Pages

Saturday, May 31, 2008

നോക്കിയ N95-ഉം ഒരു പാവം മരമണ്ടനും !!!

അപ്രതീക്ഷിതമായി സൗജന്യമായി എനിക്ക്‌ ഒരു NOKIA N95 മൊബൈല്‍ ഫോണ്‍ ലഭിച്ചു.കൂടുതല്‍ സൗകര്യങ്ങളുള്ള ഫോണ്‍ കാണുമ്പോള്‍ മറ്റുള്ളവര്‍ കൗതുകത്തോടെ അവയുടെ വിശദാംശങ്ങള്‍ ചോദിച്ച്‌ അറിയുമ്പോള്‍ ഞാന്‍ അവ ഗൗനിക്കാറില്ലായിരുന്നു.കാരണം മൊബൈല്‍ ഫോണ്‍ ഫോണിന്റെ ഉപയോഗത്തിന്‌ എന്ന പോളിസിക്കാരനായിരുന്നു ഞാന്‍. അതിനാല്‍ തന്നെ ഈ കുന്ത്രാണ്ടം കയ്യില്‍ കിട്ടിയപ്പോള്‍ അതെങ്ങിനെ ഓപെറേറ്റ്‌ ചെയ്യണം എന്ന് എനിക്ക്‌ ഒരു എത്തും പിടിയും കിട്ടിയില്ല.കാറ്റലോഗോ ഓപറേറ്റിംഗ്‌ മാന്വലോ ഇല്ലാത്തതിനാല്‍ കുറുക്കന്‌ ആമയെ കിട്ടിയ പോലെ ഒരാഴ്ച ഞാന്‍ അത്‌ അലമാരയിലിട്ട്‌ പൂട്ടി. ഒരാഴ്ച കഴിഞ്ഞ്‌ ഞാന്‍ ഫോണ്‍ എടുത്തു.നിറയെ ബട്ടണുകളുള്ള ഫോണിന്റെ ബട്ടണുകളെല്ലാം ഒന്നൊന്നായി അമര്‍ത്തിയിട്ടും അത്‌ ഓണായില്ല(പവര്‍ ബട്ടണ്‍ അതുവരെ ഞാന്‍ കണ്ടിരുന്നില്ല). ചാര്‍ജ്ജ്‌ ചെയ്യാത്തതിനാലാണോ സാധനം ഓണാകാത്തത്‌ എന്ന സംശയം ബലപ്പെട്ടതിനാല്‍ അടുത്ത ദിവസം ഫോണുമായി ഞാന്‍ നാട്ടിലെ ഒരു കടയില്‍ നിന്നും ചാര്‍ജര്‍ വാങ്ങി.(അതിന്‌ മുമ്പ്‌ എന്റെ പഴയ ഫോണിന്റെ ചാര്‍ജര്‍ എടുത്ത്‌ അത്‌ ചാര്‍ജ്‌ ചെയ്യാന്‍ നോക്കിയിരുന്നു.ചാര്‍ജര്‍ കുത്തിയത്‌ ഇയര്‍ഫോണ്‍ ഔട്ട്‌ലെറ്റില്‍ ആയിരുന്നു എന്ന് പിന്നീട്‌ മനസ്സിലായി).ഓപറേറ്റ്‌ ചെയ്യുന്ന വിധം അന്വേഷിച്ചപ്പോള്‍ അവനും കൈ മലര്‍ത്തി. ഏതായാലും വീട്ടില്‍ തിരിച്ചെത്തി ഞാന്‍ ഫോണ്‍ ചാര്‍ജ്‌ ചെയ്യാനിട്ടു.ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ ആദ്യമായി ഞാന്‍ ഫോണിന്റെ പവര്‍ ബട്ടണ്‍ കണ്ടെത്തി (!) പ്രസ്‌ ചെയ്തു.എന്തൊക്കെയോ ശബ്ദങ്ങള്‍ പുറപ്പെടുവിച്ചുകൊണ്ട്‌ നല്ലൊരു കളര്‍ ഡിസ്‌പ്ലേയില്‍ ഫോണ്‍ ഓണായി.സന്തോഷം കൊണ്ട്‌ എന്റെ മനം കുളിര്‍ക്കാന്‍ തുടങ്ങുമ്പോഴേക്കും ഡിസ്‌പ്ലേ ഓഫായി ബ്ലാങ്ക്‌ സ്ക്രീന്‍ മാത്രമായി.!!! ന്യൂമറിക്‌ കീ അല്ലാത്ത എല്ലാ ബട്ടണുകളും ഞാന്‍ വീണ്ടും അമര്‍ത്താന്‍ തുടങ്ങി.പെട്ടെന്ന് വലിയയൊരു ശബ്ദത്തില്‍ "വന്ദേമാതരം" പാടാന്‍ തുടങ്ങി.ശബ്ദം കുറക്കാന്‍ എന്ത്‌ ചെയ്യണമെന്നറിയാതെ വീണ്ടും സകലമാന ബട്ടണുകളും അമര്‍ത്തിയതിനാല്‍ അയല്‍ക്കാര്‍ ഓടി വന്നില്ല. ഇനി ഇക്കളി തീക്കളി ആണെന്ന് മനസ്സിലായതിനാല്‍ ഞാന്‍ ഇന്റര്‍നെറ്റില്‍ പരതി കാറ്റലോഗ്‌ സംഘടിപ്പിച്ചു.കാറ്റലോഗില്‍ പറയുന്ന പ്രകാരമുള്ള ഇന്നര്‍മെനുകളിലേക്ക്‌ പോകാന്‍ ഏത്‌ ബട്ടണ്‍ അമര്‍ത്തണം എന്ന ധര്‍മ്മസങ്കടം വീണ്ടും എന്നെ പിടികൂടി. അങ്ങനെ ഇരിക്കെ ഒരു ദിവസം എന്റെ നോക്കിയയുടെ സ്ക്രീനില്‍ എന്റെ കൈ അറിയാതെ തട്ടിപ്പോയി! പെട്ടെന്ന് അതില്‍ ഡിസ്പ്ലേ ലൈറ്റ്‌ വന്നു!!അതണഞ്ഞപ്പോള്‍ ഞാന്‍ ഒന്നുകൂടി കൈകൊണ്ട്‌ തൊട്ട്‌ നോക്കി.വീണ്ടും ഡിസ്പ്ലേ ലൈറ്റ്‌!! "യുറീക്ക....യുറീക്കാ...." എന്ന് വിളിച്ചുകൊണ്ട്‌ തുണിയുരിഞ്ഞോടാന്‍ പറ്റാത്ത അവസ്ഥയായതിനാല്‍ ഞാനത്‌ ചെയ്തില്ല.പിന്നെ കാണുന്ന ഓപ്ഷനുകളിലെല്ലാം കൈപ്രയോഗം നടത്തി ഞാന്‍ നോക്കിയയെ മെരുക്കി എടുക്കാന്‍ ശ്രമിച്ചു.അങ്ങനെ അലാറം സെറ്റ്‌ ചെയ്യുന്നത്‌ എങ്ങനെ എന്ന എന്റെ പരീക്ഷണം പിറ്റേന്ന് ഒരമളി കൂടി ക്ഷണിച്ചുവരുത്തി. അത്‌ നാളെ പറയാം.....

10 comments:

Areekkodan | അരീക്കോടന്‍ said...

"യുറീക്ക....യുറീക്കാ...." എന്ന് വിളിച്ചുകൊണ്ട്‌ തുണിയുരിഞ്ഞോടാന്‍ പറ്റാത്ത അവസ്ഥയായതിനാല്‍ ഞാനത്‌ ചെയ്തില്ല.പിന്നെ കാണുന്ന ഓപ്ഷനുകളിലെല്ലാം കൈപ്രയോഗം നടത്തി ഞാന്‍ നോക്കിയയെ മെരുക്കി എടുക്കാന്‍ ശ്രമിച്ചു.അങ്ങനെ അലാറം സെറ്റ്‌ ചെയ്യുന്നത്‌ എങ്ങനെ എന്ന എന്റെ പരീക്ഷണം പിറ്റേന്ന് ഒരമളി കൂടി ക്ഷണിച്ചുവരുത്തി.

അത്‌ നാളെ പറയാം.....

ബഷീർ said...

അറിയാന്‍ പാടില്ലാണ്ട്‌ ചോദിയ്ക്കാ.. ഇങ്ങളു മാഷാ.. ( ക്ലാസില്‍ ഈ കാര്യം പറയണ്ട.. ഉള്ള ചീത്തപ്പേരു കൂടി പോയിക്കിട്ടും )


ആരാ ഈ ഫോണൊക്കെ ഫ്രീയായി തരുന്നത്‌ ? ക്ലാസിലെ കുട്ടികളെ ഭീഷണിപ്പെടുത്തി അടിച്ച്‌ മാറ്റുന്നതല്ലല്ലോ..

ബഷീർ said...

ബാക്കി കൂടി പോരട്ടെ..

Areekkodan | അരീക്കോടന്‍ said...

ബഷീറേ....എല്ല്ലാരും മാഷേ മാഷേ വിളിച്ച്‌ ഞാനും ഒരു മാഷായി (മാഷാഅള്ളാ) !!!

Vishnuprasad R (Elf) said...

വിഷമിക്കേണ്ട 'മാഷേ'. ഈ അമളിയൊക്കെ എനിക്കും കുറേ പറ്റിയതാ

Shabeeribm said...

കുരങ്ങന്റെ കൈയില്‍ പൂമാല എന്നത് മാറ്റേണ്ടി വരുമല്ലോ മാഷേ !!

OAB/ഒഎബി said...

മുന്‍പ് കയ്യിലുണ്ടായിരുന്ന ‘ഷക്കീല’ എന്തെ ചെയ്തൂ.

Areekkodan | അരീക്കോടന്‍ said...

ഡോണ്‍....അമളി പറ്റിക്കൊണ്ടേ ഇരിക്കുന്നു...
ഷിബു...സ്വാഗതം....അത്‌ വേണോ...ആ എങ്കില്‍ അങ്ങനെയാവട്ടെ...അരീക്കോടന്‍ കാരണം മലയാളഭാഷ സമ്പന്നമാവട്ടെ!!
oab...അതാരാന്ന് മനസ്സിലായില്ല.

OAB/ഒഎബി said...

ഹ..ഹ..ഹ അതോ പഴയ ‘നോക്കിയ 3310’ ന്‍ അങ്ങനെ ഒരു പേരുണ്ട്.

Anonymous said...

It seems this is the fake N95 from china..Here in saudi, the bangladeshis used to sell it for cheap price..Original Nokia N95 doesnt come with touch screen..Just google it..'N95 touch screen'

Post a Comment

നന്ദി....വീണ്ടും വരിക