Pages

Thursday, September 24, 2015

സൈക്കോളജി കപ്‌ള്‍സ് പാസ്ഡ് എവേ !!!

"ഉമ്മച്ചീ ...സൈക്കോളജി റിസൽട്ട് വന്നൂന്ന് മെസേജ് വന്നു..." ഫോണിൽ എന്തോ ചെയ്തുകൊണ്ടിരുന്ന മോൾ വിളിച്ചു പറഞ്ഞു.

"ങേ!!ഞാൻ ഏതൊക്കെ തോറ്റു ?" ഭാര്യയുടെ ആദ്യ ചോദ്യം.

"റിസൽട്ട് വെബ്സൈറ്റിൽ ആണ്...."

"ഹാവൂ...സമാധാനം...മറ്റാരും കാണില്ലല്ലോ ....  "

അല്പം കഴിഞ്ഞ് വീട്ടിലെത്തിയ ഞാൻ നേരെ സൈറ്റ് ഓപണ്‍  ചെയ്തു.  അഞ്ച് പേപ്പറിലും വരിവരിയായി 50-51 മാര്ക്ക് വാങ്ങി എന്റെ നല്ല പാതി എം. എസ് സി സൈക്കോളജി ആദ്യവര്ഷം വിജയകരമായി പൂര്ത്തിയാക്കിയിരിക്കുന്നു! അടുത്തതായി ഞാൻ എന്റെ റിസൽട്ട് നോക്കി.വല്യ വ്യത്യാസമില്ലാതെ മൊത്തം 52% മാർക്കോടെ ഞാനും കടമ്പ കയറി

 "സൈക്കോളജി കപ്‌ള്‍സ് പാസ്ഡ്" ഞാൻ പ്രഖ്യാപിച്ചു

"എങ്കിൽ എല്ലാവര്ക്കും  മെസേജ് അയക്കട്ടെ ..."

" യെസ്....വേഗം അയച്ചോളൂ..."

സൈക്കോളജി കപ്‌ള്‍സ് പാസ്ഡ് എവേ "!!! നിമിഷങ്ങൾക്കുള്ളിൽ  റെഡിയായ മെസേജ് കണ്ട് ഞാൻ ഞെട്ടി.

"പാസ്ഡ് എവേ എന്നാൽ എന്താന്നറിയോ?"  ഞാൻ ചോദിച്ചു

"ഒരു വിധം പാസായി എന്ന്....ശരിയല്ലേ? "

"ങാ ശരി തന്നെ..." ഫോണ്‍ മെല്ലെ കൈക്കലാക്കി ഞാൻ സമ്മതിച്ചു കൊടുത്തു.

അങ്ങനെ എം.എസ്.സി സൈക്കോളജി ആദ്യവര്ഷം വിജയകരമായി പാസായി ശിരസ്സുയർത്തിക്കൊണ്ട് തന്നെ ഞങ്ങൾ രണ്ടാം വര്ഷ കോണ്ടാക്ട് ക്ലാസ്സിലേക്ക് പോയിത്തുടങ്ങി. 

8 comments:

Areekkodan | അരീക്കോടന്‍ said...

നിമിഷങ്ങൾക്കുള്ളിൽ റെഡിയായ മെസേജ് കണ്ട് ഞാൻ ഞെട്ടി.

Cv Thankappan said...

ഹോ!പാസ്ഡ് എവേ!
മാഷേേ!!
ആശംസകള്‍

Shaheem Ayikar said...

സൈക്കോളജി കപ്പിള്സിനു വിജയാശംസകൾ ... അഥവാ , " സൈക്കോളജി കപ്‌ള്‍സ് കണ്‍ഗ്രറ്റ്സ് എവേ "... :)

വിനുവേട്ടന്‍ said...

അല്ല മാഷേ... ആ മെസ്സേജ് കം‌പോസ് ചെയ്തത് മോളാണോ മോളുടെ അമ്മയാണോ...? :)

എന്തായാലും സൈക്കോളജി കപ്പ്‌ൾസിന് അഭിനന്ദനങ്ങൾ...

സുധി അറയ്ക്കൽ said...

കപ്പിൾസിലെ പാതി തന്നെ മെസേജ്‌ കമ്പോസിയത്‌....

എന്തായാലും നന്നായി.

ബഷീർ said...

പാസ്ഡ് എവേ ആശംസകൾ :)

വിനോദ് കുട്ടത്ത് said...

പാസ്ഡ് ആയതില്‍ വളരെ സന്തോഷിക്കുന്നു.....
പടച്ചോനേ..... എവേ ആവാതെ നോക്കണേ.....
ഇത്രയും സുന്ദരമായ കഷണ്ടിത്തല ബ്ലോഗര്‍ വേറെയില്ലാത്തതു കൊണ്ടാ.......

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത് കമ്പോസ് ചെയ്ത ആൾക്കാണ് കാശ് കേട്ടൊ

Post a Comment

നന്ദി....വീണ്ടും വരിക