ഐ.ടി ഫീല്‍ഡില്‍ ജോലി ചെയ്തിരുന്ന എന്റെ കസിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മെയില്‍ അയച്ചു - “പൊട്ടത്തിക്കും ഇ-മെയില്‍ ഐഡി,ഇന്റെര്‍നെറ്റ് മയിലാടി”.
ഇന്ന് അര്‍ജന്റീനയുടെ കളി കൂടി കഴിഞ്ഞതോടെ, ഇനി സ്പെയിനും കൂടി തോല്ക്കുകയാണെങ്കില് ഞാന്‍ പറയും - “വേള്‍ഡ് കപ്പ് മയിലാടി”.
എങ്ങനെ പറയാതിരിക്കും?
നിലവിലുള്ള ചാമ്പ്യന്മാര് ഇറ്റലിയും റണ്ണേഴ്സ് അപ് ഫ്രാന്‍സും ഒന്നാം റൌണ്ടില്‍ തന്നെ പുറത്ത് !
മുന്‍ ചാമ്പ്യന്മാര് ഇംഗ്ലണ്ടും കഴിഞ്ഞ പ്രാവശ്യത്തെ സെമിഫൈനലിസ്റ്റുകളുമായ പോര്‍ചുഗലും രണ്ടാം റൌണ്ടില്‍ പുറത്ത് !!
അഞ്ചുതവണ കപ്പില്‍ മുത്തമിട്ട ബ്രസീലും കപ്പുറപ്പിച്ച് വിമാനമിറങ്ങിയ അര്‍ജന്റീനയും മൂന്നാം റൌണ്ടില്‍ പുറത്ത് !!!
ഇനി പര്വെഗ്വെ കൂടി ജയിച്ചാല്‍ ഈ വേള്‍ഡ് കപ്പ് മയിലാടി!!!!!!
8 comments:
ഇനി പര്വെഗ്വെ കൂടി ജയിച്ചാല്‍ ഈ വേള്‍ഡ് കപ്പ് മയിലാടി!!!!!!
മുന്‍ വിധി തകരട്ടെ...
കാല്പന്തുകളി ജയിക്കട്ടെ...
ഞാനപ്പഴേ പറഞ്ഞതാ അര്‍ജന്റീനയും ബ്രസീലുമൊക്കെ കപ്പു കണ്ടുമടങ്ങുമെന്ന്. എന്നെ തിന്നാന്‍ വന്നവരൊക്കെ എവിടെ... കൂഊഊഊഊഊഊഊഊഊഊഊ
അടുത്തകുറി കപ്പ് അരീക്കോട്ടെത്തും.... ഒന്ന് ഇപ്പഴേ ഒത്തുപിടിച്ചോ.....
ഇനിയാണ് കളി തുടങ്ങാന്‍ പോകുന്നത്...
'മയിലാടി!'
ഈ വാക്ക് ഇതാദ്യമായാണ് കേള്‍ക്കുന്നത്
ഒട്ടകം ആടുമോ..??
മാഷെ "ഗപ്പ്" ആരുടേയും കുത്തകയോന്നും അല്ലല്ലോ കളിക്കുന്നവര്‍ ജയിക്കട്ടെ ! ജയിക്കുന്നവര്‍ കളിക്കട്ടെ !
mashee, ee 'mayiladi' enuvachaal enthanu?
Post a Comment
നന്ദി....വീണ്ടും വരിക