Pages

Thursday, December 20, 2012

വിഢിപ്പെട്ടിയിലും എന്റെ കഷണ്ടി !

അങ്ങനെ വിഢിപ്പെട്ടിയിലും എന്റെ കഷണ്ടി തെളിഞ്ഞു...! ഇന്ന് ദര്‍ശന ടി.വിയില്‍ ഇ-ലോകം പരിപാടിയില്‍ ബ്ലോഗര്‍ ഓഫ് ദ വീക്കിലൂടെ എന്റെ കുടുംബം എന്നെ ടി.വിക്കുള്ളിലും കണ്ടു!എന്റെ വീട്ടില്‍ ഈ കുന്ത്രാണ്ടം ഇല്ലാത്തതിനാല്‍ മൂത്തുമ്മായുടെ മകന്റെ വീട്ടില്‍ പോയാണ് ഞാന്‍ എന്നെ ദര്‍ശിച്ചത്. എന്നെ ടി.വിയില്‍ കാണാന്‍ പ്രേക്ഷകലക്ഷങ്ങള്‍ ആറര മുതല്‍ അക്ഷമയോടെ അവിടെ കാത്തിരിപ്പുണ്ടായിരുന്നു! അടുത്തകാലത്തൊന്നും ഇതിന് മുമ്പില്‍ ഇരിക്കാത്തതിനാല്‍ എനിക്കും ഉമ്മാക്കും ആ കാത്തിരിപ്പ് അരോചകമായി തോന്നി.

അവസാനം 7.20ന് അവതാരകന്റെ അറിയിപ്പ് വന്നു...ഇന്ന് നമ്മുടെ കൂടെയുള്ളത് അരീക്കോടന്‍ എന്ന ആബിദ്.പിന്നെ ഒരു പെണ്ണ്‌ എന്റെ മാഹാത്മ്യങ്ങള്‍ മൊഴിഞ്ഞു.ഒപ്പം കുറേ ഫോട്ടോകളും അകമ്പടി സേവിച്ചു.ഏകദേശം പത്ത് -പതിനഞ്ച് മിനുട്ട് അവതാരകന്‍ എന്നെ ‘ഇരുത്തി’.

ഇനി കണ്ട പ്രേക്ഷകരുടെ കമന്റ്:-
1) മൂത്തുമ്മായുടെ മരുമകള്‍ - നിന്നെ ഇത്രയധികം നിറം വയ്പ്പിക്കാന്‍ തേച്ച ആ സാധനം എന്താണെന്ന് ഒന്ന് അന്വേഷിക്കണം (ഒരു മകളെ കൂടി കെട്ടിക്കാനുണ്ടേ...)

2) എന്റെ ഡിഗ്രി സുഹൃത്ത് ഹാരിസ് - വെള്ളിക്കിണ്ണം പോലെ തിളങ്ങുന്ന കഷണ്ടിയില്‍ ഞങ്ങളുടെ കണ്ണ് മഞ്ഞളിച്ചു പോയി !(അതല്ലേ ഞാനും പറഞ്ഞത് , തലവര നന്നായില്ലെങ്കിലും കഷണ്ടി സൂപ്പറായിന്ന്....)

പ്രിയസുഹൃത്തുക്കളേ....ഒരു പേര് ഞാനിവിടെ പരാമര്‍ശിക്കാതിരിക്കുന്നത് ശരിയല്ല.എന്നെ ദര്‍ശന ടി.വിയുമായി ബന്ധിപ്പിച്ചത് മറ്റാരുമല്ല, ബൂലോകത്തെ കണ്ണികള്‍ കൂട്ടിചേര്‍ക്കുന്ന സാക്ഷാല്‍ കൊട്ടോട്ടിക്കാരന്‍ തന്നെ....ഒരു വാക്കില്‍ ഒതുക്കുന്നില്ല അതിനുള്ള നന്ദി, പകരം ഹൃദയത്തില്‍ സൂക്ഷിക്കുന്നു.

ഇന്ന് രാത്രി 11 മണിക്കും നാളെ രാവിലെ 7.മണിക്കും ഉച്ചക്ക് 1.30നും ഇതിന്റെ പുന:സം‌പ്രേഷണം ഉണ്ടായിരിക്കും എന്ന് സന്തോഷ പൂര്‍വ്വം അറിയിക്കുന്നു.

8 comments:

Areekkodan | അരീക്കോടന്‍ said...

വെള്ളിക്കിണ്ണം പോലെ തിളങ്ങുന്ന കഷണ്ടിയില്‍ ഞങ്ങളുടെ കണ്ണ് മഞ്ഞളിച്ചു പോയി !(അതല്ലേ ഞാനും പറഞ്ഞത് , തലവര നന്നായില്ലെങ്കിലും കഷണ്ടി സൂപ്പറായിന്ന്....)

ajith said...

ഹഹ
കൊള്ളാല്ലോ
എന്നാല്‍ ഒന്ന് കണ്ടിട്ട് തന്നെ കാര്യം

Cv Thankappan said...

കാണണമല്ലോ.
ആശംസകള്‍

ശ്രീ said...

അഭിനന്ദനങ്ങള്‍ , മാഷേ...

ക്രിസ്തുമസ്സ്-പുതുവത്സരാശംസകള്‍

ഒരു കുഞ്ഞുമയിൽപീലി said...

ആഹാ അഭിനന്ദങ്ങള്‍ ഇന്ന് തന്നെ കാണാം :) ഒത്തിരി ആശംസകളോടെ ഒരു കുഞ്ഞുമയില്‍പീലി

mini//മിനി said...

അതൊന്ന് കോപ്പി ചെയ്ത് യൂ ട്യൂബിലിട്ടേ,, നമ്മളും കാണട്ടെ,,,

Haris said...

അതൊന്ന് കോപ്പി ചെയ്ത് യൂ ട്യൂബിലിട്ടേ,, നമ്മളും കാണട്ടെ,,,

kochumol(കുങ്കുമം) said...

എനിക്കും കാണാന്‍ സാധിച്ചില്ല ..:(
യൂ ട്യൂബിലിട്ടാല്‍ ലിങ്ക് ഇടൂല്ലോ ല്ലേ ..

Post a Comment

നന്ദി....വീണ്ടും വരിക