Pages

Wednesday, February 28, 2007

അഛന്റെ മകന്‍ !!!

നമ്പൂരിയും മകനും കൂടി പഴംചക്ക തിന്നുകയായിരുന്നു.പെട്ടെന്ന് മകന്‍ അബദ്ധത്തില്‍ ഒരു ചക്കക്കുരു വിഴുങ്ങി. "അഛാ...?" ഉണ്ണി നമ്പൂരി വിളിച്ചു. "എന്താ ഉണ്ണീ..." "ഞാന്‍ ഒരു ചക്കക്കുരു വിഴുങ്ങി...!" "ങേ..! ഇനി ഇപ്പോ എന്താ ചെയ്യാ..? വയറ്റില്‍ ഒരു പ്ലാവങ്ങട്ട്‌ മുളച്ച്‌ വരും...." നമ്പൂരി മകനെ പേടിപ്പിക്കാന്‍ നോക്കി. "അതിന്‌ ചക്കക്കുരു എന്റെ വയറ്റിലേക്കല്ലേ പോയത്‌....അഛന്റെ തലക്കകത്തേക്കല്ലല്ലോ..?" ഉണ്ണിയുടെ മറുപടി പെട്ടെന്നായിരുന്നു.

6 comments:

Areekkodan | അരീക്കോടന്‍ said...

"അതിന്‌ ചക്കക്കുരു എന്റെ വയറ്റിലേക്കല്ലേ പോയത്‌....അഛന്റെ തലക്കകത്തേക്കല്ലല്ലോ..?"

Rasheed Chalil said...

അരീക്കോടാ... :)

ഇട്ടിമാളു അഗ്നിമിത്ര said...

സ്വന്തം കാര്യം ആണോ പറഞ്ഞത്..കൊള്ളാം ട്ടൊ..

സുല്‍ |Sul said...

ഒരു നമ്പൂരി വേറെ നമ്പൂരിക്ക് മിസ്സ് കാള്‍ ചെയ്തു.
വേറെ നമ്പൂരി തിരിച്ചു വിളിച്ചു. അവര്‍ തമ്മില്‍ സംസാരിച്ചു. :)

കൊള്ളാം.

-സുല്‍

Raghavan P K said...

നന്ന്.തമാശക്കാണെങ്കിലും ജാതിപ്പേരുകള്‍ ഇല്ലാതാ‍ക്കാന്‍ നമുക്ക് ശ്രമിക്കാം.

കുതിരവട്ടന്‍ | kuthiravattan said...

നമ്പൂരി ഫലിതങ്ങള്‍ കൊള്ളാം :-)

Post a Comment

നന്ദി....വീണ്ടും വരിക