Pages

Wednesday, December 30, 2009

പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍

“പോക്കരാക്കാ...പുതുവര്‍ഷമാണല്ലോ വരുന്നത്...” ഞാന്‍ പറഞ്ഞു.


“ആ...എന്താ ജ്ജ് ഞമ്മളെക്കൊണ്ട് ബല്ല കുന്ത്രാണ്ടോം ഒപ്പിക്കാനുള്ള പരിപാടി ആയിരിക്കും”


“അല്ല...ങ്ങള് ഒര് സൂപ്പര്‍സ്റ്റാര്‍ ആണ് ബൂലോകത്ത്...” ഞാന്‍ പോക്കരാക്കയെ ഒന്നു പൊക്കി.


“സുബറ് സ്റ്റാര്‍ ആണെന്നോ, കള്ള സുബറേ...ഹമ്ക്കേ..പോ...”


“ഏയ് മതി മതി... ഞാന്‍ ഒന്നും പറഞ്ഞില്ല....“


“ആ അനക്ക് എത്താ ഇപ്പം അറ്യേണ്ട?”


“ആ... പറയാം.എല്ലാരും ഒരു പുതിയ വര്‍ഷം വരുമ്പം ചില തീരുമാനങ്ങള്‍ എടുക്കും...ഇംഗ്ലീഷില്‍ അതിന് ന്യൂ ഇയര്‍ റസലൂഷന്‍ എന്ന് പറയും...”


“ഞമ്മള് റഷ്യന്‍ റവലൂഷന്‍ ന്നൊക്കെ കേട്ട്ക്ക്ണ്...ജ്ജ് പ്പം പറഞ്ഞ സാധനം ആദ്യായിട്ടാ കേക്ക്‌ണത്...ന്നാലും നല്ല ചേല്‌ള്ള പേര്...ഏത് ബാപ്പാ ആ പേര്‌ട്ടത്?”


“അത് ആരെങ്കിലുമാകട്ടെ...അപ്പോ പോക്കരാക്കാക്കും അങ്ങനെ ഒരു തീരുമാനം ഉണ്ടായിരിക്കുമല്ലോ?”


“അത് പിന്നെ ഇല്ലാതെ..”


“അത് ശരിക്കും ഒരു വര്‍ഷം പാലിക്കാനുള്ള തീരുമാനം തന്നെയാണോ ?”


“ഒരു വര്‍ഷോ ? ഞമ്മളെ തീരുമാനം ഒരു ആയുസ്സ്ന്‌ള്ളതാ...”


“ങേ!!ഒരു ആയുസ്സ്ന്‌ള്ളതോ ?? അതേതാ അങ്ങനെ ഒരു ന്യൂ ഇയര്‍ റസലൂഷന്‍ ?”


“ഇമ്മാതിരി മാണ്ടാത്ത പണി ഒന്നും ഇട്‌ക്കൂലാന്ന് തന്നെ...”

29 comments:

Areekkodan | അരീക്കോടന്‍ said...

“ങേ!!ഒരു ആയുസ്സ്ന്‌ള്ളതോ ?? അതേതാ അങ്ങനെ ഒരു ന്യൂ ഇയര്‍ റസലൂഷന്‍ ?”

ramanika said...

:)

അപ്പൂട്ടന്‍ said...

ഇനിമേൽ റെസൊല്യൂഷൻ ഒന്നുമില്ല എന്ന റെസൊല്യൂഷൻ എടുത്തു.

ഭായി said...

ഹ ഹ ഹാ..പോക്കരാക്ക ആള് പോക്കിരിയാണെങ്കിലും വിവരമുണ്ട് :-)

വശംവദൻ said...

:)

“അരീക്കോടൻ മാഷിനും പോക്കരാക്കാക്കും പുതുവത്സരാശംസകൾ”

ഹരീഷ് തൊടുപുഴ said...

ഹിഹിഹി..

ചാണക്യന്‍ said...

ഇതെന്ന്യാ എന്റേം അഭിപ്രായം...:):):)

കാക്കര - kaakkara said...

ആ തീരുമാനം ഞാനും എടുത്തു.

തെച്ചിക്കോടന്‍ said...

പുതുവത്സരാശംസകൾ”

ആര്‍ദ്ര ആസാദ് / Ardra Azad said...

:))

jayanEvoor said...

പോക്കരക്കാ കലക്കി!

“ഒരു വര്‍ഷോ ? ഞമ്മളെ തീരുമാനം ഒരു ആയുസ്സ്ന്‌ള്ളതാ...”

അതാണ്‌ പോക്കരക്കാ!

OAB/ഒഎബി said...

ഈ പുതു വര്‍ഷം പോക്കരാക്കയുടേതാവട്ടെ.
കഥാ പാത്ര സൃഷ്ടാവിനും കുടുംബത്തിനും ആശംസകള്‍...

sherriff kottarakara said...

അതു തന്നെ മാഷേ എന്റേയും തീരുമാനം, പോക്കരുക്കാ ജയഹോ!!!

കണ്ണനുണ്ണി said...

അതാണ്...രേസോലുഷന്‍....കൈ കൊട് പോക്കരിക്ക

Areekkodan | അരീക്കോടന്‍ said...

രമണിക ചേട്ടാ...നന്ദി

അപ്പൂട്ടാ...എന്ന റെസൊല്യൂഷൻ അങട്ട് എടുത്തു(എന്റെ നമ്പൂരിയെ ഓര്‍മ്മ വരുന്നു)

ഭായീ...പോക്രിക്ക എന്ന് വിളിച്ചാലുണ്ടല്ലോ ഭായിയെ കാണാന്‍ വരുന്നുണ്ട്..

വശംവദാ...തിരിച്ചും എന്റെ പുതുവത്സരാശംസകൾ.പോക്കരിക്കാന്റേത് മൂപ്പര് തന്നെ പറയട്ടെ.

ഹരീഷ്...ഇതു ചാണക്യന്റേത് അടിച്ചെടുത്തതല്ലേ?പാവം അതാ താഴെ കിടക്കുന്നു.

ചാണക്യാ...ഈ ചിരി മോഷണത്തിന് ഹരീഷിനെ നമുക്ക് തൊടുപുഴയുടെ അക്കരെക്ക് നാട് കടത്തണം

Areekkodan | അരീക്കോടന്‍ said...

കാക്കര...അപ്പോള്‍ എല്ലാവരും പോക്കരാക്കാക്ക് പിന്നില്‍. വിളി,ജയ് ജയ് സിന്ദാബാദ്

തെച്ചിക്കോടാ...പുതുവത്സരാശംസകൾ

ആര്‍ദ്രാ‍ാ‍ാസാദ്...നന്ദി

ജയന്‍ സാര്‍...അതേ അതാണ് പോക്കരാക്ക

ഒ.എ.ബി...നന്ദി..ഒപ്പം എന്റെ പുതുവത്സരാശംസകൾ

ഷരീഫ്ഫ്ക്കാ...അത് തന്നെയാ നല്ലത്

കണ്ണനുണ്ണീ...അതാണ് റവലൂഷനും.നന്ദി

Akbar said...

ഇന്നാലും പോക്കരാക്കാക്ക് ഒരു ഹാപി ന്യൂ ഇയര്‍. ന്തേയി.......മാണ്ടാ ന്നുണ്ടോ

വാഴക്കോടന്‍ ‍// vazhakodan said...

നിങ്ങളെയൊക്കെ ഓര്‍ക്കാന്‍ ഒരു പുതുവര്‍ഷം പിറക്കണം എന്നൊന്നും ഇല്യാട്ടോ. എങ്കിലും ഒരു പുതുവത്സരം പിറക്കുമ്പോള്‍ നിങ്ങളെ ഓര്‍ക്കാണ്ടിരിക്കാനും പറ്റില്ലല്ലോ! എന്റേയും കുടുംബത്തിന്റേയും ഹ്യദയം നിറഞ്ഞ പുതുവത്സര ആശംസകള്‍ നേരുന്നു.
സസ്നേഹം ,
വാഴക്കോടനും കുടുംബവും ...

കുമാരന്‍ | kumaran said...

:)

പുതുവത്സരാശംസകൾ!!!

അനോണിമാഷ് said...

Wishing You Wonderful & Prosperous New Year

Areekkodan | അരീക്കോടന്‍ said...

അക്ബറേ...മാണ്ടാന്ന് പോക്കരാക്ക പറയൂല.ന്നാലും അത് മാണോ?

വാഴക്കോടാ...പഴയ വര്‍ഷം പോയാലും മതി ഓര്‍മ്മ പുതുക്കാന്‍ അല്ലേ?

കുമാരന്‍...പുതുവത്സ്രാശംസകള്‍

അനോണി മാഷ്...സ്വാഗതം.ആശംസകള്‍ക്ക് നന്ദി

ഭൂതത്താന്‍ said...

ഹ ഹ ഹ ... പോക്കരാക്കാ ... എങ്കില്‍ ഇതാ പിടിച്ചോ ഒരു എമണ്ടന്‍ പുതുവത്സര ഭൂതാശംസകള്‍

Areekkodan | അരീക്കോടന്‍ said...

ഭൂതമേ...പൂത്ത ആശംസകള്‍ വേണ്ടാന്ന്, പൂക്കാത്തത് കൊടുക്ക്

poor-me/പാവം-ഞാന്‍ said...

What an Idea Pokkraakkaji

വീ കെ said...

പോക്കരിക്കാടെ ഒരു ബുദ്ധി...

vinus said...

ഹ ഹാ..പൊക്കരക്കാ പുലി തന്നെ

Areekkodan | അരീക്കോടന്‍ said...

പാവം ഞാനേ...അതേ, ആന്‍ ഐഡിയ കാന്‍ ചേഞ്ച് യുവര്‍ ലൈഫ് !!!

വീ.കെ...നന്ദി

വിനുസ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങളിലേക്ക് സ്വാഗതം.പുലി വിളി പോക്കരാക്ക കേള്‍ക്കണ്ട.വേറെ എന്തെങ്കിലുമാണെന്ന് കരുതും.

അഗ്രജന്‍ said...

പറയാനുള്ളത് പോക്കരാക്ക വഴി അരീക്കോടൻ മാഷ് പറഞ്ഞു :)

പുതുവത്സരാശംസകൾ...

ഇവിടുത്തെ hit fm 96 ലെ ഗഫൂർക്കാടെ ഒരു കട്ടുണ്ട് പോക്കാരാക്കാ‍ക്ക്... :)

Areekkodan | അരീക്കോടന്‍ said...

അഗ്രജന്‍...ആ താരത്തെ പരിചയമില്ല.അപ്പോള്‍ പോക്കരാക്കയേയും അപ്പാടെ എടുത്തോ..യാ റബ്ബേ, ഈ ദുനിയാവിന്റെ ഒരു കഥ!!!

Post a Comment

നന്ദി....വീണ്ടും വരിക