Pages

Wednesday, September 26, 2018

കുഞ്ഞു പേരിന്റെ നീണ്ട വാല്

                 2014 നവംബര്‍ മാസത്തിലായിരുന്നു ലോകചരിത്രത്തിലെ ആ അപൂര്‍വ്വ സംഭവം നടന്നത്. ഭര്‍ത്താവായ ഞാനും ഭാര്യയായ എന്റെ നല്ല പാതിയും 15 വര്‍ഷത്തിന് ശേഷം ഒരേ ക്ലാസ്സില്‍ ഇരുന്ന് ഒരേ വിഷയത്തില്‍ പി.ജി പഠനം ആരംഭിച്ചത് അന്നായിരുന്നു. വിദ്യാധനം സര്‍വ്വധനാല്‍ പ്രദാനം (132) എന്ന് ഞാന്‍ അതിന് പേരിട്ടു. ഞങ്ങളുടെ ക്ലാസ്മേറ്റുകള്‍ സ്നേഹപൂര്‍വ്വം ഞങ്ങളെ സൈക്കോളജി കപിള്‍സ് (211) എന്ന് വിളിച്ചു.

                ഒന്നാം വര്‍ഷ പരീക്ഷ വളരെ സുന്ദരമായി തന്നെ ഞങ്ങള്‍ രണ്ട് പേരും പാസ്സായി - അന്ന് സൈക്കോള്‍ജി കപിള്‍സ് പാസ്‌ഡ് എവെ (206) എന്ന് കമ്പോസ് ചെയ്ത മെസേജ് അയക്കുന്നതിന് മുമ്പ് ഞാന്‍ കണ്ടതിനാല്‍ സ്വന്തം പേരിലുള്ള ആദരാഞ്ജലികള്‍ കാണാതെ രക്ഷപ്പെട്ടു. 2016ല്‍ രണ്ടാം വര്‍ഷ പരീക്ഷക്ക് തയ്യാറെടുക്കുന്നതിന് ഒരു മാസം മുമ്പ്, ഞങ്ങളുടെ നാലാം കുഞ്ഞും കത്രികാ പ്രസവം വഴി ഭൂമിയില്‍ കാല്‍ തൊട്ടതിനാല്‍ രണ്ട് വര്‍ഷം സൈക്കോളജിയെ അതിന്റെ പാട്ടിന് വിട്ടു. 2017 ഡിസംബര്‍ മാസത്തില്‍ രണ്ടാം വര്‍ഷത്തെ മുഴുവന്‍ പേപ്പറും എഴുതി.  11 മാര്‍ക്കിന് എനിക്ക് ഒരു പേപ്പറും മാസ്റ്റര്‍ ബിരുദവും നഷ്ടമായി .ഭാര്യക്ക് രണ്ട് പേപ്പറും പോയി.

                  ‘തോല്‍ക്കാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല’ എന്ന വിപ്ലവ ഗാനം എന്നും ഉച്ചക്ക് വിജയ ടാക്കീസില്‍ നിന്നും കേട്ടു കൊണ്ടായിരുന്നു കുട്ടിക്കാലത്ത് ഞാന്‍ ഉച്ചഭക്ഷണം കഴിച്ചിരുന്നത്. അത് ഒരിക്കല്‍ കൂടി മനസ്സില്‍ കയറിയപ്പോള്‍ 2018 ജൂണില്‍ ഞങ്ങള്‍ വീണ്ടും പരീക്ഷ എഴുതി.

                  ഇന്ന് ആ പരീക്ഷാഫലവും വന്നു. എന്റെ നല്ല പാതി ആദ്യമായി ഒരു ബിരുദാനന്തര ബിരുദം നേടി !! ഞാന്‍ മൂന്നാമത്തെ ബിരുദാനന്തര ബിരുദവും !! ABID എന്ന കുഞ്ഞ് പേരിന് THARAVATTATH എന്ന വലിയ വാല് വച്ച, 10 വര്‍ഷം മുമ്പ് അന്തരിച്ച  എന്റെ പ്രിയ പിതാവിനെ തോല്പിച്ച് ഡിഗ്രികള്‍ കൊണ്ടുള്ള ഒരു നീണ്ട വാല് ഞാനും ഘടിപ്പിക്കുന്നു. അതിങ്ങനെ എഴുതാം -

ABID THARAVATTATH , MSc (Phy); MHRM; MSc (App. Psych); PGDCA; BEd; Diploma in RTM; Dip in Hindi (ഇത്രയും എന്റെ ഓര്‍മ്മയില്‍ ഉള്ളത്)

2 comments:

Areekkodan | അരീക്കോടന്‍ said...

ABID എന്ന കുഞ്ഞ് പേരിന് THARAVATTATH എന്ന വലിയ വാല് വച്ച, 10 വര്‍ഷം മുമ്പ് അന്തരിച്ച എന്റെ പ്രിയ പിതാവിനെ തോല്പിച്ച് ഡിഗ്രികള്‍ കൊണ്ടുള്ള ഒരു നീണ്ട വാല് ഞാനും ഘടിപ്പിക്കുന്നു. അതിങ്ങനെ എഴുതാം -

ABID THARAVATTATH , MSc (Phy); MHRM; MSc (App. Psych); PGDCA; BEd; Diploma in RTM; Dip in Hindi (ഇത്രയും എന്റെ ഓര്‍മ്മയില്‍ ഉള്ളത്)

Areekkodan | അരീക്കോടന്‍ said...

അറബികള്‍ക്ക് മാത്രമേ ഇത് മനസ്സിലായിട്ടുള്ളൂ എന്ന് തോന്നുന്നു !!!

Post a Comment

നന്ദി....വീണ്ടും വരിക