"ഇനി ഒരു സ്‌കൂട്ടി വാങ്ങിക്കോളൂ ..." ഒരു കയ്യിൽ മാംസത്തിന്റെ പാത്രവും മറ്റേ കയ്യിൽ മൂന്ന് കിലോ അരിയും തൂക്കിപ്പിടിച്ച് വരുന്ന എന്നെക്കണ്ട അയൽക്കാരി പറഞ്ഞു.
"എന്നാപ്പിന്നെ ഈ ചെറിയ നടത്തവും കൂടി ഇല്ലാതാകും..." ഞാൻ എന്റെ സ്ഥിരം ഒഴിവ് കഴിവ് അറിയിച്ചു കൊണ്ട് നേരെ വീട്ടിലേക്ക് കയറി.
അല്പം കഴിഞ്ഞ് ഭാര്യയെ സൈക്കിൾ ബാലൻസ് പരിശീലിപ്പിക്കുന്നതിനിടയിലാണ്, അനിയന്റെ സ്‌കൂട്ടർ അവിടെ വെറുതെ കിടക്കുന്നത് കണ്ടത്. എന്ത് കൊണ്ടോ ഇതുവരെ ടൂ വീലർ ഓടിക്കാൻ ധൈര്യം കിട്ടാതിരുന്ന എന്നെ ഭാര്യ ഒന്ന് പിരി കയറ്റി. എങ്കിൽ ഒന്ന് പരീക്ഷിക്കാം എന്ന് ഞാനും.
അങ്ങനെ, ഒരാളും പറഞ്ഞ് തരാനില്ലാതെ ജീവിതത്തിലാദ്യമായി ഞാൻ ഒരു ടൂ വീലർ ഓടിച്ചു.
1 comments:
ഒരു ടൂ വീലർ ഡ്രൈവ് ചെയ്യുന്നത് ആദ്യം.
Post a Comment
നന്ദി....വീണ്ടും വരിക