Pages

Thursday, July 30, 2015

സൈക്കോളജി കപ്‌ള്‍സ്

           ഞാനും എന്റെ നല്ല പാതിയും ഒരു ബിരുദാനന്തര ബിരുദ പഠനത്തിന് ക്ലാസ്മേറ്റ്സ് ആയത് ഇവിടെ സൂചിപ്പിച്ചിരുന്നു.പല യൂണിവേഴ്സിറ്റികളുടേയും പല പരീക്ഷകളും എഴുതിയ എനിക്ക് ഈ കോഴ്സിന്റെ പരീക്ഷാനുഭവം തികച്ചും വ്യത്യസ്തമായിരുന്നു അഥവാ യോഗം യോഗം എന്ന് പറയുന്നത് വെറും മീറ്റിംഗ് മാത്രമല്ല എന്ന് പണ്ട് മൊയ്ദീന്‍ പറഞ്ഞത് വീണ്ടും സത്യമായി പുലര്‍ന്നു.

          കോഴിക്കോടായിരുന്നു ഞങ്ങളുടെ പരീക്ഷാകേന്ദ്രം. 10 മണിക്കാരംഭിക്കുന്ന പരീക്ഷക്കായി ഒമ്പതരക്ക് തന്നെ ഞങ്ങള്‍ പരീക്ഷാകേന്ദ്രത്തിലെത്തി.ഒരാള്‍ക്ക് കഷ്ടിച്ച് കടന്ന് കൂടാന്‍ പറ്റുന്ന വിധത്തില്‍ ഒരുക്കിയ പരീക്ഷാഹാളിലെ സീറ്റില്‍ ഞാനും ഒരു ബെഞ്ച് ഇടവിട്ട് ഭാര്യയും ഇരുന്നു (അങ്ങനെയായിരുന്നു സീറ്റിംഗ് അറെഞ്ച്മെന്റ് !).കോണ്ടാക്റ്റ് ക്ലാസ്സില്‍ വച്ച് കണ്ട മറ്റെല്ലാ പ്രധാനികളും ഹാളില്‍ ഉപവിഷ്ടരായിരുന്നു.

         സമയം ഒമ്പതേമുക്കാല്‍ ആയി.പരീക്ഷ നടത്തിപ്പുകാര്‍ ആരും ക്ലാസ്സില്‍ എത്തിയില്ല. പത്തുമണിയായിട്ടും ഇന്‍‌വിജിലേറ്റര്‍മാര്‍ ആരും എത്തിയില്ല.സമയം പത്തര ആയിട്ടും ആരും തിരിഞ്ഞു നോക്കാത്തതിനാല്‍ ഞങ്ങളില്‍ ചിലര്‍ പുറത്തിറങ്ങി രംഗവീക്ഷണം നടത്തി.രാവിലെ സ്ഥലം സന്ദര്‍ശിച്ച് മടങ്ങിപ്പോയ പരീക്ഷാര്‍ത്ഥിയായ എന്റെ ഒരു സുഹൃത്തിന്റെ വാക്കുകള്‍ ഇതോട് കൂട്ടി വായിച്ചപ്പോള്‍ ഭാരതിയാര്‍ സര്‍വ്വകലാശാലയുടെ പരീക്ഷയെപ്പറ്റി ചില സംശയങ്ങള്‍ എന്റെ മനസ്സിലുദിച്ചു.11 മണിയായപ്പോഴാണ് ആ അറിയിപ്പ് കിട്ടിയത് – ഇന്റെര്‍നെറ്റ് വഴി എത്തേണ്ട ചോദ്യപേപ്പര്‍ വൈകിയത് കാരണം പതിനൊന്നരക്കേ പരീക്ഷ ആരംഭിക്കുകയുള്ളൂ പോലും !അവസാനം കൊറിയറില്‍ എത്തിയ ചോദ്യപേപ്പറിന്റെ ഫോട്ടോസ്റ്റാറ്റ് എടുത്ത് പരീക്ഷ ആരംഭിക്കുമ്പോള്‍ സമയം പതിനൊന്നേമുക്കാല്‍ ആയിരുന്നു !

         തൊട്ടടുത്ത ദിവസമായിരുന്നു രണ്ടാം പേപ്പറിന്റെ പരീക്ഷ. സീറ്റിംഗ് അറെഞ്ച്മെന്റ് മാറിയതായി മനസ്സിലാക്കി ഞങ്ങള്‍ റൂമിലെത്തി.ഒഴിവുള്ള സ്ഥലത്ത് ഇരിക്കാനായിരുന്നു ഇന്‍‌വിജിലേറ്ററുടെ ഓര്‍ഡര്‍ !അങ്ങനെ ഞാന്‍ ഒരു ബെഞ്ചിലും തൊട്ടുമുന്നില്‍ ഭാര്യയും ഇരുന്നു. അന്ന് കൃത്യ സമയത്ത് തന്നെ പരീക്ഷ തുടങ്ങി.

          മൂന്നാം ദിവസവും സീറ്റിംഗ് അറെഞ്ച്മെന്റ് മാറിയിരുന്നു.തലേ ദിവസത്തെ അനുഭവത്തില്‍ നിന്നും “ഇഷ്ടപ്പെട്ട” സീറ്റ് ലഭിക്കാനായി പലരും നേരത്തെ തന്നെ റൂമില്‍ സ്ഥാനം പിടിച്ചിരുന്നു.”ഗ്രൂപ്” അടിസ്ഥാനത്തിലായിരുന്നു പലരുടെയും ഇരുത്തം.ഒരാള്‍ മാത്രം ഇരുന്ന ഒരു ബെഞ്ചില്‍ ഞാനും ഇരുന്നു.ആ ബെഞ്ചില്‍ അതുവരെ ഇരുന്നിരുന്ന ഒരു പരീക്ഷാര്‍ത്ഥി പെട്ടെന്ന് എണീറ്റ് തൊട്ടടുത്ത ബെഞ്ചിലേക്ക് മാറി(സൌകര്യാര്‍ത്ഥം!).എന്റെ പിന്നാലെ വന്ന എന്റെ ഭാര്യയെ , ഞങ്ങള്‍ തമ്മിലുള്ള ബന്ധം അറിയാതെ പാവം ഇന്‍‌വിജിലേറ്റര്‍ , എന്റെ അതേ ബെഞ്ചില്‍ തന്നെ ഇരുത്തി! അങ്ങനെ സൈക്കോളജി കപ്‌ള്‍സ് എന്ന് ക്ലാസ്മേറ്റുകള്‍ സ്നേഹപൂര്‍വ്വം  വിളിക്കുന്നത് പരീക്ഷാഹാളില്‍ യാഥാര്‍ത്ഥ്യമായി.


(തുടരും)

10 comments:

Areekkodan | അരീക്കോടന്‍ said...

എന്റെ പിന്നാലെ വന്ന എന്റെ ഭാര്യയെ , ഞങ്ങള്‍ തമ്മിലുള്ള ബന്ധം അറിയാതെ പാവം ഇന്‍‌വിജിലേറ്റര്‍ , എന്റെ അതേ ബെഞ്ചില്‍ തന്നെ ഇരുത്തി!

മുബാറക്ക് വാഴക്കാട് said...

hahha...
ഇതൊരു തരം സൂത്രമാ..
"തുടരും" എന്നത്..
ഈ സംഗതി ഞാ൯ ഫ്ലാഷ് ആക്കിത്തരാം...

ajith said...

സൈക്കോളജിക്കല്‍ കപ്പിള്‍സ്!!!!!

ജ്യുവൽ said...

ഇന്‍‌വിജിലേറ്റര്‍ എന്ന ദൈവദൂതൻ!

വിനോദ് കുട്ടത്ത് said...

ദൈവമേ പ്രണയം...
..

സുധി അറയ്ക്കൽ said...

കപ്പിൾസിന്റെ മക്കൾസിനു ഇക്കാര്യമൊക്കെ അറിയാമോ??

Cv Thankappan said...

സൌകര്യാര്‍ത്ഥം.........................
ആശംസകള്‍ മാഷെ

ബഷീർ said...

ഹമ്പടാ. അങ്ങിനെ കോപ്പിയടിയും ഒരുമിച്ച് !! ആശംസകൾ

Areekkodan | അരീക്കോടന്‍ said...

മുബാറക്ക്‌....എന്നാ ഒന്ന് ഫ്ലാഷ് ആക്കൂ

അജിത്തേട്ടാ...പ്രൊഫൈൽ ഫോട്ടോയിൽ കാണുന്നതാണോ ഉദ്ദേശിച്ചത്?

ജ്യുവൽ....പരീക്ഷ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്ന് സംഗതി പിടി കിട്ടി.പക്ഷേ സമയം വൈകിപ്പോയിരുന്നു ദാസാ ...

വിനോദ്ജീ....പ്രണയം അല്ല പ്രേമം ആണ് ഇപ്പോൾ സൂപ്പർ ഹിറ്റ്‌

Areekkodan | അരീക്കോടന്‍ said...

സുധീ...മക്കളോടും ഞങ്ങൾ ഇക്കാര്യം പറഞ്ഞു !

തങ്കപ്പേട്ടാ...നന്ദി

ബഷീര് ബായ്...ഭര്ത്താവ് ഭാര്യക്ക് എവിടെയും തുണയാകണം എന്നല്ലേ !

Post a Comment

നന്ദി....വീണ്ടും വരിക