Pages

Wednesday, February 04, 2009

ബലേട്ടനും മക്കളും - 3

രണ്ടാഴ്ച മുമ്പാണ്‌ എണ്റ്റെ അയല്‍വാസി ബാലേട്ടണ്റ്റെ കുടുംബത്തിണ്റ്റെ ദുരവസ്ഥ (മദ്യപാനം മൂലമുള്ള) ഞാന്‍ ബൂലോകത്തിണ്റ്റെ മുന്നില്‍ വിവരിച്ചത്‌.അന്ന്‌ ശ്രീ. സാഗര്‍ പറഞ്ഞതനുസരിച്ച്‌ ബാലേട്ടനുമയി ഒന്ന്‌ സംസാരിച്ചാലോ എന്ന്‌ ഞാന്‍ ആലോചിച്ചു.പക്ഷേ മുന്‍കോപിയായ ബാലേട്ടനോട്‌ സംസാരിക്കാന്‍ എല്ലാര്‍ക്കുമെന്നപോലെ എനിക്കും ചെറിയൊരു ഭയം.എങ്കിലും ഞാന്‍ പറഞ്ഞാല്‍ ബാലേട്ടന്‍ ശ്രദ്ധിക്കുമെന്ന ആത്മവിശ്വാസത്തില്‍ ഒരവസരത്തിനായി ഞാന്‍ കാത്തു നിന്നു.

സര്‍വ്വീസ്‌ കാലയളവിണ്റ്റെ ഏകദേശം കാല്‍ ഭാഗത്തോളം സസ്‌പെന്‍ഷന്‍ വാങ്ങിയ ബാലേട്ടന്‍ സര്‍വ്വീസ്‌ ആനുകൂല്യങ്ങള്‍ നേടിയെടുക്കാനായി കേസും കോടതിയുമായി നടക്കുകയായിരുന്നു.തടഞ്ഞ്‌ വച്ച ആനുകൂല്യങ്ങളില്‍ ചെറിയൊരു ഭാഗം രണ്ട്‌ മാസം മുമ്പ്‌ ബാലേട്ടന്‌ ലഭിച്ചു.ഇക്കഴിഞ്ഞ ആഴ്ച നല്ലൊരു സംഖ്യ കൂടി ബാലേട്ടന്‌ കിട്ടി.കുടുംബത്തില്‍ സന്തോഷം പടര്‍ത്തിയ അന്ന്‌ തന്നെ, സര്‍വ്വീസ്‌ ആനുകൂല്യമായി ലഭിക്കേണ്ട മറ്റൊരു വന്‍തുക കൂടി പാസ്സായ വിവരവും ലഭിച്ചു.

നല്ലൊരു ജോലി ഉണ്ടായിരുന്നിട്ടും മദ്യപാനവും കമ്പനി കൂടലും കാരണം സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെട്ട്‌ വാടകവീട്ടില്‍ താമസിച്ച്‌ വരേണ്ടി വന്നതിനാല്‍ തറവാട്ടിലെ മറ്റ്‌ കുടുംബങ്ങളില്‍ നിന്ന്‌ കടുത്ത അവമതി നേരിടാനായിരുന്നു ബാലേട്ടണ്റ്റേയും കുടുംബത്തിണ്റ്റേയും വിധി.സ്വന്തമായി ഒരു വീട്‌ പോലും ഇല്ലാത്തവര്‍ എന്ന അവഗണന പേറാന്‍ വിധിക്കപ്പെട്ടവരായിരുന്നു ബാലേട്ടണ്റ്റെ ഭാര്യയും മക്കളും.ഈ അവസ്ഥക്ക്‌ അറുതിവരുത്താന്‍ ,പണം ലഭിച്ചതിണ്റ്റെ പിറ്റേന്ന്‌ തന്നെ ബാലേട്ടന്‍ വീട്‌ എന്ന സ്വപ്നവുമായി എഞ്ചിനീയറെ കാണാന്‍ പോയി.അന്ന്‌ തന്നെ നല്ലൊരു പ്ളാനുമായാണ്‌ ബാലേട്ടന്‍ തിരിച്ചെത്തിയത്‌.തീര്‍ച്ചയായും ആ തീരുമാനത്തില്‍ എനിക്കും വളരെ സന്തോഷം തോന്നി.

രണ്ട്‌ ദിവസം കഴിഞ്ഞ്‌ ഒരു വൈകുന്നേരം ഞങ്ങള്‍ അച്ഛമ്മ എന്ന്‌ വിളിക്കുന്ന ബാലേട്ടണ്റ്റെ ഭാര്യ വളരെ സന്തോഷത്തൊടെ എണ്റ്റെ ഭാര്യയുടെ അടുത്ത്‌ വന്ന്‌ പറഞ്ഞു.

"മോളെ....അവന്‍ വന്നു...അനി... !!"

"ങേ!!". എണ്റ്റെ ഭാര്യ ഞെട്ടി.കാരണം ഇനി അച്ഛണ്റ്റെ മൂക്കില്‍ പഞ്ഞി വയ്ക്കാനേ ഈ വീട്ടിലേക്ക്‌ കയറൂ എന്ന്‌ പറഞ്ഞ്‌ ഇറങ്ങിപ്പോയതായിരുന്നു അനി.ഏതായാലും അവന്‍ തിരിച്ചു വന്നതില്‍ നൊന്തു പെറ്റ അമ്മയുടെ സന്തോഷം പറഞ്ഞറിയിക്കാവുന്നതിലും അപ്പുറമായിരുന്നു.

വിവാഹപ്രായം എത്തി നില്‍ക്കുന്ന മകള്‍ക്ക്‌ നല്ല നല്ല ആലോചനകളും ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നു.സ്വന്തം വീട്‌ എന്ന സ്വപ്നം ആദ്യം സാക്ഷാല്‍ക്കരിച്ച്‌ അതില്‍ കുറച്ച്‌ കാലം താമസിച്ചതിന്‌ ശേഷം മതി വിവാഹം എന്നാണ്‌ മകളുടെ അഭിപ്രായം.ഇത്രയും കാലം, വീടില്ലാത്തവര്‍ എന്ന അവഗണന എത്ര ആഴത്തില്‍ അവര്‍ അനുഭവിച്ചിരുന്നു എന്നതിണ്റ്റെ ബഹിര്‍സ്ഫുരണമായിരുന്നു ആ മകളുടെ ഈ തീരുമാനത്തിണ്റ്റെ പിന്നില്‍ എന്ന്‌ വ്യക്തം.

ഏതായാലും എല്ലാം നല്ല നിലയിലേക്ക്‌ തിരിച്ചു വരുന്നു എന്നതിണ്റ്റെ ശുഭ സൂചനകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.അയല്‍വാസി എന്ന നിലയില്‍ എനിക്കും ഇപ്പോള്‍ വളരെ സന്തോഷം തോന്നുന്നു.മദ്യം ഇനിയും ആ കുടുംബത്തില്‍ ദുരന്തം വിതക്കാതിരിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കാം.

6 comments:

Areekkodan | അരീക്കോടന്‍ said...

ഏതായാലും എല്ലാം നല്ല നിലയിലേക്ക്‌ തിരിച്ചു വരുന്നു എന്നതിണ്റ്റെ ശുഭ സൂചനകള്‍ ലഭിച്ചുകൊണ്ടിരിക്കുന്നു.അയല്‍വാസി എന്ന നിലയില്‍ എനിക്കും ഇപ്പോള്‍ വളരെ സന്തോഷം തോന്നുന്നു.മദ്യം ഇനിയും ആ കുടുംബത്തില്‍ ദുരന്തം വിതക്കാതിരിക്കട്ടെ എന്ന്‌ പ്രാര്‍ത്ഥിക്കാം

Typist | എഴുത്തുകാരി said...

അവരെ അറിയില്ലെങ്കില്‍ പോലും, സന്തോഷം തോന്നുന്നു. അതെ, ഇനി വീണ്ടും പഴയ കാലത്തിലേക്കു തിരിച്ചുപോകാതിരിക്കട്ടെ.

BS Madai said...

വല്ലപ്പോഴും ഇതുപോലെ നല്ല വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയുന്നതും ആശ്വാസം. ഈ സന്തോഷത്തില്‍ പങ്കുചേരുന്നു.

- സാഗര്‍ : Sagar - said...

:)

- സാഗര്‍ : Sagar - said...

ഇതാണ്‌ ശരിയായ സമയം എന്നു തോന്നുന്നു. അദ്ദെഹത്തിനും ഒരു പക്ഷെ കുടി നിര്‍ത്താന്‍ തോന്നുന്നുണ്‍ടായിരിക്കും.. ഒരു ഡോക്ടറുടെ സഹായത്തോടെ ചിലപ്പോള്‍ ബാലേട്ടന്‍ വീണ്ടും മനുഷ്യനായേക്കും..

Thaikaden said...

Balettanum kudumbathinum nallathu varatte. Oppam mattullavarkku oru padhamaavatte.

Post a Comment

നന്ദി....വീണ്ടും വരിക