(ഒന്നാം
ഭാഗം വായിക്കാൻഇവിടെ ക്ലിക്കുക.)
ആസ്പിൻവാൾ
ആണ് ബിനാലെയുടെ മുഖ്യസൈറ്റ്.
ഞാനും
കുടുംബവും പെപ്പെർ ഹൌസിൽ
നിന്നിറങ്ങി ആസ്പിൻവാൾ
ലക്ഷ്യമാക്കി നടന്നു.ജനം
കൂട്ടമായി നടക്കുന്നതിനാൽ
ദൂരം എത്രയുണ്ടെന്നോ എങ്ങനെ
പോകണമെന്നോ എന്നൊന്നും ഞങ്ങൾ
ചിന്തിച്ചില്ല.
ആൾക്കൂട്ടത്തോടൊപ്പം
ഞങ്ങളും നടന്നു.പെപ്പെർഹൌസിനും
ആസ്പിൻവാളിനും
ഇടക്ക് മറ്റു ബിനാലെ സൈറ്റുകൾ
ഉണ്ടോ എന്നറിയില്ല.പത്രത്തിൽ
ബിനാലെ എന്ന് കാണുന്ന അന്നുമുതൽ
കേൾക്കുന്നത് ആസ്പിൻവാൾ
ആയതിനാൾ അത് കാണണം എന്നതായിരുന്നു
ആഗ്രഹം.
ആസ്പിൻവാൾ
കവാടം ജനത്തിരക്കിൽ
വീർപ്പുമുട്ടുന്നുണ്ടെങ്കിലും
ഞങ്ങൾ സുഗമമായി അകത്ത്
കടന്നു.സൈൻ
ബോർഡുകൾക്കനുസരിച്ച് ഞങ്ങളും
നീങ്ങി.ശലഭങ്ങൾ
കൊണ്ട് ചില ‘വൃത്തികേടുകൾ’
(എന്റെ
അഭിപ്രായം)
ആയിരുന്നു
ആദ്യം കണ്ടത്.
അല്പം
കൂടി മുന്നോട്ട് പോയപ്പോൾ
ഒരു താടിക്കാരനായ മൊട്ടത്തലയനും
ഒരു സായിപ്പും നിൽക്കുന്നത്
കണ്ടു.
തൊട്ടടുത്ത്
കാണുന്ന പെയ്ന്റിങ്ങുകളിൽ
എല്ലാം രണ്ട് മുഖങ്ങൾ.ഒന്ന്
പരിചിതമുഖം,മറ്റേത്
അപരിചിതവും.പക്ഷേ
പെട്ടെന്നാണ് ഒരു സംഗതി
മനസ്സിലായത്.എല്ലാ
ചിത്രത്തിലേയും ഒരു മുഖം
കോമൺ ആണ് – ഒരു താടിക്കാരൻ.പെട്ടെന്ന്
ഞാൻ പിന്നോട്ട് നോക്കി.അതേ
ആ നിൽക്കുന്ന മൊട്ടത്തലയനായ
താടിക്കാരൻ തന്നെ.
ഗാന്ധിജിയുടെ
മുഖത്ത് ഈ താടിക്കാരൻ,
ചെഗ്വേരയുടെ
മുഖത്തും ഈ താടിക്കാരൻ!ബിനാലെയെല്ലാം
കണ്ട് ആഴ്ചകൾക്ക് ശേഷമാണ്
ആ താടിക്കാരനെ മനസ്സിലായത്
– ബോസ് കൃഷ്ണമാചാരി,കൊച്ചിൻ-മുസ്രിസ്
ബിനാലെയുടെ മുഖ്യസൂത്രധാരകരിൽ
ഒരാൾ.
ധാരാളം
പേർ തള്ളിക്കയറുന്നത് കണ്ടാണ്
മറ്റൊരു കുടുസ്സുമുറിയുടെ
മുമ്പിൽ ഞങ്ങൾ എത്തിയത്.
ഏതോ
ക്ഷേത്രാങ്കണത്തിൽ എത്തിയപോലെ
അവിടെ സുഗന്ധപൂരിതമായിരുന്നു.
ജനങ്ങൾ
അകത്തേക്ക് കയറുന്നതിന്
മുമ്പ് പാദരക്ഷകൾ അഴിച്ചുവയ്ക്കുന്നതും
കണ്ടു.ഞങ്ങളും
മുമ്പേ ഗമിക്കും ഗോ തൻ പിമ്പേ
ഗമിക്കും ഗോക്കളെല്ലാം എന്ന
പോലെ അനുസരിച്ചു.അകത്ത്
ഒരു പ്രതിഷ്ഠ തന്നെയായിരുന്നു.പിന്നെ
കുറേ വേസ്റ്റുകൾ കൊണ്ടുണ്ടാക്കിയ
അലങ്കാരങ്ങളും.അതിൽ
ഏതിൽ തൊട്ടാലും ക്ഷേത്ര നടയിലെ
മണി മുഴങ്ങും!അതിന്റെ
ഗുട്ടൻസ് പിടികിട്ടാത്തതിനാലും
അപാരമായ തിരക്ക് അനുഭവപ്പെട്ടതിനാലും
ഞാൻ വേഗം പുറത്തിറങ്ങി.
അടുത്ത
ഹാളിൽ സ്ക്രീനിലും പുസ്തകത്തിലും
എല്ലാം സിനിമപ്രദർശനം പോലെ
എന്തോ സംഗതി നടക്കുന്നു.
എവിട
നിന്നാണ് ഇത് പ്രൊജക്ട് ചെയ്ത്
വിടുന്നത് എന്ന് മാത്രം
കാണുന്നില്ല.വിവിധ
തരം നെൽവിത്തുകളും (നൂറിലധികം
വരും എന്ന് തോന്നുന്നു)
അവിടെ
അടുക്കി വച്ചത് ഹൃദ്യമായ
കാഴ്ചയായി.
വീണ്ടും
ഒരു കുടുസ്സ് മുറിയിലേക്ക്
ഞങ്ങൾ കയറി.അവിടേയും
പാഴ്വസ്തുക്കൾ തന്നെയായിരുന്നു
ഉപയോഗിച്ചിരുന്നത്.
വിവിധതരം
പാഴ്വസ്തുക്കൾ അടുക്കിവച്ചുകൊണ്ട്
ഒരു ക്ലോക്ക്.ഓരോ
സെക്കന്റിലും ക്ലോക്കിലെ
ഒരു ദണ്ഠ് ഒരു മദ്ദളത്തിൽ
പോയി മുട്ടും!ബാക്കി
സാധനങ്ങൾ എന്തിനാണെന്ന്
മനസ്സിലാകുന്നില്ല.
ഏതായാലും
അതോടെ കൂടുതൽ മുറികളിലേക്ക്
കയറുന്നത് ഞങ്ങൾ നിർത്തി.
പുറത്ത്
കായലിനരികിൽ വലിയൊരു ഉരൽ
പോലെ മുളകൾ കെട്ടിയുണ്ടാക്കിയ
ഒരു ഇൻസ്റ്റലേഷൻ കണ്ടു.വശങ്ങളിൽ
ദീപം വയ്ക്കാനുള്ള വളയങ്ങളും
കണ്ടു.അത്
മുഴുവനാകാത്ത ഇൻസ്റ്റലേഷൻ
ആയതിനാൽ കൂടുതൽ നേരം അതിലേക്ക്
ശ്രദ്ധ കൊടുത്തില്ല.എന്നാൽ
അതിന്റെ തൊട്ടപ്പുറം ഉണ്ടായിരുന്ന
ഒരു ഇൻസ്റ്റലേഷൻ എന്നെ
ഞെട്ടിച്ചു.ഒരു
ഓട്ടോറിക്ഷയുടെ രെക്സിൻ
ഷീറ്റുകളും ടയറുകളും മാറ്റി
കട്ടപ്പുറത്ത് കയറ്റി
വച്ചിരിക്കുന്നു!നമ്മുടെ
റോഡ് വയ്ക്കുകളിൽ ഇപ്പോൾ
സുലഭമായി കാണുന്ന കരിമ്പ്
ജ്യൂസു് മെഷീനുകൾ ഇതിലും
നല്ല ഒരു ഇൻസ്റ്റലേഷൻ ആണ്.
ആസ്പിൻവാളിന്റെ
മുറ്റത്ത് ഒരുക്കിയ ഒരു
ഇൻസ്റ്റലേഷൻ ഞാൻ പത്രത്തിലും
കണ്ടിരുനു.ഉയരത്തിൽ
കെട്ടിത്തൂക്കിയിരിക്കുന്ന
വലിയൊരു കിളിക്കൂട് പോലെ ഒരു
സാധനം-മുളകൾ
കൊണ്ട് കെട്ടിയുണ്ടാക്കിയത്.അതിലേക്ക്
കയറാനായി ചാക്ക് കെട്ടുകൾ
നിരത്തി വച്ച ഒരു പാത!ആരും
അതിലൂടെ നടന്ന് ആ കിളിക്കൂടിലേക്ക്
കയറാത്തതിനാൽ ഞങ്ങളും അതിന്
മുതിർന്നില്ല.
തിരിച്ച്
നാട്ടിലേക്ക് പുറപ്പെടേണ്ട
സമയം അടുത്തതിനാൽ ബിനാലെയുടെ
മറ്റ് സൈറ്റുകളോ ആസ്പിൻവാളിലെ
തന്നെ മറ്റു ഇൻസ്റ്റലേഷനുകളോ
കാണാൻ ഞങ്ങൾ നിന്നില്ല.ഒരു
കാര്യം മനസ്സിലായി.കേട്ട
ബിനാലേയും കണ്ട ബിനാലേയും
രണ്ടും രണ്ടാണ്.അതിനാൽ
കേൾക്കാത്തവർ കാണുക ,
കണ്ടവർ
കേൾക്കുക!തീർച്ചയായും
അത് നിങ്ങൾക്ക് ഒരു പുതിയ
അനുഭവം തന്നെയായിരിക്കും.
അരീക്കോട്
ബിനാലെ എന്നെങ്കിലും
നടക്കുകയാണെങ്കിൽ അതിൽ ഒരു
ഇൻസ്റ്റലേഷൻ തയ്യാറാക്കാൻ
നിങ്ങൾക്ക് ഈ അനുഭവം ഒരു
മുതൽക്കൂട്ടും ആയിരിക്കും.
കൂടുതൽ
ഫോട്ടോകൾ ഇവിടെയുണ്ട്
3 comments:
ഒരു കാര്യം മനസ്സിലായി.കേട്ട ബിനാലേയും കണ്ട ബിനാലേയും രണ്ടും രണ്ടാണ്.അതിനാൽ കേൾക്കാത്തവർ കാണുക , കണ്ടവർ കേൾക്കുക!തീർച്ചയായും അത് നിങ്ങൾക്ക് ഒരു പുതിയ അനുഭവം തന്നെയായിരിക്കും.
ഒരോട്ടപ്രദക്ഷിണം കഴിഞ്ഞു അല്ലേ,മാഷെ.
ആശംസകള്
കണ്ട കാഴ്ചകള് ഇഷ്ടമായെന്നോ ഇഷ്ടമായില്ലെന്നോ മനസ്സിലാക്കേണ്ടതു്?
Post a Comment
നന്ദി....വീണ്ടും വരിക