Pages

Friday, January 29, 2010

ബുര്‍ജ് ദുബായ്ക്ക്‌ള്ള ദൂരം !

പോക്കരാക്കയുടെ നാട്ടില്‍ ഒരു പാലം ഉത്ഘാടനം ചെയ്യപ്പെട്ടതിന് ശേഷം ആദ്യമായി അന്നാണ് ഞാന്‍ പോക്കരാക്കയെ നേരില്‍ കാണുന്നത്.


“ഓ...ഒരു പാലം വന്നതോടെ നമ്മുടെ നാട്ടിലേക്കൊന്നും വരാതായി..” ഞാന്‍ വെറുതെ ഒന്ന് തട്ടി.


“ ഇതിലും വല്യ സിറ്റി കൊറച്ചു കൂടി ഞമ്മളെ അട്‌ത്ത് എത്തിയില്ലേ...പിന്നെ ആര്‍ക്ക് വേണം നിങളെ ഈ  ഊപ സിറ്റി...” പോക്കരാക്കയും വിട്ടില്ല.


‘ങേ !!!അതേതാ അരീക്കോടിനേക്കാളും വലിയ സിറ്റി നിങ്ങളുടെ അടുത്തെത്തിയത് ?” ഞാന്‍ അല്‍ഭുതപ്പെട്ടു.


“ ദുബായ്...ബുര്‍ജ് ദുബായ്ക്ക്‌ള്ള ദൂരം ഞമ്മളെ കുടീന്ന് കൃത്യം പത്ത് കിലോമീറ്ററാ കൊറഞത്...!!”


“ങേ!! ഇവിടെ പാലം ഉത്ഘാടനം ചെയ്യപ്പെട്ടതിന് ബുര്‍ജ് ദുബായ്ക്ക് ദൂരം കുറയേ...?” എനിക്ക് വിശ്വസിക്കാനായില്ല.


“ആ...പാലം വന്നപ്പോ എയര്‍പോര്‍ട്ട്ക്ക്‌ള്ള ദൂരം പത്ത് കിലോമീറ്ററാ കൊറഞത്...അപ്പം ദുബായീക്ക് പത്ത് കിലോമീറ്റര്‍ കൊറഞ്ഞോ കോയേ ?” 
പോക്കരാക്കയുടെ ഉത്തരവും ‘കോയേ‘ വിളിയും എന്നെ ആകെ പരവശനാക്കി.

25 comments:

Areekkodan | അരീക്കോടന്‍ said...

“ ദുബായ്...ബുര്‍ജ് ദുബായ്ക്ക്‌ള്ള ദൂരം ഞമ്മളെ കുടീന്ന് കൃത്യം പത്ത് കിലോമീറ്ററാ കൊറഞത്...!!”

Prinsad said...

ങാ.. അതെതായാലും കലക്കിട്ടോ!

പണ്ടാണേല്‍ മക്കത്തേക്കുള്ള ദൂരം കുറഞ്ഞന്നായിരിക്കും കാക്കപറയുന്നത്...

ദുബായിന്റെ ഒരൊ മെഹബുകളെ...

ramanika said...

athu kalakki!

കുമാരന്‍ | kumaran said...

ആന്‍സ്വര്‍ലെസ്സ് ചോദ്യം..

pattepadamramji said...

എന്നിട്ട് ശരിക്കും ദൂരം കുറഞ്ഞോ.......

ഒഴാക്കന്‍. said...

ഇനി പോക്കര്‍ കാക്ക ദുബായിന്നു നേരിട്ട് അരീക്കോട് വരെ പാലം കെട്ടാന്‍ പറഞ്ഞു കളയുമോ

Areekkodan | അരീക്കോടന്‍ said...

രമണിക ചേട്ടാ...നന്ദി

Prinsad...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം....അതും ശരി തന്നെ.

കുമാരാ...നന്ദി

ramji...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം....പിന്നെ 1500 കിലോമീറ്ററില്‍ നിന്ന് 10 കിലോമീറ്റര്‍ കുറഞ്ഞു.

ഒഴാക്കാ...പോക്കരാക്കയോട് അതൊന്നും പറഞേക്കല്ലേ.

poor-me/പാവം-ഞാന്‍ said...

pokkaraakka fans association!

Gopakumar V S (ഗോപന്‍ ) said...

നന്നായി,അങ്ങേരുടെ ചിന്ത...
നന്ദി...ആശംസകൾ...

ആര്‍ദ്ര ആസാദ് / Ardra Azad said...

:)

വശംവദൻ said...

ഹ..ഹ...

വീ കെ said...

അതു കലക്കീട്ടൊ...

ആശംസകൾ....

തെച്ചിക്കോടന്‍ said...

ഇനി ദുബായില്‍ പോകാന്‍ എളുപ്പമായല്ലോ .

ബഷീര്‍ പി.ബി.വെള്ളറക്കാട്‌ said...

ഓരോരോ മനോരാജ്യം :)

ഭായി said...

പോക്കരാക്ക ആള് കുറച്ച് ഡീ‍സന്റ്റ് ആയതുപോലുണ്ടല്ലോ മാഷേ!
അല്ലെങ്കില്‍ ആദ്യതട്ടിന് മാഷിനെ നന്നായിട്ടൊന്ന് തട്ടേണ്ടതായിരുന്നു!! :-)
പോക്കിരി പോക്കരാക്ക!

ദീപു said...

മാഷേ പേരു മാറ്റി.. ബൂർജ്‌ ഖലീഫ...

കൊട്ടോട്ടിക്കാരന്‍... said...

ബുര്‍ജ് ദുബായീന്റെ മോളീന്ന് നേരേ ഒന്നാഞ്ഞു ചാടിയാല്‍ അരീക്കോട്ടെത്ത്വോ..?

Areekkodan | അരീക്കോടന്‍ said...

പാവം ഞാനേ...പോക്കരാക്ക ഫാന്‍സ് അസോസിയേഷന്‍ രൂപീകരണത്തിന് നന്ദി.

ഗോപന്‍...ആശംസകള്‍ക്ക് നന്ദി

ആര്‍ദ്ര ആസാദ്...നന്ദി

വശംവദാ...സന്ദര്‍ശനത്തിന് നന്ദി

വീ.കെ...നന്ദി

Areekkodan | അരീക്കോടന്‍ said...

തെച്ചിക്കോടാ...അതേ, അല്പം എളുപ്പമായി.

ബഷീര്‍...തോന്ന്യാക്ഷരങ്ങള്‍ എന്നു കൂടി പറയൂ

ഭായീ...പറഞ്ഞിരുന്നു, അതും കൂടി ഞാന്‍ ഇവിടെ എഴുതിയാല്‍ അരീക്കോടന്റെ ആകാശം പൊളിഞ്ഞു വീഴും.പിന്നെ പോക്കരാക്ക നന്നായിട്ടൊന്നുമില്ല.അടുത്ത് കാണാം.

ദീപു...അവര്‍ പേരു മാറ്റി.പക്ഷേ പോക്കരാക്ക പേരു മാറ്റിയില്ല.ഞാന്‍ എന്ത് ചെയ്യാനാ?

കൊട്ടോട്ടിക്കാരാ...ഒന്ന് കയറി ചാടി നോക്കൂ.എല്ലാവര്‍ക്കും ഒരു തെളിവും ആകുമല്ലോ? മുകളിലേക്ക് ചാടിയാല്‍ സ്വര്‍ഗ്ഗത്തില്‍ എത്താനും സാധ്യതയുണ്ട്!!!(ആത്മഹത്യാ പ്രേരണകുറ്റം എന്റെ മേല്‍ ചാര്‍ത്തരുത്)

മുഫാദ്‌/\mufad said...

:)

Akbar said...

അരീക്കോടന്‍ മാഷെ
താങ്കളേക്കാള്‍ ബുദ്ധിയുണ്ട് ബീരാന്‍ കാക്കയ്ക്ക്. നോക്കീം കണ്ടും നിന്നാല്‍ അരീകോടന് നല്ലത്.

Areekkodan | അരീക്കോടന്‍ said...

മുഫാദ്...നന്ദി

അക്ബര്‍...ബീരാന്‍ കാക്ക അല്ല,പോക്കരാക്ക ആണ്.പിന്നെ ഞാന്‍ എപ്പോഴും അല്പം അകലം പാലിക്കുന്നുണ്ട്.

ലീല എം ചന്ദ്രന്‍.. said...

areekkoden peru pole thanne
burj dubayileykkulla dooram
arinju veezhthiyallo.

poker kaakkayum veeran thanne.

ankam thudaruka.

abhinandanangal...!!!

Areekkodan | അരീക്കോടന്‍ said...

ലീല ചേച്ചീ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അഭിനന്ദനങ്ങള്‍ക്ക് നന്ദി.

തണല്‍ said...

പോക്കരാക്കാക്ക് 'പുല്ലും വെള്ളവും' ഇഷ്ടമാണോ? എങ്കില്‍ 'പരലോകത്തേക്കു'ഉള്ള ദൂരവും ഒരു പാട് കുറയും

Post a Comment

നന്ദി....വീണ്ടും വരിക