Pages

Wednesday, July 22, 2009

കുഞ്ഞീവി ടീച്ചറും കുട്ട്യേളും.....

(രംഗം മീറ്റ്‌ ഗീതം ക്ലാസ്‌ മുറി.വാഴക്കോടന്‍ സ്റ്റേജിലൂടെ പാത്തി നടക്കുന്നു, സോറി പാടിനടക്കുന്നു.

"ജ്ജ്‌ മതു പകരൂ...

ജ്ജ്‌ മലര്‍ ചൊരിയൂ....

അനുരാഗ പൗര്‍ണമിയേ....

ജ്ജ്‌ മായല്ലേ....

ജ്ജ്‌ മറയല്ലേ....

നീല നിലാവൊലിയേ..."

കുഞ്ഞീവി ടീച്ചര്‍ ക്ലാസിലേക്ക്‌ പ്രവേശിക്കുന്നു.)

"എടാ ബായേ....ജ്ജ്‌ പെണ്ണ്‍ കെട്ടീട്ട്‌ല്ലേ?"

"ഉം...കല്യാണം കഴിഞ്ഞ്‌ രണ്ട്‌ ട്രോഫിയും ആയിട്ടുണ്ട്‌...അട്‌ത്തെതിന്‌ ഫൗണ്ടേഷനും ഇട്ടിട്ടുണ്ട്‌..."

"ആഹാ...നീ അപ്പോ അതിലും പുലിയാണല്ലോ"

"ആ...ഞമ്മളേതാ മോന്‍.."

"ആ...സരി...ജ്ജ്‌ ഓളെ മൊജ്ജ്‌ ചെല്ലീണോ..?"

"ഇല്ലല്ലോ...എന്താ ടീച്ചെറേ അങ്ങനെ ചോദിക്കാന്‍..."

"അല്ല...അന്നെ എപ്പം ബിള്‍ച്ചാലും 'ഔട്ട്‌ ഓഫ്‌ മാരിയേജ്‌...' എന്നാ ആ ഫോണിനുള്ളിലെ പെണ്ണുമ്പിള്ള പറയുന്നത്‌..."

"'ഔട്ട്‌ ഓഫ്‌ മാരിയേജ്‌ അല്ല,ഔട്ട്‌ ഓഫ്‌ റേഞ്ചാ ടീച്ചറേ...."

"ആ...ന്നാ അങ്ങനെ...ജ്ജ്‌ പ്പം ഏത്‌ പാട്ടാ പാടീന്യേത്‌?"

"മീറ്റ്‌ ഗീതം തെന്നെ..."

"അനക്കതൊന്ന് നിര്‍ത്തി നിര്‍ത്തി പാടിക്കൂടെ...ന്നാലല്ലേ ഭാവം വരൊള്ളൂ...."

"ങേ...അവള്‍ വരുന്നുണ്ടോ? ന്നാ ഞാന്‍ നിര്‍ത്തി അല്ല കിടത്തി തന്നെ പാടാം..."

"ആ...അന്റെ പാട്ട്‌ കേട്ട്ട്ടയ്ക്കാരം കൊറേ ബ്ലോഗന്മാര്‌ പൊറത്ത്‌ ന്‌ക്ക്‌ണത്‌....ജ്ജ്‌ ഓലെ എല്ലാരിം ങട്ട്‌ ബിളിച്ച്‌ കൊണ്ട്‌ ബാ..."

(വാഴക്കോടന്‍ പുറത്ത്‌പോയി എല്ലാവരേയും ഉന്തി തള്ളി അകത്തു കയറ്റുന്നു.)

"ആഹാ...മീറ്റ്‌ന്‌ ഈറ്റ്‌ ണ്ട്‌ ന്ന് പറഞ്ഞപ്പോത്ത്‌ന്‌...."

"ടീച്ചറേ ആരാ അങ്ങനെ പറഞ്ഞ പോത്ത്‌?"വാഴക്കോടന്‍ ഇടക്ക്‌ കയറി.

"മുയ്മന്‍ കേക്കടാ മൊശകൊടാ...അല്ല ബായക്കോടാ....ഈറ്റ്‌ ണ്ട്‌ ന്ന് പറഞ്ഞപ്പോത്ത്‌ന്‌ ഗായികാ-ഗായകന്മാരുടെ പ്രവാഹമല്ലേ..?"

"അതാ കവി പാട്യേത്‌..." വാഴ വീണ്ടും.

"എന്താ പാട്യേത്‌...?"

"സ്വര രാഗ ഗംഗാ പ്രവാഹം..."

"ആ...ജ്ജ്‌ ആള്‌ നല്ലൊരു മൊയന്ത്‌ തെന്നെ,അല്ല മൊതല്‌ തെന്ന്യാട്ടോ...ഏതാലും ഹാജര്‍ ബിളിക്കട്ടെ..."

"ബാഴക്കോടന്‍...."

"ദാ...ബെടെ.." വാഴ പറഞ്ഞു.

"ആ...കണ്ട്‌...കാന്താരിക്കുട്ടി..."

"ആബ്‌സന്റ്‌..." കാന്താരിക്കുട്ടി എണീറ്റ്‌ നിന്ന് പറഞ്ഞു.

"ങേ!!അപ്പം ഇജ്ജ്‌ കാന്താരീന്റെ പ്രേതാ?"

"അല്ല..ഞാന്‍ ഒറിജ്ജിനല്‍ കാന്താരി..."

"ആ..ഹാജര്‍ ബിളിക്കുമ്പോ ആബ്‌സന്റ്‌ ന്നല്ല പ്രെഗ്നന്റ്‌ ന്നാ പറ്യേണ്ടത്‌ ന്ന് അറീലേ..."

"ആ....ഇനി അങ്ങനെ പറയാം..."

"ആ...സരി....ഹന്‍ള്ളള്ളള്ള....ഇതെത്ര ള്ളാ പടച്ചോനേ...?"

"അത്ര ള്ള മതി ടീച്ചറേ....ഞാനിതാ..."

"ഔ...അന്നെപ്പോലെത്തെ രണ്ടെണ്ണം മതി ഞമ്മക്ക്‌ വിക്കാണെന്ന് ജനം ബിചാരിച്ചാന്‍...അടുത്തെ....ചാണ.....ചാണകത്തില്‍ കല്ലിട്ട കുരുത്തം കെട്ടവന്‍...."

"അതാരാ ആ കുരുത്തം കെട്ടവന്‍?"വാഴക്കോടന്‍ ആളെ കാണാനായി എണീറ്റു നിന്നു.

"ജ്ജ്‌ ബായക്കോടനോ അതോ കുരുത്തം കെട്ടോനോ...?"

"രണ്ടാമത്‌ പറഞ്ഞതാ പറ്റ്യ പേര്‌.."സഹപാഠികള്‍ ഒന്നിച്ച്‌ പറഞ്ഞു.

"ടീച്ചറേ...അത്‌ രണ്ടാളെ കൂട്ടി വായിച്ചോ?"ആരോ സംശയം ഉന്നയിച്ചു.

"ആ ഇതൊക്കെ ബായ്ച്ചാന്‌ള്ള ബിവരം ഞമ്മക്ക്‌ണ്ട്‌...അയ്‌ന്‌ ഞി രണ്ടാളെ ബിളിച്ചൊന്നും മാണ്ട...."

"അതല്ല ടീച്ചറേ പറഞ്ഞത്‌...രണ്ടാളുടെ പേര്‌ കൂട്ടി വായിച്ചൂന്ന്..."

"ആ...അത്‌ സരി...നോക്കട്ടെ....ശര്യാ...ചാണക്യന്‍...."

"ഹി..ഹി..ഹീ..."ചാണക്യന്‍ ഹാജര്‍ അറിയിച്ചു.

"ചാണക്യന്റെ അടീല്‌ കെടക്ക്‌ണെ പെണ്ണേതാ...?"

"ങേ!!ചാണക്യന്റെ അടിയില്‍ കിടക്കുന്ന പെണ്ണോ?എവിടെ എവിടെ?"എല്ലാവരും എണീറ്റ്‌ നിന്ന് ചാണക്യന്‍ ഇരിക്കുന്നിടത്തേക്ക്‌ നോക്കി.

"ഫൂ....ഇരിക്കെടാ ബഡ്ക്കൂസുകളേ...ഈ രെജിസ്റ്ററില്‍ ചാണക്യന്റെ പേരിന്റെ താഴെള്ള പേരാ ചോയ്ച്ചെ..?"

"ഓ...തൂറ്റല്‍ പോലെ വന്നത്‌ തുമ്മി പോയത്‌ പോലെയായി.."എല്ലാവരും ഇരുന്നു.

"ആ ഞി ബാക്കിള്ളോല്‍ക്കൊക്കെ പ്രസിഡന്റ്‌ ഇട്ട്‌ക്ക്‌ണ്‌...ഇല്ലെങ്കി ങളെ പേര്‌ ബായ്ച്ചതിന്‌ ഞമ്മള്‌ നരകത്ത്‌ പോകണ്ടി ബെരും...അല്ലാ ഒര്‌ ലോറി നറച്ചും ആള്‌ ബെര്‌ണ്‌ണ്ടല്ലോ...."

"ലോറി നിറച്ചും ആള്‌ണ്ടെങ്കി അത്‌ നമ്മളെ ബീരാങ്കുട്ടിം കുട്ടിപട്ടാളവും ആയിരിക്കും"

"കുട്ട്യേക്ക്‌ ഫ്രീയാ ന്ന് പറഞ്ഞപ്പം എല്ലത്ത്‌നിം പുട്‌ച്ച്‌...ഒരു വാര്‍ഷിക കണക്കെടുപ്പും ഒപ്പം നടത്താലോ..."ലോറിയില്‍ നിന്നുമിറങ്ങി ബീരാങ്കുട്ടി പറഞ്ഞു.

"ആ...ഇവിടന്ന് തിരിച്ച്‌ പോകുമ്പം ഒര്‌ ലോറിം കൂടി വേണ്ടി വരരുത്‌..."ആരോ കമന്റി.

"ഇതേതാ ഒരു വയസന്‍ പുലി ബെര്‌ണത്‌...?"

"ഓള്‍ഡ്‌ ബ്ലോഗ്‌ പുലിയായിരിക്കും..."

"എന്റെ പേര്‌ ചേറായി....ചാവേറായി..."ആഗതന്‍ പറഞ്ഞു.

"ചാവാറായി ന്ന് കണ്ടപ്പളേ മനസ്സിലായി..."വാഴ ഇടയില്‍ കാച്ചി.

"ചാവാറായി അല്ല ചാവേറായി..."

"ബോത്ത്‌ ആര്‍ മാതമാറ്റിക്സ്‌..."വാഴ അറിയാവുന്ന ഏക ഇംഗ്ലീഷും കാഞ്ചി വലിച്ച്‌വിട്ടു.

"ബദ്‌രീങ്ങളേ....ചെറായിയില്‍ ചാവേറായി ചേറായിയോ...?"

യെലേന ഇസിന്‍ബയേവയുടേയും ഉസൈന്‍ ബോള്‍ട്ടിന്റേയും ലോകറിക്കാര്‍ഡ്‌ ഒരുമിച്ച്‌ തകര്‍ത്ത്‌ കുഞ്ഞീവി ടീച്ചര്‍ ഒരു അത്യപൂര്‍വ്വ ലോകറിക്കാര്‍ഡ്‌ സ്ഥാപിച്ചു.

യൂറിയയും തൂറിയയും അടങ്ങിയ സമൃദ്ധമായ ജൈവവളം കുത്തി ഒഴുകിയതിനാല്‍, അന്ന് കുഞ്ഞീവി ടീച്ചര്‍ പാഞ്ഞ വഴിയില്‍ പിറ്റേന്ന് മുതല്‍ തന്നെ പുല്ല്‌ സമൃദ്ധമായി വളരാന്‍ തുടങ്ങി.

12 comments:

Areekkodan | അരീക്കോടന്‍ said...

യെലേന ഇസിന്‍ബയേവയുടേയും ഉസൈന്‍ ബോള്‍ട്ടിന്റേയും ലോകറിക്കാര്‍ഡ്‌ ഒരുമിച്ച്‌ തകര്‍ത്ത്‌ കുഞ്ഞീവി ടീച്ചര്‍ ഒരു അത്യപൂര്‍വ്വ ലോകറിക്കാര്‍ഡ്‌ സ്ഥാപിച്ചു.

യൂറിയയും തൂറിയയും അടങ്ങിയ സമൃദ്ധമായ ജൈവവളം കുത്തി ഒഴുകിയതിനാല്‍, അന്ന് കുഞ്ഞീവി ടീച്ചര്‍ പാഞ്ഞ വഴിയില്‍ പിറ്റേന്ന് മുതല്‍ തന്നെ പുല്ല്‌ സമൃദ്ധമായി വളരാന്‍ തുടങ്ങി.

വാഴക്കോടന്‍ ‍// vazhakodan said...

ഉം...കല്യാണം കഴിഞ്ഞ്‌ രണ്ട്‌ ട്രോഫിയും ആയിട്ടുണ്ട്‌...അട്‌ത്തെതിന്‌ ഫൗണ്ടേഷനും ഇട്ടിട്ടുണ്ട്‌..."

എന്താ ബദ്രീങ്ങളേ ഈ കേക്കണത്?? അടുത്തതിന് ഫൗണ്ടേഷന്‍ ഇടേ?? ഞമ്മളത് പബ്ലിക്കാക്കി വെച്ച കാര്യാണല്ലൊ കോയാ ഈ മാഷ് പറേണത്!!
സിമന്റ് കൂട്ടുന്നുണ്ട് എന്നത് നേരാ, പക്ഷെ അങ്ങട് ഉറപ്പിക്കാറായില്ല ഷൈഹേ....:):):)

Areekkodan | അരീക്കോടന്‍ said...

വാഴക്കോടാ...ഒരു വെടി വച്ചു നോക്ക്യേതാ...അത്‌ കറക്റ്റ്‌ ആയോ...യാ കുദാ...

ത്രിശ്ശൂക്കാരന്‍ said...

നന്നായി രസിച്ചു

ramaniga said...

nannayi rasippichu>

Areekkodan | അരീക്കോടന്‍ said...

വാഴക്കോടാ....മാപ്പ്‌(ഇന്ത്യയുടെ അല്ല)
തൃശ്ശൂകാരാ,ramaniga.....വായിച്ച്‌ അഭിപ്രായം അറിയിച്ചതിന്‌ നന്ദി.

കുമാരന്‍ | kumaran said...

goooooooooooodd....

കുഞ്ഞായി said...

"ചാണക്യന്റെ അടീല്‌ കെടക്ക്‌ണെ പെണ്ണേതാ...?"

ഹഹ....രസിച്ചു

കുക്കു.. said...

ഇജ്ജ്‌ എഴുതിയത്‌ നല്ലോം രസോണ്ട് ബായിക്കാന്‍...

:))

രഘുനാഥന്‍ said...

നല്ല രസമുണ്ട്..

ബഷീര്‍ വെള്ളറക്കാട്‌ / pb said...

വാഴക്കോടനും അരീക്കോടനും ഒന്നിനു രണ്ടു മെച്ചം

എന്ന് വെള്ളറക്കാടൻ :)

Areekkodan | അരീക്കോടന്‍ said...

കുമാരാ....ന..ന...ന...നന്ദി
കുഞ്ഞായീ...ചാണക്യന്‍ കേള്‍ക്കണ്ട..കേട്ടാല്‍ ഹി ഹി ഹീ
കുക്കു....ജ്ജ്‌ ഞും ബെരണം ട്ടോ
രഘുജീ....നന്ദി
ബഷീര്‍...രണ്ട്‌ കോടാലികള്‍ സോറി കോടന്മാര്‍ കൂടിയാല്‍ കാടന്മാരാകുമോ?

Post a Comment

നന്ദി....വീണ്ടും വരിക