മലയാളക്കര വായനാ പക്ഷാചരണത്തിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങൾ ദൃശ്യരൂപത്തിലും ശബ്ദ രൂപത്തിലും വാർത്തകളും പുസ്തകങ്ങളും തള്ളുന്ന ഇക്കാലത്ത് വായനാ പക്ഷാചരണത്തിന് ഏറെ പ്രാധാന്യമുണ്ട്. സ്കൂൾ കുട്ടികൾക്കിടയിലെങ്കിലും വായനയുടെ നേരിട്ടുള്ള ഫലങ്ങളെപ്പറ്റി അവബോധമുണ്ടാക്കാൻ ഈ പക്ഷാചരണം സഹായിക്കും എന്നാണ് എന്റെ വിശ്വാസം.
വായിച്ചില്ലെങ്കിലും വളരും,
വായിച്ചു വളർന്നാൽ വിളയും
വായിക്കാതെ വളർന്നാൽ വളയും"
നന്നായി വായിക്കുന്ന ഒരാൾക്ക് നന്നായി എഴുതുവാനും കഴിയും.പുതിയ അറിവുകൾ കരസ്ഥമാക്കാനും പുതിയ ചിന്തകൾ രൂപപ്പെടുത്താനും പുതിയ ആശയങ്ങൾ ഉടലെടുക്കാനും വായന അനിവാര്യമാണ്. പുസ്തകവും പത്രങ്ങളും മാസികകളും മറ്റും കയ്യിലെടുത്ത് നേരിട്ടുള്ള വായനക്ക് മാത്രമേ ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം സാധിക്കൂ എന്നാണ് എന്റെ അഭിപ്രായം.അതായത് അവയുമായി ഒരു ആത്മബന്ധം സൃഷ്ടിച്ചുള്ള വായനയായിരിക്കണം എന്ന് സാരം.
വായനയുടെ വസന്തകാലം തിരിച്ചു പിടിച്ച സന്തോഷത്തിലാണ് ഞാൻ ഈ വർഷത്തെ വായനാദിനം പിന്നിടുന്നത്. ഇരുപത്തിയഞ്ച് പുസ്തകങ്ങൾ വായിക്കാൻ ലക്ഷ്യമിട്ട എനിക്ക് , കഴിഞ്ഞ വർഷം മുപ്പത് പുസ്തകങ്ങൾ വായിച്ച് പൂർത്തിയാക്കാൻ സാധിച്ചിരുന്നു. അതിനാൽ തന്നെ ഈ വർഷം വായനക്ക് ലക്ഷ്യമിട്ടത് മുപ്പത്താറ് പുസ്തകങ്ങളാണ്. വർഷം പകുതി പിന്നിടുമ്പഴേക്കും ഇരുപത്തിയഞ്ച് പുസ്തകങ്ങളുടെ വായന പൂർത്തിയായതിനാൽ ഇത്തവണ അമ്പതെണ്ണം എങ്കിലും പൂർത്തിയാക്കാൻ സാധിക്കും എന്നാണ് എന്റെ ഉറച്ച വിശ്വാസം.
കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കാനായി കുഞ്ഞു നാളിൽ തന്നെ അവർക്ക് ബാലകൃതികളും പ്രസിദ്ധീകരണങ്ങളും പരിചയപ്പെടുത്തിക്കൊടുക്കണം.എൻ്റെ സ്കൂൾ പഠന കാലത്തെ വേനലവധിക്കാലത്ത് (Click & Read) ബാപ്പയുടെ സ്കൂളിലെ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ കൊണ്ട് വന്ന് വായിച്ചത് മനസ്സിൽ ഇന്നും പച്ച പിടിച്ച് നിൽക്കുന്നുണ്ട്.ബാപ്പ അന്ന് കാട്ടിത്തന്ന മാതൃക പിൻപറ്റി എൻ്റെ വീട്ടിലും ഞാൻ ഒരു ഹോം ലൈബ്രറി (Click & Read) സെറ്റ് ചെയ്തിട്ടുണ്ട്.
ഇത്തവണ, സ്കൂളിലെ വായനാദിന മത്സരങ്ങളിൽ പങ്കെടുത്ത് വിജയിച്ച ചെറിയ മോൻ ലിദുവിന് കൈനിറയെ സമ്മാനങ്ങളും ലഭിച്ചു. വായനയിലൂടെ മുന്നേറാൻ എല്ലാ മക്കളെയും ദൈവം അനുഗ്രഹിക്കട്ടെ, ആമീൻ
1 comments:
കുട്ടികളിൽ വായന പ്രോത്സാഹിപ്പിക്കാനായി കുഞ്ഞു നാളിൽ തന്നെ അവർക്ക് ബാലകൃതികളും പ്രസിദ്ധീകരണങ്ങളും പരിചയപ്പെടുത്തിക്കൊടുക്കണം.
Post a Comment
നന്ദി....വീണ്ടും വരിക