Pages

Monday, May 24, 2021

പെരുമഴ നനഞ്ഞ പൂമ്പാറ്റകൾ

ജീവിതം എന്നാൽ ശാന്തമായി ഒഴുകുന്ന ഒരു പുഴയാണ് എന്ന് ചിലർ പറയും. എന്നാൽ തിരമാലകൾ ഒന്നിന് പിന്നാലെ മറ്റൊന്നായി അലയടിക്കുന്ന സാഗരമാണ് എന്നായിരിക്കും ചിലരുടെ പ്രതികരണം. എൻ്റെ അഭിപ്രായത്തിൽ ജീവിതം പുഴയും കടലും കുന്നും കുഴിയും എല്ലാം ആണ്.അതുകൊണ്ടായിരിക്കാം ജീവിതത്തോടൊപ്പം എനിക്ക് പ്രകൃതിയെയും സ്നേഹിക്കാൻ തോന്നിയത്. 

'പെരുമഴ നനഞ്ഞ പൂമ്പാറ്റകൾ' എന്ന തലക്കെട്ട് തന്നെ ഒരു പ്രകൃതി സ്നേഹിയെ സംബന്ധിച്ചിടത്തോളം ആകർഷണീയമാണ്. കാരണം മഴയും പൂമ്പാറ്റയും അവൻ്റെ സ്നേഹഭാജനങ്ങളിൽ പെട്ടതാണ് എന്നത് തന്നെ. പേരക്ക ബുക്സിന്റെ കാറ്റലോഗ് നോക്കി കുറെ പുസ്തകങ്ങൾ വാങ്ങിയ കൂട്ടത്തിൽ ഈ പുസ്തകവും ഉൾപ്പെടാൻ കാരണവും ഈ ബന്ധമായിരിക്കാം.

നിലമ്പൂരിനടുത്ത് കവളപ്പാറയിൽ 2019 ലെ പേമാരിയോടനുബന്ധിച്ചുണ്ടായ ഉരുൾപൊട്ടലും അത് ഒരു കുഞ്ഞു കുട്ടിയുടെ ഏകാന്തതക്ക് വിരാമമിടുമ്പോൾ അവളനുഭവിക്കുന്ന സന്തോഷങ്ങളും ആണ് ഈ നോവലിന്റെ ഇതിവൃത്തം. കുഞ്ഞുമനസ്സ് അനുഭവിക്കുന്ന ഏകാന്തതയുടെ ഭീകരത ഒരു പരിധി വരെ തുറന്നു കാട്ടാൻ കഥാകൃത്തിന് സാധിച്ചിട്ടുണ്ട്. അതിനൊരു സാന്ത്വനമായി പ്രളയം അവൾക്കിഷ്ടപ്പെട്ടവരെ പലരെയും സമ്മാനിക്കുമ്പോൾ ആ അവസ്ഥ എന്തെന്നറിയാതെ അവളതിൽ സന്തോഷിക്കുന്നു.

ഒമ്പതാം അദ്ധ്യായത്തിന്റെ പകുതി വരെ നോവൽ നോവ് പടർത്തി നോവലായി തന്നെ ഒഴുകുന്നു. പക്ഷെ അതിന് ശേഷം ദുരന്തത്തിന്റെ നേർ വിവരണമായി അത് വഴിമാറുന്നു. ഇടക്ക് പ്രധാന കഥാപാത്രമായ രിഫ മോളുടെ പിതാവിന്റെ പേര് വരെ മാറിപ്പോകുന്നത് ഈ വിവരണം കാരണമായിരിക്കാം. സൈബർ യുഗത്തിലെ തലമുറ ദൃക്‌സാക്ഷികളായ പ്രളയത്തെ അടയാളപ്പെടുത്തുന്ന ആദ്യത്തെനോവൽ എന്ന നിലയിൽ പുസ്തകം ഒരു ഓർമ്മക്കുറിപ്പായി നിലനിൽക്കും.


പുസ്തകം : പെരുമഴ നനഞ്ഞ പൂമ്പാറ്റകൾ 
രചയിതാവ് : ഹംസ ആലുങ്ങൽ 
പേജ് : 88 
പ്രസാധകർ : പേരക്ക ബുക്സ് 
വില : 100 രൂപ

 

3 comments:

Areekkodan | അരീക്കോടന്‍ said...

സൈബർ യുഗത്തിലെ തലമുറ ദൃക്‌സാക്ഷികളായ പ്രളയത്തെ അടയാളപ്പെടുത്തുന്ന ആദ്യത്തെനോവൽ എന്ന നിലയിൽ പുസ്തകം ഒരു ഓർമ്മക്കുറിപ്പായി നിലനിൽക്കും.

Muralee Mukundan , ബിലാത്തിപട്ടണം said...

പ്രളയത്തെ അടയാളപ്പെടുത്തുന്ന ആദ്യത്തെനോവൽ
എന്ന നിലയിൽ പുസ്തകം ഒരു ഓർമ്മക്കുറിപ്പായി നിലനിൽക്കും.

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ ... അതെ

Post a Comment

നന്ദി....വീണ്ടും വരിക