭിച്ച പുരസ്കാരങ്ങളെല്ലാം എൻ്റെ ലാബിൽ ചെറിയൊരു മേശപ്പുറത്ത് കൂട്ടി വച്ചിരിക്കുകയായിരുന്നു. അവാർഡ് വിവരം അറിഞ്ഞ് ഹിന്ദു പത്രത്തിൻ്റെ റിപ്പോർട്ടർ ശ്രീ ജാബിർ മുഷ്തരി എന്നെ കാണാൻ വന്നപ്പോൾ കണ്ട ആ കാഴ്ച അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അദ്ദേഹം അത് വിശദമായ ഒരു റിപ്പോർട്ട് ആക്കുകയും ചെയ്തു.
താമസിയാതെ പ്രിൻസിപ്പൽ റൂമിൽ നാലഞ്ച് ഷോകേസുകൾ സ്ഥാപിക്കപ്പെട്ടു. NSS വഴി കോളേജിന് കിട്ടിയ അംഗീകാരങ്ങൾ തന്നെ അതിൽ നിറക്കാൻ മാത്രമുണ്ടായിരുന്നു. ഇപ്പോൾ സ്റ്റേറ്റ് അവാർഡുകളും നാഷണൽ അവാർഡും കൂടി ഷോകേസിലെ ഇടുങ്ങിയ ഒരു മുറിക്കുള്ളിൽ ശ്വാസം മുട്ടി കഴിയുന്നു.
ദേശീയ അവാർഡിൻ്റെ ഓർമ്മ ദിനത്തിൽ പ്രിൻസിപ്പാളിൻ്റെ സമ്മതം വാങ്ങി ഞാൻ ആ ട്രോഫി ഒന്നു കൂടി കയ്യിലെടുത്തു. ഒരു ചുംബനം നൽകി സെൽഫിയും എടുത്ത ശേഷം അവിടെ തന്നെ തിരിച്ചു വച്ചു.
ഈ നേട്ടത്തിന് ഏറെ പിന്തുണ നൽകിയ NSS ടെക്നിക്കൽ സെൽ സ്റ്റേറ്റ് കോർഡിനേറ്റർ ശ്രീ അബ്ദുൾ ജബ്ബാർ അഹമ്മദ് സാറിനെയും എൻ്റെ NSS പ്രോഗ്രാം ഓഫീസർ കാലഘട്ടത്തിലെ എല്ലാ പ്രിൻസിപ്പാൾമാരെയും സഹപ്രവർത്തകരെയും സഹ പ്രോഗ്രാം ഓഫീസർമാരെയും പിന്നെ ഏറ്റവും പ്രിയപ്പെട്ട എൻ്റെ വളണ്ടിയർമാരെയും ഈ അവസരത്തിൽ നന്ദിയോടെ സ്മരിക്കുന്നു.
2 comments:
"അബീദ് താരവട്ടത്ത് " ഹിന്ദിക്കാരിയായ അവതാരക വിളിച്ചു പറഞ്ഞപ്പോൾ ഒരു സംശയവും കൂടാതെ ഞാനും എന്റെ പ്രിൻസിപ്പാൾ പ്രൊഫ.വിദ്യാസാഗർ സാറും പ്രസിഡണ്ടിൻ്റെ നേരെ ചെന്ന് ട്രോഫിയും സർട്ടിഫിക്കറ്റും മെഡലും കാഷ് പ്രൈസും ഏറ്റുവാങ്ങി
GECK NSS ❤️
Post a Comment
നന്ദി....വീണ്ടും വരിക