Thursday, May 17, 2007
അമ്പലക്കുളത്തിലെ മണല്‍ വാരല്‍
കടുത്ത വേനല്‍ കാരണം കിണറുകളും കുളങ്ങളും മറ്റ് ജലാശയങ്ങളും വറ്റിവരളാന്‍ തുടങ്ങി.അപ്പോഴാണ് ആ പത്രവാര്‍ത്ത നമ്പൂരിയുടെ ശ്രദ്ധയില്‍ പെട്ടത്.
'മണല്‍വാരല്‍ - പുഴകള്‍ വറ്റിവരളുന്നു .' ഉടന്‍ നമ്പൂരി കാര്യസ്ഥനെ വിളിച്ചു ചോദിച്ചു.
"എടോ രാമാ.....നിക്ക് അറിയ്വോ...വെള്ളം വറ്റുന്നത് മണല്‍ വാരുന്നതോണ്ടാന്ന്....ഇതാ പത്രത്തില്‍ കെടക്ക്ണു...."
"ഉവ്വ്...അറിയാം ....തിരുമേനീ..." രാമന് പറഞ്ഞു.
"അപ്പോ.... നമ്മുടെ ഇല്ലംവക അമ്പലക്കുളത്തീന്നാരാ മണല്‍ വാര്യേത് ? അതു മുഴുവന്‍ വറ്റിവരണ്ടു പോയില്ലേ ?"
1 comments:
"അപ്പോ.... നമ്മുടെ ഇല്ലംവക അമ്പലക്കുളത്തീന്നാരാ മണല്‍ വാര്യേത് ? അതു മുഴുവന്‍ വറ്റിവരണ്ടു പോയില്ലേ ?"
നമ്പൂരിക്കഥകള്‍ തുടരുന്നു
10:07 AM
Friendz4ever said...
നന്നിയുണ്ട് കുട്ടുകാരാ.. എന്റ്റെ വാക്കുകള്‍ക്ക് നിറമുണ്ടെന്ന് പറഞതിന്....
കുട്ടുകാരന്റ്റെ ചിന്ദകള്‍ വളരെ നല്ലതായിരിക്കുന്നു..
12:54 PM
Post a Comment
നന്ദി....വീണ്ടും വരിക