“ ലോകം തേങ്ങുന്ന ഒരു ദിവസമാണെങ്കിലും , ഞാന്‍ ഇവിടെ സന്തോഷവതിയാണ്.കാരണം 45 വര്‍ഷം മുമ്പ് ഇതേ ദിവസം എന്റെ grandparents അവരുടെ ആദ്യത്തെ ആണ്‍കുഞ്ഞിനാല്‍ അനുഗ്രഹീതരായി.....
Though it is a day of mourn for the world,I AM happy here for the very reason that my grandparents were blessed on this same day with their first son....45 yrs ago
n i bet that we r the best companions u hav ever got ppa..
luv you lots
njoy ur 45 my dear young man
ഇന്നലെ രാത്രി എന്റെ മൂത്ത മകള്‍ ലുലു ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റ് കണ്ട് ഞാന്‍ ശരിക്കും സന്തോഷിച്ചു.ഔദ്യോഗിക തിരക്കുകള്‍ കാരണം പലപ്പോഴും മക്കളോടൊപ്പം അല്പ സമയമെങ്കിലും ചെലവഴിക്കാന്‍ ലഭിക്കാറില്ല.ഇന്നലെയും നാഷണല്‍ സര്‍വീസ് സ്കീമുമായി ബന്ധപ്പെട്ട രണ്ട് പരിപാടികളില്‍ പങ്കെടുത്തു.
ആദ്യത്തേത് എന്നെ കമ്പ്യൂട്ടര്‍ ലോകത്തേക്കെത്തിച്ച പി.ജി.ഡി.സി.എ കോഴ്സില്‍ എന്റെ സഹപാഠിയായിരുന്ന ശബീറിന്റെ ക്ഷണപ്രകാരം അവന് പ്രിന്‍സിപ്പാള്‍ ആയി സേവനമനുഷ്ടിക്കുന്ന പെരിന്തല്‍മണ്ണ IHRD ടെക്നിക്കല്‍ ഹയര്‍സെക്കണ്ടറി സ്കൂളിലെ കുട്ടികള്‍ക്ക് എന്‍.എസ്.എസ് ഓറിയെന്റേഷന്‍ ക്ലാസ്സെടുക്കാന്‍ ആയിരുന്നു. “ജന്മ ദിനം ഒരു ഭൌമദിനം” എന്ന സന്ദേശം ഉയര്‍ത്തി എന്റെയും ഭാര്യയുടെയും മക്കളുടെയും ജന്മദിനത്തില് ഒരു വൃക്ഷത്തൈ നടുന്ന പതിവുള്ളതിനാല്‍ ഒരു മാവിന് തൈ സെക്രട്ടറിമാര്‍ക്ക് കൈമാറി അതും ഇത്തവണ IHRD കാമ്പസ്സിലാക്കി.
ജന്മദിനത്തിലെ രണ്ടാമത്തെ പ്രോഗ്രാം പെരിന്തല്‍മണ്ണ MEA എഞ്ചിനീയറിംഗ് കോളേജില്‍ വച്ച് നടക്കുന്ന എന്‍.എസ്.എസ് ഉത്തരമേഖലാ വളണ്ടിയര്‍ സെക്രട്ടറി സംഗമത്തിലായിരുന്നു. അവിടെയും കുട്ടികള്‍ക്ക് ഒരു മോട്ടിവേഷന്‍ ക്ലാസ്സ് എടുത്ത് വൈകുന്നേരത്തോടെ ഞാന്‍ വീട്ടിലേക്ക് മടങ്ങി.
രാത്രി ഭക്ഷണം കഴിഞ്ഞ് ലുലു മോള് അവളുടെ ക്യാമറയുമായി എത്തി ഒരു കുടുംബ ഫോട്ടോ എടുത്തു.
മേല്‍ പറഞ്ഞ കുറിപ്പോടെ ഉടന്‍ അത് ലോകം മുഴുവന്‍ കറങ്ങാന്‍ തുടങ്ങി.അങ്ങനെ എന്റെ 46ആം ജന്മദിനം എന്റെ മകളുടെ നല്ല വാക്കുകളിലൂടെ ലോകം അറിഞ്ഞു.ഒരു പിതാവെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു , എന്റെ മക്കള്‍ ഞാന്‍ ജീവിച്ചിരിക്കെ തന്നെ എന്നെപ്പറ്റി നല്ല വാക്ക് പറയുമ്പോള്‍.

5 comments:
ഒരു പിതാവെന്ന നിലയില്‍ ഞാന്‍ അഭിമാനിക്കുന്നു , എന്റെ മക്കള്‍ ഞാന്‍ ജീവിച്ചിരിക്കെ തന്നെ എന്നെപ്പറ്റി നല്ല വാക്ക് പറയുമ്പോള്‍.
പിറന്നാളാശംസകള്‍ മാഷേ..:)
Mubi....Thanks
പുണ്യംചയ്ത പിതാവ്!
ആശംസകള്‍ മാഷെ
തങ്കപ്പേട്ടാ...നല്ല വാക്കുകൾക്ക് നന്ദി
Post a Comment
നന്ദി....വീണ്ടും വരിക