Monday, March 19, 2007
കുമ്പളങ്ങയുടെ വില
സാധനങ്ങള്‍ വാങ്ങാനായി ചന്തയില്‍ എത്തിയതായിരുന്നു നമ്പൂരി.ഒരു മധ്യവയസ്കനായ കച്ചവടക്കാരന്റെ അടുത്തെത്തി നമ്പൂരി ചോദിച്ചു.
"ഓറെഞ്ചിനെന്താ വില ?"
"അമ്പത്"
"ഛി......നോം നിന്റെ വയസ്സല്ല ചോദിച്ചത്....ഓറെഞ്ചിന്റെ വിലയാ..." ആത്മഗതം ചെയ്തുകൊണ്ട് നമ്പൂരി അടുത്ത കടയിലേക്ക് നീങ്ങി.
"ആപ്പിളിനെന്താ വില ?"
"നൂറ് രൂപ"
"ഫൂ ! ത്രാസ്സടക്കമുള്ള വിലയല്ലടോ ഞാന്‍ ചോദിച്ചത്..." പിറുപിറുത്തുകൊണ്ട് നമ്പൂരി പച്ചക്കറി കടയിലേക്ക് നീങ്ങി.കടയിലെത്തി നമ്പൂരി ചോദിച്ചു
"നിന്റെ വയസ്സും ത്രാസിന്റെ വിലയും കൂട്ടാത്ത , ഒരു കിലോ കുമ്പളങ്ങക്ക് എന്താ വില ?"
7 comments:
കുമ്പളങ്ങയുടെ വില - എന്റെ അമ്പത്തിഒന്നാം പോസ്റ്റ്
“ഠേ.......”
നമ്പൂരിക്കൊരു തേങ്ങ ഫ്രീ......
-സുല്‍
അരീക്കോടാ... ഇത് കലക്കി.
ഓടോ :
സുല്ലേ തേങ്ങാകൂട്ടിലേക്ക് ഇടയ്ക്കൊരു കണ്ണ് വേണേ...
mashe..super bamper
ഈ നമ്പൂരീടെ അനോണികളാരും വരാതെ നോക്കിക്കോണ്ടൂ അരീക്കോടാാാ..
കാടാ.. സോറി ക്കോടാ... അമ്പത്തിയൊന്നു എന്നു പറഞതു നമ്പൂരിയുടേയും ഇങളുടേയും വയസല്ലല്ലോ???
:)
Post a Comment
നന്ദി....വീണ്ടും വരിക