Pages

Monday, September 18, 2017

ജൈവ അച്ചാര്‍

“ഉപ്പച്ചീ....ജൈവ പച്ചക്കറി എന്നാലെന്താണ്?” കല്യാണ സദ്യയിലെ സാമ്പാറില്‍ നിന്നും വെണ്ട കടിക്കുന്നതിനിടയില്‍ കുഞ്ഞുമോള്‍ എന്നോട് ചോദിച്ചു.

“അത്...പശുവിന്റെ ചാണകവും മണ്ണിര കമ്പോസ്റ്റും പോലെയുള്ള, ജീവനുള്ള വസ്തുക്കളില്‍ നിന്നും ഉണ്ടാക്കുന്ന വളം മാത്രം ഉപയോഗിച്ചുണ്ടാക്കുന്ന പച്ചക്കറികള്‍...” മോളുടെ ജിജ്ഞാസയെ മനസാ പ്രശംസിച്ച് ഞാന്‍  പറഞ്ഞു.

“ജൈവ അച്ചാറും ഉണ്ടോ?” മോളുടെ അടുത്ത ചോദ്യം

“ ജൈവ അച്ചാറോ ? ഹ ഹ ഹാ.... അതില്ല...” എനിക്ക് ചിരി വന്നു.

“ ഈ അച്ചാറില്‍ നിന്നും എനിക്ക് ജീവനുള്ള ഒരു പുഴുവിനെ കിട്ടി...അതോണ്ട് ചോദിച്ചതാ.....”

“ങേ!!”  വായിലേക്ക് വച്ച അച്ചാര്‍ എന്തു ചെയ്യണം എന്നറിയാതെ ഞാന്‍ പ്ലിങ്ങി.

6 comments:

Areekkodan | അരീക്കോടന്‍ said...

എല്ലാം ജൈവം !!

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാം ജൈവമയം ...!

Areekkodan | അരീക്കോടന്‍ said...

മുരളിയേട്ടാ...അതെന്നെ

Manikandan said...

അധികമായാൽ അമൃതും വിഷം എന്നല്ലെ, ജൈവകൃഷിയ്ക്കും അത് ബാധകം. ജീവനുള്ള പുഴുവുള്ള അച്ചാർ വിളമ്പിയ ആ കാറ്ററിങ്ങ് പാർറ്റിയെ കുറിച്ച് സദ്യനടത്തിയ ആളെ അറിയിക്കണമായിരുന്നു.

© Mubi said...

ഹോസ്റ്റലിലായിരുന്നപ്പോഴാണ് പലപ്പോഴും ജൈവ അച്ചാറും മറ്റും കിട്ടികൊണ്ടിരുന്നത്...

Areekkodan | അരീക്കോടന്‍ said...

മണികണ്ഠൻ‌ജി...പാർട്ടി വല്യ ടീം അല്ലാത്തതിനാൽ ഇതൊക്കെ കണ്ടില്ല എന്ന് നടിക്കുന്നതല്ലേ നല്ലത്?

മുബീ...ഫാറൂഖ് കോളേജ് ഹോസ്റ്റലിലും ജൈവ അച്ചാർ അന്നേ ഉണ്ട് എന്നോ?

Post a Comment

നന്ദി....വീണ്ടും വരിക