2006 മെയ് മാസത്തിലെ ഏതോ ഒരു ദിവസം..അന്നാണ് ഞാന്‍ T S G 8683 എന്ന അതിപുരാതന മോഡല്‍ മാരുതി 800 ന്റെ ഉടമസ്ഥനായത്......സോറി കടമസ്ഥനായത്.(റൊക്കം സംഖ്യ കടം പറഞ്ഞ് ലോകത്താദ്യമായി നടന്ന കച്ചവടം ഇതായിരിക്കും).
കിഴക്കന്‍ ഏറനാട്ടിലെ ഏതോ ഒരു വര്‍ക്ക്ഷാപ്പില്‍ കിടന്നിരുന്ന കാറെന്ന് വിളിക്കപ്പെടുന്ന ആ സാധനത്തെ വീട്ടിലെത്തിക്കാന്‍ ഞാന്‍ എന്റെ മൂത്താപ്പയുടെ മകന് അബ്ദുറഹീം എന്ന ചെറിയോനെയും കൂടെ കൂട്ടി.(അവന് എവിടെ നിന്നോ ഒപ്പിച്ച ജാംബവാന്റെ കാലത്തെ പ്രീമിയര്‍ പത്മിനി ആണ് എനിക്ക് ഈ ശകടം വാങ്ങാനുള്ള ഊര്‍ജ്ജം പകര്‍ന്നത്.ഡ്രൈവിങ്ങിന്റെ സകല തന്ത്രങ്ങളും പ്രയോഗിച്ചാല്‍ മാത്രം സ്റ്റാര്‍ട്ടാവുന്ന ആ കാറിലുള്ള അവന്റെ അണ്മാച്ഡ് എക്സ്പീരിയന്‍സ് തന്നെയാണ് അന്ന് എന്റെ കൂടെ അവനെത്തന്നെ കൂട്ടാനുള്ള കാരണവും)
വര്‍ക്ക്ഷാപ്പില്‍ ചെന്ന് ഞങ്ങള്‍ കാറെടുത്തു.ടെസ്റ്റ് ഡ്രൈവിനായി ചെറിയോന് സീറ്റിലിരുന്നു.പ്രീമിയര്‍ പത്മിനിയില്‍ കാണിക്കുന്ന വിക്രിയകള്‍ ഒന്നും കൂടാതെ സിംഗിള്‍ ------ല്‍ (എന്താ അതിന് പറയാ എന്നറിയില്ല) തന്നെ വണ്ടി സ്റ്റാര്‍ട്ടായി."അല്‍ഹംദുലില്ല" എന്ന് അവന് പറഞ്ഞതായി ഞാന്‍ കേട്ടതായി എനിക്ക് സംശയമായി.വണ്ടി പതുക്കെ വര്‍ക്ക്ഷാപ്പില്‍ നിന്നും പുറത്തിറങ്ങി മുന്നോട്ട് നീങ്ങി.
"സ്റ്റിയറിംഗ് പ്ലേ അല്പം കുറവാണ്...." ഡ്രൈവിങ്ങിനിടയില്‍ അവന് പറഞ്ഞു.
"ആ...." സംഗതി മനസ്സിലാവാത്തതിനാല്‍ ഞാന്‍ മൂളി.
"ക്ലച്ച് ബോക്സും ഒന്ന് ചെക്ക് ചെയ്യണം....." ഉടനെ ഞാന്‍ മുന്നില്‍ കണ്ട ബോക്സില്‍ ചെക്കിംഗ് നടത്തി.മുമ്പെന്നോ അലൈന്‍മന്റ് നടത്തിയ ഒരു പേപ്പറാണ് കയ്യില്‍ കിട്ടിയത്.അതും എന്താണെന്ന് അറിയാത്തതിനാല്‍ ഞാന്‍ അവനോട് ചോദിച്ചു.
"ഇതാണോ..?"
"എന്ത്..?"
"നീ ചെക്ക് ചെയ്യണം എന്ന് പറഞ്ഞ സാധനം..?"
"ഹ...ഹ...ഹാ......ഹ...ഹ.....ഹാ....." അവന് നിര്‍ത്താതെ പൊട്ടിച്ചിരിക്കുകയാണ്.സംഗതിയില്‍ എന്തോ പന്തികേട് തോന്നിയതിനാല്‍ ഞാന്‍ ആ പേപ്പര്‍ ബോക്സിലേക്ക് തന്നെയിട്ട് അതടച്ചു.അപ്പോഴും അവന് ഊറിച്ചിരിക്കുന്നുണ്ടായിരുന്നു.നാട്ടിലെത്തി ഈ സംഗതി ഫ്ലാഷായാലുള്ള ഭയാനക സ്ഥിതിയേക്കുറിച്ച് അന്ന് ഞാനോര്‍ത്തില്ല.കാരണം ചോദിച്ച മണ്ടത്തരത്തിന്റെ വലിപ്പം എനിക്ക് അപ്പോഴും പിടികിട്ടിയിരുന്നില്ല. അന്ന് തുടങ്ങിയതാണ്......ബാക്കി പിന്നാലെ വന്നുകൊണ്ടിരിക്കുന്നു.....കാര്‍ കഥകള്‍

16 comments:
ഹ...ഹ...ഹാ......ഹ...ഹ.....ഹാ....." അവന് നിര്‍ത്താതെ പൊട്ടിച്ചിരിക്കുകയാണ്.സംഗതിയില്‍ എന്തോ പന്തികേട് തോന്നിയതിനാല്‍ ഞാന്‍ ആ പേപ്പര്‍ ബോക്സിലേക്ക് തന്നെയിട്ട് അതടച്ചു.അപ്പോഴും അവന് ഊറിച്ചിരിക്കുന്നുണ്ടായിരുന്നു.
അന്ന് തുടങ്ങിയതാണ്......ബാക്കി പിന്നാലെ വന്നുകൊണ്ടിരിക്കുന്നു.....കാര്‍ കഥകള്‍
കൊള്ളാം, എന്റെ ഗ്രാമത്തില്‍, ഇതു പോലെ ഒരു മുതലാളി ഉണ്ടായിരുന്നു.. അമ്മ പറഞ്ഞു തന്നതാ ട്ടാ.. :)
ഇയാളാണു നാട്ടിലാദ്യമായി ജീപ്പ് വാങ്ങിയതു, അയാള്‍ക്കു ഡ്രൈവിങ്ങറിയില്ല, പുള്ളികാരനൊരു ഡ്രൈവറെ വച്ചു, അങ്ങിനെ പൊയികൊണ്ടിരിക്കുമ്പോഴൊരു കയറ്റത്തു വച്ചു, ഡ്രൈവര്‍ ഗിയര്‍ മാറ്റി, ശരിക്കു ക്ലച്ചു കൊടുക്കാത്തതു കൊണ്ടു, സൗണ്ടുവന്നു,
മുതലാളി, ചോതിച്ചു, എന്താടാ ഒരു സൗണ്ട് കേട്ടതു..?
ഡ്രൈവര്‍ പറഞ്ഞു, ഞാന്‍ ഗിയര്‍ മാറ്റിയതാ..
അപ്പോ, മുതാലാളി അവനിട്ടു രണ്ടു കൊടുത്തിട്ടു പറഞ്ഞു, എന്റെ ജീപ്പില്‍ എന്നോടു ചോതിക്കാതെ, ഗീറു മാറ്റാന്‍ നീ ആരാടാ..??
:) :)
ഹ ഹ ഹാാാാാാ.. എണ്റ്റെ മാഷേ.. ആ പഹയന് വല്ല ഗീറും മാറ്റിയിടുന്നതും ,സിഗ്നല്‍ കൊടുക്കുന്നതും എല്ലാം നിങ്ങള്‍ കണ്ടില്ലേ ?അല്ല ഞാന്‍ ആലോചിക്കുവായിര്ന്നു.. ആ കാര്‍ന്നോരെ പറ്റി.. ബസില്‍ കയറി .. ഡ്രൈവറുടെ ബുദ്ധിമുട്ട് മനസ്സിലാക്കി , (ഡൈവര്‍ വണ്ടി നിറുത്തി ചായ കുടിച്ച് വരുന്നതിനിടയ്ക്ക് ) ഗിയര്‍ റാഡ് ഇളക്കി ഊരി കയ്യില്‍ കൊടുത്ത്.. ഇയ്യ് നി സമാധാനത്തോടെ വണ്ടി വിട്ടോ... എന്ന് പറഞ്ഞാ ആ സംഭവം.. അല്ല ആ സ്കൂളിലെ കുട്ട്യോളുടെ കാര്യമോര്ത്താല്...
ഹ ഹ ഹ ഹ......ഹ ഹ ഹ...ഹി ..ഹി..ഹി..ഹി ചിരിച്ചുചിരിച്ച് മണ്ണുകപ്പി
മാഷെ..
ഇതിന് എത്ര നോട്ടീസടിച്ചു ചെറിയവന്..?
കമന്റിയവരുടെ വാക്കുകള്‍ പിന്നെയും ചിരിപ്പിക്കുന്നു.
ഓ.ടോ.. ഇപ്പോള്‍ ചറപറാന്നാണല്ലൊ.... നന്നായി
ക്ളച്ച് ബോക്സ് ചെക്കിംഗ്......
സംഭവം കൊള്ളാം..അരീക്കോടന്‍....
പറ്റിയ മണ്ടത്തരം
പുറത്ത് പറയാന്‍ ധൈര്യം കാണിച്ചതിന്ഡാങ്ക്സ് ...
ഇതുകൊണ്ടൊന്നും
തീരില്ലെന്ന്പ്രതീക്ഷിക്കുന്നു.... പ്രതീക്ഷിക്കാമല്ലോ....
കാര്‍ കഥകള്‍...ഇങ്ങു പോരട്ടെ...
ഞാന്‍ ബസ്സില്‍ കണ്ട്ക്ടറായി ജോലി ചെയ്യുന്ന ഒരു ദിവസം ഓറ്മിക്കാന് അവസരം തന്ന അരീക്കോടന്‍ നന്ദി.സംഭവം ഇങ്ങനെ.: കേടായ ഞങ്ങളുടെ ബസ്സ് വറ്ക്കുഷോപ്പിലെത്തിക്കാന് മെല്ലെ മെല്ലെ ഡ്രൈവറ് മുന്നോട്ട് എടുത്തു.ഈ സമയം പു
തിയതായി പണിക്കു കേറിയ ക്ലീനറ് ചോദിച്ചു.
‘എന്താ കേട്“.കൌണ്ടറ് ഗീറ് പോയെടാ എന്ന് ഡ്രൈവറ്.
“എവിടെയാ പോയത്”.
“ആ വടപുറത്തിനും അരുവാകോടിനുമിടക്കെവിടെയോ വച്ചാണെന്നു തോന്നുന്നു”.
“ഞാന്‍ പോയി തിരഞ്ഞ് നോക്കിയാലോ”.
അതു നല്ല കാര്യമാണെന്ന് പറഞ്ഞ് ഞങ്ങളവനെ പറഞ്ഞ് വിട്ടു.
പാവം കുറെ നേരം നടന്ന് ഒരു അര ഗീറും ഇല്ലാതെ പരവശനായുള്ള അവന്റെ തിരിച്ചു വരവ് ഒന്നു കാണെണ്ടതായിരുന്നു.

മാഷേ, പോസ്റ്റും കമന്റുകളും രസകരം
ആബിദ് മാഷേ,
എന്തു പഠിക്കുംബോഴും വീണുതന്നെ പഠിക്കുന്നതാ രസം. ഇപ്പോള്‍ ആ രസം പങ്കുവക്കാനായില്ലേ !
ഹ ഹ :)
qw_er_ty
അരിക്കോടന്‍ മാഷെ സംഭവം രസകരം തന്നെ
RaFeeQ...ഹ..ഹ..ഹാ...രസകരമായ സംഭവം തന്നെ....
ബഷീറേ....
Don....സ്വാഗതം...നന്ദി ...നന്ദി
കുഞ്ഞാ....ചെറിയോന് എത്ര നോട്ടീസടിച്ചു എന്നറിയില്ല...കമന്റുകള്‍ വായിച്ച് എനിക്കും ചിരി വരുന്നു.
അമൃതാ.....തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം....മണ്ടത്തരം പറ്റിയാല്‍ അത് പറയുന്നതില്‍ നാണത്തിന്റെ ആവശ്യമുണ്ടോ?കഴിഞ്ഞിട്ടില്ല...പൊല്ലാപ്പുകള്‍ ഇനിയും വരുന്നു....
ഉഗാണ്ടക്കാരാ.......സ്വാഗതം..വരുന്നുണ്ട്....
oab....ഹ..ഹ...ഹാ....പാവം ക്ലീനര്‍....ഓരോരോ സംഭവ കഥകള്‍ വരുന്നതേ......
സതീശേ....നന്ദി...ഇന്ന് ഇവിടെങ്ങിനെ എത്തി?
ചിത്രകാരന്‍ജീ...ശരിയാണ്...വീണുതന്നെ പഠിക്കണം....പക്ഷേ അവിടെ കിടന്ന് ഉരുളരുത് എന്ന് കൂടി ഓര്‍ക്കണ്ടേ? നന്ദി...
ജിഹേഷ്,അനൂപ്....പ്രോല്സാഹനത്തിന് റൊമ്പ ടാങ്ക്സ്....
നല്ല വിവരണ ശൈലി................ഗ്രാമം ,ഇവിടെ കണ്ടതില്‍ സന്തോഷം
സപ്നാ....സ്വാഗതം
Post a Comment
നന്ദി....വീണ്ടും വരിക