Friday, June 01, 2007
പ്രതിഷേധം
ചേച്ചിയുടെ നിറവയര്‍ നോക്കി നിമ്മിമോള് നെടുവീര്‍പ്പിട്ടു.നിമ്മിമോളുടെ മനസ്സ് സന്തോഷം കൊണ്ട് തുടിച്ചു.
'ദിവസങ്ങള്‍ക്കകം ഈ വീട്ടിലെ എണ്റ്റെ ഏകാന്തവാസം അവസാനിക്കും.എനിക്ക് പുന്നാരം ചൊല്ലാനും കിന്നാരം പറയാനും ഒരു നവാഥിതി താമസിയാതെ വരും.ചേച്ചി ഓഫീസില്‍ പോകാന്‍ തുടങ്ങിയാല്‍ പിന്നെ കുട്ടിയുടെ അമ്മയും ഞാന്‍ തന്നെയായിരിക്കും' - നിമ്മിമോളുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കാന്‍ തുടങ്ങി.
ഉറങ്ങിക്കിടക്കുന്ന ചേച്ചിയുടെ പെരുവയറില്‍ നിമ്മിമോള് ചെവി വച്ച് നോക്കി...
'ഹായ്....അവനിപ്പഴേ പുറത്ത്വരാന്‍ തിരക്കായി എന്ന് തോന്നുന്നു'.
"പുന്നാരക്കുട്ടീ......നീ ആണോ പെണ്ണോ.... ?" ചേച്ചിയെ ഉണര്‍ത്താതെ നിമ്മിമോള് പതിയെ ചോദിച്ചു.
"അത് ചോദിക്കാന്‍ നീ ആരാ....?" മറുപടി കേട്ട് നിമ്മിമോള് ശരിക്കും ഞെട്ടി.
"ഞാന്‍...ഞാന്‍.....നിണ്റ്റെ ഇളയമ്മ" നിമ്മിമോള് പറഞ്ഞൊപ്പിച്ചു.
"ങാ....അതെന്താ സാധനം... ?"
"അതായത് , നിണ്റ്റെ അമ്മയുടെ അനിയത്തി... "
"ഓ...അതുശരി... "
"എണ്റ്റെ പഞ്ചാരക്കുട്ടി എന്നാ ഇങ്ങ് പോരുന്നത്.... ?"
"എങ്ങോട്ട്.... ?"
"ഭൂമിയിലേക്ക്.....സമത്വ സുന്ദര സ്വതന്ത്ര സ്വര്‍ഗ്ഗീയ ഇന്ത്യയിലേക്ക്... "
"എങ്ങോട്ടാന്നാ പറഞ്ഞേ... ?"
"സമത്വ സുന്ദര സ്വതന്ത്ര സ്വര്‍ഗ്ഗീയ ഇന്ത്യന്‍ മണ്ണിലേക്ക്... "
"അയ്യോ ഞാനില്ല...... ഞാന്‍ അങ്ങോട്ട് ഇല്ലേയില്ല"
"ങേ... അതെന്താ ?"
"കോടികളുടെ വിദേശകടവും രൂക്ഷമായ വിലക്കയറ്റവും ഇപ്പോള്‍ തന്നെ എണ്റ്റെ മുതുക് ഒടിച്ചിട്ടിരിക്കുന്നു.നിണ്റ്റെ ആ സമത്വ സുന്ദര സ്വതന്ത്ര സ്വര്‍ഗ്ഗീയ ഇന്ത്യയെക്കാളും നല്ലത് എണ്റ്റെ ഈ ഇരുണ്ടലോകമാണ്......"
ശേഷം അവന് സുഖമായുറങ്ങി.തകര്‍ന്ന പ്രതീക്ഷകളോടെ നിമ്മിമോള് ഏറ്റവും പുതിയ വിലക്കയറ്റവാര്ത്തകള് വായിക്കാനായി പത്രത്തിലേക്ക് തിരിഞ്ഞു.
4 comments:
ഒരു കഥയില്ലാ മിനിക്കഥ !!
നിമ്മിമോളെത്രേലാ പടിക്കണേ? ;)
ടിണ്റ്റുമോനേ.... സ്വാഗതം , നിമ്മിമോള് ടിണ്റ്റുമോണ്റ്റെ തൊട്ടുമുകളിലത്തെ ക്ലാസ്സില്‍ !!!
:-)
Post a Comment
നന്ദി....വീണ്ടും വരിക