തലയില്‍ വീണ കാക്കക്കാഷ്ടം മുഴുവന്‍ റീബൌണ്ട് ചെയ്ത് അടുത്ത് നിന്ന സുഹൃത്തിന്റെ മുഖത്ത് വൃത്തിയില്‍ പതിച്ചപ്പോഴാണ് എന്റെ തലയുടെ “വൃത്തിയും വെടിപ്പും നിരപ്പും” ഞാന്‍ കൃത്യമായി മനസ്സിലാക്കിയത് !
നാക്കിന് തുമ്പില്‍ നര്‍മ്മമാണ് പ്രതീക്ഷിച്ചതെങ്കിലും മൂക്കിന് തുമ്പില്‍ ശുണ്ഠിയാണ് കിട്ടിയത് - പ്രശ്നംല്ല്യ . തലവര നന്നാവും എന്ന് വീട്ടുകാര്‍ കരുതിയെങ്കിലും മൊത്തം കഷണ്ടി കയറി തലയിലെ ‘വര’ തെളിഞ്ഞു - സാരംല്ല്യ.എല്ലാവരും ജോലിക്ക് തെണ്ടിയപ്പോള്‍ ജോലി കിട്ടി കിട്ടി തെണ്ടി ഞാന്‍ പാലക്കാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ ഒരൂഴവും വയനാട് ഗവ: എഞ്ചിനീയറിംഗ് കോളേജില്‍ രണ്ട് ഊഴവും പൂര്‍ത്തിയാക്കി ഇപ്പോള്‍ കോഴിക്കോട് ഗവ. എഞ്ചിനീയറിംഗ് കോളേജില്‍ മൂന്നാം ഊഴത്തിന് - കൊഴപ്പംല്ല്യ.അപ്പോ എന്റെ പേര് ആബിദ് .മലപ്പുറം ജില്ലയിലെ ഒരു പാവം അരീക്കോട്ടുകാരന്‍.
6 comments:
ഒരു തിരിച്ചറിവ്
മരചുവട്ടില്‍ നില്ക്കുമ്പോള്‍ മുകളിലും കണ്ണുപായിക്കണം!
ആശംസകള്‍ മാഷെ
തലയിൽ മുടിയില്ലെങ്കിൽ ഇങ്ങനെയും ചില ഗുണങ്ങൾ ഉണ്ടല്ലേ മാഷെ.. ;)
മഴ പെയ്യുമ്പോള്‍ ഈ തല ഒരു അനുഗ്രഹമല്ലേ? സത്യം പറയണം
ഞാനും വരുന്നു മാഷേ..... അച്ഛന്റെ കഷണ്ടി പോരാ.... വല്യച്ഛന്‍ കഷണ്ടി പോരാ.... അചാച്ഛന്‍ ഫുള്ളീ ഹെയര്‍... നല്ല കഷണ്ടിക്ക് സമ്മാനം വല്ലതുമുണ്ടോ.,...
തങ്കപ്പേട്ടാ....അടുത്ത് നിൽക്കുന്നവൻ എന്റെ തലയും ശ്രദ്ധികകണം !
കുഞ്ഞുറുമ്പ്...ഇനിയും ഒരുപാട് ഗുണങ്ങൾ ഉണ്ട്
അജിത്തേട്ടാ...നമ്മൾ തമ്മിൽ ഇത് വേണോ?
വിനോദ്ജീ....ഗ്രൂപ്പിലേക്ക് ഹാര്ട്ടവ സ്വാഗതം
Post a Comment
നന്ദി....വീണ്ടും വരിക