1986 മുതൽ ലോകകപ്പ് ഫുട്ബാൾ മത്സരം ടിവിയിൽ കാണുന്നുണ്ട് എന്നാണെന്റെ ഓർമ്മ.മറഡോണ എന്ന കുറിയ മനുഷ്യൻ ലോകത്തിന്റെ നെറുകയിൽ ഇരുന്ന് ചിരിക്കുമ്പോൾ ഞാൻ പത്താം ക്ലാസ്സിലേക്ക് എത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. 2014 ബ്രസീൽ ലോകകപ്പ് അടക്കം ഇപ്പോൾ ഇത് എട്ടാമത്തെ ലോകകപ്പ് മത്സരങ്ങളാണ് ടിവിയിൽ തത്സമയം കാണുന്നത്.വിവിധ ഭൂഖണ്ഡങ്ങളിലെ സമയ്ത്തിനനുസരിച്ച് പല സമയത്തുമായാണ് കളി കണ്ടിരുന്നത് എന്നും ഓർമ്മയിലുണ്ട്.എന്റെ വീട്ടിൽ അന്നും ഇന്നും ടിവി ഇല്ല.
ഇന്ത്യൻ പ്രീമിയർ ലീഗ് എന്ന പേരിൽ ഒരു ക്രിക്കറ്റ് മത്സരം 2008ൽ ആണ് ആരംഭിച്ചത് എന്ന് തോന്നുനു.അങ്ങനെയെങ്കിൽ അതിന്റെ ഏഴാം പതിപ്പ് ആണ് ഈ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് കഴിഞ്ഞത്.രണ്ട് ഇന്ത്യൻ പ്രീമിയർ ലീഗുകൾ ഇതിനിടക്ക് വിദേശത്തും നടന്നു ( ഇന്ത്യൻ നിർമ്മിത വിദേശമദ്യം പണ്ടേ എന്റെ മനസ്സിൽ ഒരു ചോദ്യചിഹ്നമായിരുന്നതിനാൽ ഇന്ത്യൻ പ്രീമിയർ ലീഗും ലോകത്ത് എവിടെ വച്ചും നടത്താം എന്ന് ഞാൻ മനസ്സിനെ ബോധിപ്പിച്ചു). ഷെയ്ൻ വോൺ എന്ന ആസ്ത്രലിയക്കാരൻ നയിച്ച രാജസ്താൻ റോയത്സ് ആയിരുന്നു പ്രഥമ ഇന്ത്യൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ എന്നും എനിക്കറിയാം.എന്റെ വീട്ടിൽ അന്നും ഇന്നും ടിവി ഇല്ല.
1986മുതൽ ലോകകപ്പ് ഫുട്ബാൾ നടന്നത് എവിടെ എന്നും അതിൽ ആരൊക്കെ ജേതാക്കളായി എന്നും എനിക്ക് നല്ല ഓർമ്മയുണ്ട്.എന്നാൽ 2008ൽ ആരംഭിച്ച ഇന്ത്യൻ പ്രീമിയർ ലീഗിൽ ആരൊക്കെ ചാമ്പ്യന്മാരായി എന്ന് ചോദിച്ചാൽ ചോദിച്ചവൻ ഒരു പക്ഷേ മാനം കെടും.കാരണം എന്റെ വീട്ടിൽ അന്നും ഇന്നും ടിവി ഇല്ല.
അടുത്ത ലോകകപ്പ് സമയത്തും ആരോഗ്യത്തോടെ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഏതെങ്കിലും വീട്ടിൽ പോയി ലോകകപ്പ് ഫുട്ബാൾ മത്സരം ഞാൻ കണ്ടേക്കും.എന്നാൽ അടുത്ത ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ഒരു മത്സരമെങ്കിലും ഞാൻ കാണും എന്ന് ഒരു ഉറപ്പും എനിക്കില്ല. കാരണം ഇക്കഴിഞ്ഞ ഏഴ് വർഷത്തിലും ഇന്ത്യൻ പ്രീമിയർ ലീഗിലെ ഒരു മത്സരം പോലും ഞാൻ കണ്ടിട്ടില്ല! കാരണം എന്റെ വീട്ടിൽ അന്നും ഇന്നും ടിവി ഇല്ല.
ഞാൻ ഇത്രയും പറഞ്ഞത് ഫേസ്ബുക്ക് ബുജികളായ കുറേ മലയാളികളോടു ഒരു മുൻകൂർ ജാമ്യം എടുക്കാനാണ്.ആരെങ്കിലും ഏതെങ്കിലും ഇന്റെർവ്യൂവിൽ ഈ ചോദ്യം ചോദിച്ചാൽ ദയവായി, വല്ലപ്പോഴും ഫേസ്ബുക്കിൽ കയറുന്ന എന്നെ ഇതിന്റെ പേരിൽ തെറി വിളിക്കരുതേ എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.

3 comments:
വല്ലപ്പോഴും ഫേസ്ബുക്കിൽ കയറുന്ന എന്നെ ഇതിന്റെ പേരിൽ തെറി വിളിക്കരുതേ എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
അഭ്യര്‍ത്ഥന എന്തായാലും നന്നായി!
അന്നും,ഇന്നും........
ഇനി എന്നും...?
ആശംസകള്‍
Post a Comment
നന്ദി....വീണ്ടും വരിക