ആദ്യം ഇത് വായിക്കുക
പൗർണ്ണമി രാവിലെ താജ്മഹൽ പോലെ ആയിരിക്കും ജൽ മഹലിന്റെ രാത്രികാല ദൃശ്യം എന്ന് ഒരിക്കലും ഞങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല.ബട്ട്, വെള്ളത്തിൽ മുങ്ങി നിൽക്കുന്ന ഒരു സൗധത്തിൽ വിളക്കുകൾ തെളിഞ്ഞാൽ അത് സൃഷ്ടിക്കുന്ന പ്രകാശത്തിന്റെ വർണ്ണക്കാഴ്ചകൾ അതിമനോഹരമായിരിക്കും എന്ന ധാരണ ഉണ്ടായിരുന്നു. ചിത്രങ്ങളിൽ കണ്ട ജൽ മഹലിന്റെ രാത്രി കാല ദൃശ്യങ്ങളും ഞങ്ങളുടെ പ്രതീക്ഷകൾക്ക് ചിറക് നൽകി.പക്ഷേ, സൂര്യ വെളിച്ചം മുഴുവനായി മാഞ്ഞുപോകാത്തതിനാൽ പ്രതീക്ഷിച്ച അത്രയും നയന മനോഹരമായി ആ കാഴ്ച മാറിയില്ല.
കടപ്പാട് : ഗൂഗിൾ
"സാർ...ജായേഗാ?" ജബ്ബാറിന്റെ ചോദ്യം ഞങ്ങളെ സ്ഥലം വിടാൻ പ്രേരിപ്പിച്ചു.
"ഹാം...ചലേഗാ..." ഞാൻ മറുപടി പറഞ്ഞു.
ഞങ്ങളെയും കൊണ്ട് കാർ ജയ്പൂർ നഗരം ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. പാതയുടെ ഇരുവശങ്ങളിലും ദീപാവലിയിൽ കുളിച്ച് നിൽക്കുന്ന ബിൽഡിംഗുകൾ അതി മനോഹരമായ കാഴ്ച വിരുന്നൊരുക്കി.
"സാർ ... ജയ്പൂർ സിറ്റി മേം ജോ നയാ ബിൽഡിംഗ് ബൻതെ ഹേ വഹ് ഭീ പിങ്ക് രംഗ് പെയിന്റ് കർന ഹേ..."
"അഛാ"
" യെ ദേഖോ ... സാര ബിൽഡിംഗ് മേം ബിജലി ജലായ ഹേ... വഹ് ഭീ സർകാരി കർച്ച് മേം ഹേ... ". കെട്ടിടങ്ങളിലെ ദീപാലങ്കാരങ്ങൾ സർക്കാർ ചെലവിലാണെന്നത് ഞങ്ങൾക്ക് പുതിയൊരറിവായിരുന്നു.
"സാർ...സബ് ദായേം ഓർ ദേഖോ..." എല്ലാവരോടും വലതു ഭാഗത്തേക്ക് നോക്കാനായി ജബ്ബാറിന്റെ നിർദ്ദേശം വന്നു.
"ഹായ്... ഹവാ മഹൽ...." വർണ്ണ പ്രഭയിൽ ആറാടി നിൽക്കുന്ന കെട്ടിടത്തെ ഞങ്ങൾ എല്ലാവരും പെട്ടെന്ന് തിരിച്ചറിഞ്ഞു.
"സാംനെ രുക്നെ സകേക?"
"ക്യോമ് ?"
"ഫോട്ടോ മാർനെ കെ ലിയേ..." ഫോട്ടോ എടുക്കാൻ അതിന്റെ അടുത്ത് നിർത്താൻ സാധിക്കുമോ എന്ന് ഞാൻ ചോദിച്ചു.
"ട്രാഫിക് ഹെവി ഹേ... ഗാഡി സെ ഹീ ഫോട്ടോ മാരോ" കാറിൽ നിന്ന് തന്നെ ഫോട്ടോ എടുക്കാൻ പറഞ്ഞുകൊണ്ട് ജബ്ബാർ വളരെ സാവധാനം കാർ ഡ്രൈവ് ചെയ്തു.ഈ കാഴ്ച കാണാനായി ജൽ മഹലിന്റെ അടുത്ത് വൈകുന്നേരം ചെലവഴിച്ചത് നന്നായി എന്നെനിക്ക് തോന്നി.
കാറ് വീണ്ടും മുന്നോട്ട് നീങ്ങി. റോഡിന് കുറുകെ വലിയൊരു കൽ കവാടം നെഞ്ചും വിരിച്ച് ദീപ പ്രഭയിൽ കുളിച്ച് നിൽക്കുന്നത് കണ്ടു.
"വഹ് ക്യാ ഹേ?"
"അജ്മീരി ഗേറ്റ് ഹേ"
"സുനാ നഹീം..." ഞാൻ കേട്ടിട്ടില്ല എന്ന് പറഞ്ഞു.
"ജയ്പൂർ സിറ്റിക്ക് ചുറ്റും ഒരു ഒരു..." ജബ്ബാർ വീണ്ടും മലയാളം പറയാൻ തുടങ്ങിയെങ്കിലും മുഴുമിപ്പിക്കാൻ കഴിയാതെ വിഷമിച്ചു.
"ഒരു ....?''
"ദീവാർ ക്യാ കഹ്തെ ഹേ ആപ്?"
"ചുമര്..." ഞാൻ പറഞ്ഞു.
"നഹീം... ഘർ ക ബാഹർ ബനാന വാല ..."
"ഓഹ്....മതിൽ ..."
"യാ...വഹ് ഹീ ഹേ...ഇസ് ദീവാർ കോ ടോട്ടൽ സാത് ഗേറ്റ് ഹേ "
''ഹാം.."
"യഹ് ജയ്പൂർ സെ അജ്മീർ ജാനേ വാല സഡക് ഹേ.. ഇസ്ലിയെ അജ്മീരി ഗേറ്റ് ബുലാത്ത ഹേ...സത്രഹ് സൗ സത്താഈസ് മേം മഹാരാജ ജയ്സിംഗ് സെക്കൻഡ് ബനായ കിയ ധ..."
കാറ് അജ്മീരി ഗേറ്റും കടന്ന് മുന്നോട്ട് പോയി. പെട്ടെന്നാണ് കൂരിരുട്ടിൽ വിവിധ വർണ്ണത്തിലുള്ള പ്രകാശത്തിന്റെ ഒരു നൃത്തം കണ്ടത്.ഇട വിട്ടിടവിട്ട് നിറം മാറി മാറി വരുന്നതിനാൽ ഒരു ലൈറ്റ് ആൻഡ് സൗണ്ട് ഷോ പോലെയാണ് ആദ്യം തോന്നിയത്.
"സാർ ദേഖോ ... വഹ് ഹേ ആൽബർട്ട് ഹാൾ മ്യൂസിയം..."
"വാഹ്...ബഹുത് ഖുബ്സൂരത് ഹേ..."
"അബ് സിർഫ് ബാഹർ സെ ദേഖോ ഔർ ഫോട്ടോ മാരോ ...കൽ ഹം അന്തർ ജായേഗാ ..."
"ടീഖ്..."
1 comments:
ജയ്പൂരിന്റെ രാത്രി ദൃശ്യങ്ങൾ
Post a Comment
നന്ദി....വീണ്ടും വരിക