പ്രായാധിക്യവും കേള്‍വിക്കുറവും കാരണം എന്റെ പിതാവ് ഇപ്പോള്‍ പുറത്തെങ്ങും പോകാറില്ല.എന്നാല്‍ വീടിന് ചുറ്റുമുള്ള പലവിധ ജോലികളും (കള പറിക്കല്‍,മുറ്റമടിക്കല്‍,ചെടി നനക്കല്‍,മണ്ണിളക്കല്‍.....)അദ്ദേഹത്തിന്റെ ദൈനംദിന ചര്യയില്‍ നിന്ന് മാറിയിരുന്നില്ല.
അങ്ങാടിയില്‍ പോയി മുടിവെട്ടാന്‍ സാധിക്കാത്തതിനാല്‍ ഒരു ബാര്‍ബറെ ഏര്‍പ്പാടാക്കിക്കൊടുക്കാന്‍ ബാപ്പ എന്റെ അനിയനോട് പറഞ്ഞു.അനിയന് മൊബൈലില്‍ ക്ലിക്കി ഉടന്‍ ബാര്‍ബറെ ഏര്‍പ്പാടാക്കി.
"മുടി വെട്ടാന്‍ ഉച്ചക്ക് ആള് വരും..." അനിയന് ബാപ്പയോട് പറഞ്ഞു.
12 മണി മുതല്‍ ബാപ്പ പൂമുഖത്ത് ഇരിപ്പായി.ബാര്‍ബറെ പ്രതീക്ഷിച്ചാണ് ആ ഇരിപ്പ് എന്ന് ഞങ്ങള്‍ക്കാര്‍ക്കും മനസ്സിലായില്ല.പന്ത്രണ്ടരയോടെ അനിയന് അവന്റെ ഒരു സുഹൃത്തിനെയുമായി വീട്ടില്‍ വന്നു.ആഗതന്റെ കയ്യില്‍ ഒരു മൊബൈലും വേറെ എന്തോ ഒരു സാധനവും ഉണ്ടായിരുന്നു. സുഹൃത്തിനെ പൂമുഖത്തേക്കാനയിച്ച് കുടിവെള്ളമെടുക്കാനായി അനിയന് അകത്തേക്ക് പോയി.
"അവിടെ ഇരിക്കൂട്ടോ...." ആഗതനോട് ബാപ്പ പറഞ്ഞു."ആ....ഞാനിരിക്കാം...." ഇരിക്കാന്‍ കൂട്ടാക്കാതെ ആഗതന് പറഞ്ഞത് ബാപ്പ കേട്ടില്ല.
"അവിടെ ഇരിക്കൂ....ഊണ് കഴിച്ചോ?" കുശലാന്വേഷണം നടത്തിക്കൊണ്ട് ബാപ്പ അകത്തേക്ക് പോയി.
അനിയന്റെ സുഹൃത്തുക്കള്‍ എപ്പോഴും വീട്ടില്‍ വരുന്നതില്‍ അമര്‍ഷം പ്രകടിപ്പിക്കുന്ന ബാപ്പ ഇവനോട് സ്നേഹത്തോടെ ഇരിക്കാന്‍ പറയുന്നതിലെ ഗുട്ടന്‍സ് എനിക്ക് പിടികിട്ടിയില്ല.അല്പസമയം കഴിഞ്ഞ് ഒരു മേല്‍മുണ്ട് ദേഹത്ത് ചുറ്റി ബാപ്പ പൂമുഖത്തേക്ക് വന്ന് പറഞ്ഞു.
"നന്നായി ചെറുതാക്കണം.....ദാ പ്രത്യേകിച്ചും തലയുടെ പിന്നില്‍..!!"
"ങേ..!!!" ഒന്നും മനസ്സിലാകാതെ ആഗതന് മിഴിച്ചു നില്ക്കുന്നതിനിടയില് ബാപ്പ വീണ്ടും പറഞ്ഞു."ദാ....പുറത്ത് അവിടെ ഇരിക്കാം...."
അപ്പോഴേക്കും അനിയന് വെള്ളവുമായി എത്തി.അന്തം വിട്ട് നില്ക്കുന്ന സുഹൃത്തിനെ കണ്ട് കാര്യം പിടികിട്ടിയ അനിയന് പറഞ്ഞു.
"ബാപ്പാന്റെ മുടി വെട്ടാന്‍ ബാര്‍ബര്‍ ആലിക്കുട്ടിയോട് ഉച്ചക്ക് വരാന്‍ ഞാന്‍ പറഞ്ഞിരുന്നു.നീയാണ് ആലിക്കുട്ടി എന്ന് കരുതി ബാപ്പ നിന്നോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ രണ്ട് ഗ്ലാസ് വെള്ളം അധികം കുടിച്ച് സമാധാനപ്പെട്ടേക്ക്..."
മൂന്ന് ഗ്ലാസ് വെള്ളം മോന്തി , സ്ഥലകാല ബോധം വീണ്ടെടുത്ത് സുഹൃത്ത് ഉടന്‍ സ്ഥലം കാലിയാക്കി.
8 comments:
"നീയാണ് ആലിക്കുട്ടി എന്ന് കരുതി ബാപ്പ നിന്നോട് എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ രണ്ട് ഗ്ലാസ് വെള്ളം അധികം കുടിച്ച് സമാധാനപ്പെട്ടേക്ക്..."
മൂന്ന് ഗ്ലാസ് വെള്ളം മോന്തി , സ്ഥലകാല ബോധം വീണ്ടെടുത്ത് സുഹൃത്ത് ഉടന്‍ സ്ഥലം കാലിയാക്കി.
കലക്കിയെടാ മോനെ....
അലിക്കുട്ടി കലക്കി കേട്ടോ മാഷെ
:)
പാവം കൂട്ടുകാരനെ വെള്ളം കുടിപ്പിച്ചു ല്ലേ.:)
ഓര്‍മ്മകള്‍....സ്വാഗതം...നന്ദി
അനൂപ്,പാമരന്....നന്ദി
rare rose....അതെങ്കിലും കുടിപ്പിച്ചില്ലേ?
എന്റെ ബാപ്പയുടെ പണികളും അതു പോലെയൊക്കെ തന്നെയായിരുന്നു.ഇപ്പോള്‍ ഹയാത്തില്‍ ഇല്ല.
താങ്കളുടെ ബാപ്പക്ക് പടച്ചവന് സുഖവും സന്തോഷവും നല്കട്ടെ..
oab...സ്വാഗതം...പ്രാര്‍ത്ഥന പടച്ചവന് സ്വീകരിക്കുകയും അര്‍ഹമായ പ്രതിഫലം നല്‍കുകയും ചെയ്യട്ടെ,ആമീന്‍
Post a Comment
നന്ദി....വീണ്ടും വരിക