Pages

Tuesday, January 19, 2010

ലോക അവാര്‍ഡിന് എന്‍‌ട്രി ക്ഷണിക്കുന്നു !!!

ചക്കയിട്ടപ്പോള്‍ മുയല്‍ കിട്ടിയ പോലെ ഒബാമക്ക് കിട്ടിയ നോബല്‍ സമ്മാനത്തിന്റെ കാഷ്പ്രൈസ് അദ്ദേഹം ചാരിറ്റബ്‌ള്‍ പ്രവര്‍ത്തനങ്ങള്‍ക്കായി സംഭാവന ചെയ്തത്രേ.വളരെ നല്ല കാര്യം.അപ്പോള്‍ അരീക്കോടന് കിട്ടിയ ലോക അവാര്‍ഡ് കെട്ടിപ്പൂട്ടി ഷോകേസില്‍ വയ്ക്കേണ്ട എന്ന് അരീക്കോടനും അങ്ങ് തീരുമാനിച്ചു.

അതേ സുഹൃത്തുക്കളേ, എനിക്ക് കിട്ടിയ ആ ലോക അവാര്‍ഡ് നിങ്ങള്‍ക്കും ലഭിക്കാന്‍ ഇതുവഴി പോയി നിങ്ങളുടെ ഇ-മെയില്‍ ഐഡി കൊടുത്തു നോക്കുക.ഒരു പക്ഷേ നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും അത് കിട്ടിയാല്‍ കേരളം വീണ്ടും കോരിത്തരിക്കും.എല്ലാവര്‍ക്കും കിട്ടിയാല്‍ തരിപ്പ് കൂടി ഭൂകമ്പം ഉണ്ടാകും എന്നതിനാല്‍ കിട്ടാത്തവര്‍ ഒരിക്കലും വിഷമിക്കരുത് എന്ന് പ്രത്യേകം ഉണര്‍ത്തുന്നു.അവാര്‍ഡ് കിട്ടുന്നവര്‍ ഗുരുദക്ഷിണ തരാന്‍ മറക്കരുത് എന്നും  പ്രത്യേകം ഓര്‍മ്മിപ്പിക്കുന്നു.

6 comments:

Areekkodan | അരീക്കോടന്‍ said...

എല്ലാവര്‍ക്കും കിട്ടിയാല്‍ തരിപ്പ് കൂടി ഭൂകമ്പം ഉണ്ടാകും എന്നതിനാല്‍ കിട്ടാത്തവര്‍ ഒരിക്കലും വിഷമിക്കരുത് എന്ന് പ്രത്യേകം ഉണര്‍ത്തുന്നു.

കൂതറHashimܓ said...

എന്ത് തരികിടയാ മാഷെ ഇതു...????
ഇനി അവാർഡ് എങ്ങാനും കിട്ടിയാ ഒബാമക്കു കിട്ടിയ പോലെ എന്നും പറഞ്ഞു കളിയാകാനല്ലേ...??? ഞ്ഞാനില്ല മാഷെ ഈ നാറ്റകേസിന്... :)

അപ്പൂട്ടൻ said...

ഞാനൊരു "വിഘാരഝീവി" ആയതിനാലും "ഘോരിത്തരിക്കാൻ" സാമാന്യം മടിയുള്ളതിനാലും (ഹൊ, ഈ രോമമൊക്കെ എഴുന്നേറ്റുനിൽക്കാൻ എന്തോരം എനർജി വേണം) അവാർഡ്‌ നിരസിക്കുന്നു.

അരീക്കോടൻ മാഷിന്‌ ഒരു "കീജേ" വിളിച്ചുകൊണ്ട്‌, വീണ്ടുമൊരിക്കൽക്കൂടി, വിപ്ലവം കലരാത്ത അഭിവാദ്യങ്ങൾ.

ചാണക്യന്‍ said...

ഓ..നമുക്കിതിൽ വല്യ താല്പര്യമില്ലായേ...:):):)

Areekkodan | അരീക്കോടന്‍ said...

കൂതറ ഹാഷിം...എങ്കില്‍ ഏതെങ്കിലും പരമനാറിക്ക് അയച്ചുകൊടുക്ക് !!!

അപ്പൂട്ടാ...എന്നെ “കീജേ” വിളിക്കുകയോ?വേണ്ട വേണ്ട പേര് തന്നെ വിളിച്ചാല്‍ മതി.

ചാണക്യാ...എന്താ കിട്ടിയില്ല അല്ലേ?

കണ്ണനുണ്ണി said...

എന്ത് വിശാല മനസ്സാ....ശ്ശൊ :)

Post a Comment

നന്ദി....വീണ്ടും വരിക