Pages

Thursday, March 15, 2007

സൈനബയുടെ വിചാരണ

ഊരിപ്പിടിച്ച വാളു കണക്കെ കയ്യില്‍ ചൂരലുമായി മോലികാക്കയും പിന്നാലെ സൈനബയും മുറിക്കകത്തേക്ക്‌ കയറി.മോലികാക്ക വാതിലിന്റെ സാക്ഷയിട്ടു.വായുവില്‍ ചൂരല്‍ വീശുമ്പോള്‍ ഉണ്ടാകുന്ന ശീല്‍കാര ശബ്ദവും സൈനബയുടെ വേദനയോടെയുള്ള കരച്ചിലും കോപാഗ്നിയില്‍ ജ്വലിച്ച്‌ ശബ്ദമുയര്‍ത്തുന്ന മോലികാക്കയും പുറത്ത്‌ കൂടി നിന്നവരുടെ മനസ്സിലൂടെ കടന്നു പോയി.ആ രംഗം കാണാന്‍ കെല്‍പില്ലാതെ പലരും പിരിഞ്ഞ്‌പോയി. "മോളേ .....സൈനബാ...." മോലികാക്ക ശാന്തനായി വിളിച്ചു. "എത്തെ ഇപ്പാ..?" "മോളിന്നലെ ഓത്തള്ളീ പോയീന്യോ ?" "പോയിനിം.." "മോളെത്ത്‌നാ ഓത്തള്ളീ പോണേ ?" "ഓത്തട്ച്ചാന്‍ തെന്നെ" "ഓത്തള്ളീല്‌ മോള്‍ക്കാരെ ഇസ്ടം ?" "അത്‌....ആരെപ്പം പറ്യാ?" "ജ്ജ്‌ പേട്ച്ചാതെങ്ങട്ട്‌ പറഞ്ഞോ...." "പാറക്കുജ്ജ്‌ലെ കജ്ജൂനെ....!" "ച്ചെ....അനക്ക്‌ പെരുത്തിസ്ടം ആരോടാ..?" "പെരുത്തിസ്ടം കജ്ജൂനോട്‌ ന്നെ"സൈനബ തറപ്പിച്ച്‌ പറഞ്ഞു. മോലികാക്ക ഇനിയെങ്ങിനെയത്‌ നേരിട്ട്‌ ചോദിക്കും എന്നാലോചിച്ച്‌ പരവശനായി.കദീശുതാത്തയും അവശേഷിച്ച സ്ത്രീജനങ്ങളും മുറിക്കകത്ത്‌ നടക്കുന്നതെന്തന്നറിയാതെ ആകാംക്ഷയുടെ മുള്‍മുനയില്‍ തന്നെ നിന്നു. "ആങ്കൂസമ്മാരില്‍ ആരാ നല്ല ആങ്കൂസന്‍ ?" "അത്‌...അത്‌പ്പം..." "ആ...മോള്‍ക്ക്‌ പറ്റ്യെ ആങ്കൂസനങ്ങട്ട്‌ പറഞ്ഞോ....." "അ...അ..." "ആ....അങ്ങനെങ്ങട്ട്‌ പറ്യെടീ..." "അര്‍മാന്‍ മോല്യാര്‍...!" "റബ്ബുല്‍ ആലമീനായ തമ്പുരാനേ...ബേറെ നല്ല ബാല്യേക്കാരൊന്നും ല്ലടീ അന്റെ ഓത്തള്ളീല്‌....ആ കെളവന്‍ മോല്യാരെ.....ങാ...മോളൊര്‌ കാര്യം ചെജ്ജ്‌....നാളെ മൊതല്‍ ഓത്തള്ളീക്ക്‌ പോണ്ട....ഇപ്പാന്റെ ചായമക്കാനീല്‌ ഇപ്പാനെ സകായിക്കാന്‌ ഒരാളെ മാണം...ഓസ്‌ പറ്റി ഇപ്പാനെ മുട്‌പ്പിച്ച്‌ണ കൊറെ ഹംക്കേളെ കെട്ടിപ്പൂട്ടി ബിടും മാണം...." "സരി...ഇപ്പാ...." സൈനബയും ബാപ്പയുടെ നിര്‍ദ്ദേശം സ്വീകരിച്ചു. മോലികാക്കയുടെ ശബ്ദമോ സൈനബയുടെ കരച്ചിലോ മുറിക്ക്‌ പുറത്തേക്ക്‌ കേള്‍ക്കാത്തതിനാല്‍ കൂടി നിന്ന പെണ്ണുങ്ങള്‍ പരസ്പരം നോക്കി.അല്‍പസമയം കഴിഞ്ഞ്‌ ചിരിക്കുന്ന മുഖത്തോടെ സൈനബയും ശാന്തമനസ്സോടെ മോലികാക്കയും മുറിയില്‍ നിന്ന് പുറത്തിറങ്ങി.സൈനബ ആടുകളെ മേക്കാനായി മുറ്റത്തേക്ക്‌ പോയി. "എത്താ...മോളെ ആ ഹിമാറിനെക്കൊണ്ടങ്ങട്ട്‌ നിക്കാഹ്‌ കയ്പ്പിച്ചാന്‍ നിച്ചയിച്ചോ?" കദീശുതാത്ത മോലികാക്കയെ നോക്കി ചോദിച്ചു. "ആ...പൊന്നും പണ്ടോം മാണ്ടെങ്കി.......പച്ചേ..." "ങേ....അപ്പം ങളത്‌ നിച്ചയിച്ചാനാ മുറിം പൂട്ടി ഇര്‌ന്നത്‌..?" "ഞാനോളോട്‌ ചോയ്ച്ചി.....ഓള്‍ക്ക്‌ പെരുത്തിസ്ടം.... പാറക്കുജ്ജ്‌ലെ കജ്ജൂന്യാത്രെ....പിന്നെ പെരുത്തിസ്ടം ...." "ചാണക്കുണ്ട്‌ലെ അബൂനെ..." കദീശുതാത്ത മുഴുവനാക്കി. "അല്ലെടീ ആ കെളവന്‍ മോല്യാരെ.....അതോണ്ട്‌ ഞി ഓളെ ഓത്തള്ളീക്ക്‌ ബിട്‌ണ്‌ല്ല...ഇന്റെ സൈനുചായമക്കാനീല്‌ നാളെ മൊതല്‍ ഓള്‌ന്നെ സകായിച്ചും..." "നന്നായി.....ഞിപ്പം ബേറെ എത്തൊക്ക്യാ കേക്കണ്ടി ബര ന്റെ മമ്പര്‍ത്തെതങ്ങളേ...." വിലപിച്ചുകൊണ്ട്‌ കദീശുതാത്ത അകത്തേക്ക്‌ പോയി.മോലികാക്ക വരാന്തയിലിട്ട ചാരുകസേരയില്‍ ചിന്താമഗ്നനായി കിടന്നു.

13 comments:

അരീക്കോടന്‍ said...

"റബ്ബുല്‍ ആലമീനായ തമ്പുരാനേ...ബേറെ നല്ല ബാല്യേക്കാരൊന്നും ല്ലടീ അന്റെ ഓത്തള്ളീല്‌....ആ കെളവന്‍ മോല്യാരെ....." അബു - സൈനബ പുതിയ പര്‍വ്വം....ബൂലോകത്തില്‍...ലേറ്റ്‌ ആയതിന്‌ ക്ഷമാപണം

SAJAN said...

താങ്കളുടെ പോസ്റ്റുകളെല്ലാം വായിച്ചു...വളരെ നല്ലതായിരിക്കുന്നു.. അഭിനന്ദനങ്ങള്‍..എന്റെപോസ്റ്റിനു കമ്മെന്റ് ഇട്ടതിനു വളരെ നന്ദി! എനിക്ക് ബൂലൊഗം ക്ലബില്‍ മെംബെര്‍ ആകണമെന്നുണ്ട് ഒന്നു ഹെല്പ് ചെയ്യമോ?
മൈ ഐ ഡി bettysajan@gmail.com

ഏറനാടന്‍ said...

അരീക്കോടാ രസമുണ്ട്‌. ന്നാലും പക്കാ മലബാര്‍ ബര്‍ത്താനം മറ്റുജില്ലക്കാര്‍ക്ക്‌ എത്ര പുടിച്ചിരിക്കും മന്‍സിലുനിക്കും എന്നൊരു തൊന്തരവ്‌.

അരീക്കോടിനടുത്തുള്ള വെള്ളിപ്പറമ്പന്‍ സ്വദേശി ഏറനാടന്‍.

പടിപ്പുര said...

ഉപ്പാന്റേം ഉമ്മാടേം മോള്‍ടേം സംസാര ഭാഷ ഇഷ്ടപ്പെട്ടു.

(അബുന്റെ കാര്യം എന്തായി)

ധ്വനി said...

മോലിക്കാക്കയുടെ ശാന്തതയും , സൈനബയുടെ നിഷ്കളങ്കതയും, കദീശൂതാത്തയുടെ വേവലാതിയും... കൊള്ളാം! നല്ല ജീവനുള്ള ഭാഷയും...
നല്ല കഥ!

അരീക്കോടന്‍ said...

നന്ദി....എല്ലാവര്‍ക്കും

Sul | സുല്‍ said...

അരീക്കോടാ,

ഇതു ഞാനെങ്ങനെ വിട്ടുപോയെന്നാലോചിക്കുവായിരുന്നു. നന്നായിട്ടുണ്ട്. അബു ആ സൈഡിലൊക്കെത്തനെയില്ലെ
ഒരറിയിപ്പുമില്ല?

-സുല്‍

തറവാടി said...

:)

വിചാരം said...

അരികോടാ ... ഉഷാറായിട്ടുണ്ട് ട്ടോ അസ്സല്‍ ഏറനാടന്‍ ശൈലി ഞാന്‍ മലപ്പുറം ജില്ലക്കാരനാണെങ്കിലും വള്ളുവനാട്ടുക്കാരനായതില്‍ മുസ്ലിംങ്ങള്‍ ഇത്ര രസായിട്ട് സംസാരിക്കാറില്ല എനീകിഷ്ടം ഈ ഏറനാടന്‍ ശൈലിയാണ് അതിതില്‍ വളരെ ഭംഗിയാക്കി വര്‍ണ്ണിച്ചിരിക്കുന്നു

ikkaas|ഇക്കാസ് said...

പാവം അര്‍മാന്‍ മൊയ്‌ല്യാര്!!
മിക്കവാറും മ‌അ്മൂമീങ്ങള് സുജൂദീക്കെടക്കണ നേരം നോക്കി മൊയ്‌ല്യാര് മുങ്ങേണ്ടിവരും. ഹഹഹ

ബീരാന്‍ കുട്ടി said...

ഹ.. ഹ.. ഹ.. അപ്പോ ഞമ്മക്ക്‌ ഇബടെ കള്‍ച്ചാന്‍ ആള്‌കള്‌ പെര്‌ത്ത്‌ ഇണ്ടല്ലെ. നന്നായി എന്ന് മാത്രം ഞമ്മള്‍ പറിലാ. എറനാടാ... ഓന്‌ ഒരു ബിരിയാണ്യും ഞമ്മക്ക്‌ ഒരു കട്ടന്‍ ചായിം ബെരട്ടെ.

ഇതു ഞാനാണേ.... said...

മാഷെ.. നന്നായിട്ടോ...
പിന്നെയ് ഒരു വാക് സൂചിക കൂടെ കൊടുത്താല്‍ എല്ലര്‍ക്കും മനസ്സിലാക്കാന്‍ എലുപ്പമാകും. എല്ലാ നാട്ടുകാര്‍ക്കും.. :)

Sul | സുല്‍ said...

അരീക്കോടാ :)
ഓടോ : വാക് സൂചിക കൊടുക്കുന്നതിലും നല്ലത് ഇതു മൊത്തം മാറ്റിയെഴുതലല്ലേ ഇതു ഞാനാണേ...
-സുല്‍

Post a Comment

നന്ദി....വീണ്ടും വരിക