നാം ആഗ്രഹിച്ചതും നമുക്ക് സാധിക്കാതെ പോയതുമായ കാര്യങ്ങൾ മക്കൾ നേടിയെടുക്കുമ്പോഴുണ്ടാകുന്ന സന്തോഷം വിവരണാതീതമാണ്. 1992 ൽ ഫിസിക്സിൽ ബിരുദം നേടിയപ്പോൾ അലീഗഡ് പോലെയുള്ള ഏതെങ്കിലും പ്രശസ്തമായ സർവ്വകലാശാലയിലോ കേരളത്തിന് പുറത്തുള്ള മറ്റേതെങ്കിലും സ്ഥാപനത്തിലോ പി.ജി ക്ക് ചേരണമെന്നായിരുന്നു എന്റെ ആഗ്രഹം. അവസാനം, മുറ്റത്തെ സർവ്വകലാശാലയായ കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ നിന്ന് തന്നെ അത് പൂർത്തിയാക്കേണ്ടി വന്നു.
മൂത്ത മകൾ ലുലു ഡൽഹിയിൽ പഠിക്കാൻ ഒരാഗ്രഹം പ്രകടിപ്പിച്ചപ്പോൾ ഞാൻ അതിന് സമ്മതം മൂളി. അത് സാധിച്ചില്ലെങ്കിലും സെൻട്രൽ യൂനിവേഴ്സിറ്റി വഴി അവൾ അതിനും അപ്പുറത്തുള്ള ജമ്മുവിൽ കാലുകുത്തി, എം.എസ്.സി മാത് സ് പഠനം പൂർത്തിയാക്കി. രണ്ടാമത്തെ മകൾ ലുഅക്ക് ഡൽഹി ജാമിയ മില്ലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എസ്.സി മാത് സ് എടുക്കാനായിരുന്നു താല്പര്യം. അൽഹംദുലില്ലാഹ്, പ്രവേശന പരീക്ഷ വിജയിച്ച് ഇന്ന് അവൾ ജാമിയയിൽ വിദ്യാർത്ഥിയായി ചേർന്നു.
അടുത്ത രണ്ട് പേർ ഇനി എവിടെ ചേരണം എന്നാണാവോ പറയുക?
2 comments:
അങ്ങനെ രണ്ടാമത്തവളും സംസ്ഥാനം വിട്ടു.
👍
Post a Comment
നന്ദി....വീണ്ടും വരിക