Pages

Saturday, September 22, 2007

മോല്യാരുടെ ദൗത്യ നിര്‍വ്വഹണം.

അര്‍മാന്‍ മോല്യാര്‍ വീണ്ടും മോലികാക്കയുടെ വീട്‌ ലക്ഷ്യമാക്കി കുതിച്ചു.'റബ്ബേ.....ഇത്‌പ്പം സഫ-മര്‍വ്വക്ക്‌ എടക്ക്ള്ള പാച്ചില്‌* മാതിരി ആയല്ലോ.......പാഞ്ഞാലും മാണ്ടില്ല.....പൂക്കോയന്റെ റൂഹ്‌ന്‌* നിക്കപ്പൊറ്‌തി* കിട്ടണങ്കി അബൂന്റെ കല്ല്യാണം നല്ല നെലക്ക്‌ നടത്തണം....ഓന്‍ ഒര്‌ പെങ്കുട്ടിന്റപ്പം നാട്‌ ബ്‌ട്ട്‌ന്ന്‌ മന്‌സന്മാര്‍ അറ്‌ഞ്ഞാ കുടുമ്മത്തിന്റെ* മാനത്ത്‌ന്റൊപ്പം ന്റെ ആകാശും പൊള്‌ഞ്ഞ്‌ ബ്‌കും.....റബ്ബേ ജ്ജ്‌ കാക്ക്‌....' നടത്തത്തിനിടയില്‍ അര്‍മാന്‍ മോല്യാര്‍ ചിന്തിച്ചുകൊണ്ടിരുന്നു.ചിന്തയില്‍ മുഴുകിക്കൊണ്ട്‌ തന്നെ അര്‍മാന്‍ മോല്യാര്‍ മോലികാക്കയുടെ വീട്ടിലെത്തി. "മോലി എത്ത്യോ?" മോല്യാര്‍ വിളിച്ചു ചോദിച്ചു. "ആ....ഉസ്താദോ...? ബാപ്പ ബന്ന്‌ക്ക്‌ണ്‌..." മുറ്റത്തിന്റെ അറ്റത്ത്‌ നിന്നുള്ള മറുപടി കേട്ട്‌ അര്‍മാന്‍ മോല്യാര്‍ അങ്ങോട്ട്‌ നോക്കി. "ങേ...!! സൈനബ!!!" ' അപ്പോ ഇബളല്ലേ അബൂന്റൊപ്പം നാട്‌ ബ്‌ട്ട്‌ന്ന്‌ കേട്ടെ?' മോല്യാര്‍ക്ക്‌ ആശയക്കുഴപ്പമായി.അപ്പോഴേക്കും അകത്ത്‌ നിന്ന് മോലികാക്കയും വന്നു. "ആരാത്‌...?അര്‍മാന്‍ മോല്യാരോ...? ബെരിന്‍...ബെരിന്‍...."മോലികാക്ക മോല്യാരെ സ്വാഗതം ചെയ്തു. "അസ്സലാമലൈക്കും" "വലൈകുമ്മുസ്സലാം" "ഞമ്മള്‌ കൊറേ പ്രാശ്യം* ബടെ ബെന്നീനി*.....അന്നൊന്നും അന്നെ കണ്ട്‌ല.....ആ ബീരങ്ങളൊക്കെ അന്റെ കെട്ട്യോള്‌ അന്നോട്‌ പറഞ്ഞ്‌ലേ..?' മുന്നില്‍കണ്ട കസേരയില്‍ ഇരുന്നുകൊണ്ട്‌ അര്‍മാന്‍ മോല്യാര്‍ ചോദിച്ചു. "ആ....ഓള്‌ പറഞ്ഞീനി..." "ഇന്നും ഞാന്‌ ബെടെ ബെന്നീനി....ബെടന്ന് പോയ്‌ ഇതാപ്പം ബടെ എത്തും ബെരെ ഇച്ചാകെ പിരാന്ത്‌ പുട്ച്ച മാതിരി ആയ്‌നി....പ്പം ഇച്ച്‌ സമാതാനായി...."മോല്യാര്‍ പറഞ്ഞു. "ങ്‌ഹേ...പിരാന്ത്‌ പുട്ച്ച്യേ...എത്തെയ്നും കാര്യം?" മോലികാക്ക ചോദിച്ചു. "അന്റെ മോള്‌ കൊറേ കാലായല്ലോ ഓത്തള്ളീക്ക്‌ ബെന്ന്ട്ട്‌..." "ആ...അത്‌....ഓള്‌ ബയസ്‌* അറീചപ്പം പിന്നെ ഓളെ ബ്‌ടണ്ടാന്ന് ബിചാരിച്ച്‌...." "അത്‌ സരി.....പച്ചേങ്കില്‌ ഞമ്മള്‌ കേട്ടത്‌ ബേറെ ബര്‍ത്താനാ...." "എത്തെയ്നും?" "ഓള്‌ ഓത്തള്ളീ ബന്ന്ട്ട്‌ രണ്ട്‌ മാസം കയ്ഞ്ഞ്ന്നും ഓള്‌ ഒര്‌ത്തന്റെ...." മോല്യാര്‍ ഒന്ന് നിര്‍ത്തി. "ഒര്‌ത്തന്റെ...???" മോലികാക്കാക്കും ആകാംക്ഷയായി. "അല്ല....അത്‌പ്പം ചെലപ്പം*...." മോല്യാര്‍ എന്ത്‌ പറയണം എന്നറിയാതെ പരുങ്ങി. "ങളൊന്ന് തെളിച്ചി പറി മോല്യാരെ..." "സൈനബ ബെന്ന്ട്ട്‌പ്പം എത്ര ദീസായി..?" അര്‍മാന്‍ മോല്യാര്‍ ഒരു ചോദ്യമെറിഞ്ഞു. "സൈനബ ബെന്ന്ട്ടോ...?യൗടന്ന് ബെന്ന്ട്ട്‌?' "ആ...അത്‌..." 'കുലുമാലായോ റബ്ബേ...' അര്‍മാന്‍ മോല്യാര്‍ ആകെ പരുങ്ങി. "മോല്യാര്‍ എത്ത പറ്യണെ?" "ആ...ഓള്‌ ഓത്തള്ളീ ബന്ന്ട്ട്‌ എത്രെ ദീസായീന്ന്...?" അര്‍മാന്‍ മോല്യാര്‍ ഒരു വിധം തടിയൂരി. "ആ....അത്‌പ്പം രണ്ട്‌ മാസായീന്നാ തോന്ന്‌ണേ....അല്ല സൈനൂ..?" "ആ....ഞമ്മള്‌ ആ ബീരം ഇന്നാ അറ്‌ഞ്ഞെ....പിന്നെ ബേറൊര്‌ ബിസയം* അന്നോട്‌ പറ്യാന്‌ണ്ട്‌..." "ആ...അതെത്താ ബിസേസം?" "ഓള്‌ ബയസ്‌ അറീച്ചി ന്നല്ലേ പറഞ്ഞെ....അപ്പം ഞി ബേം കട്ടിച്ചണ്ടേ?" "ആ....അത്‌ മാണം*" മോലികാക്ക സമ്മതം മൂളി. "ഓക്ക്‌ പറ്റ്യ ഒര്‌ത്തന്‌ണ്ട്‌....ഞമ്മളെ നാട്ട്‌ലെന്നെ....അന്‌ക്കും അറ്യായിര്‌ക്കും...:" "ആരാത്‌?" "ഓന്‌ ന്നോട്‌ നേര്‌ട്ട്‌ പറഞ്ഞതാ.....അന്റെ മോളെ ഓന്‌ പെരുത്ത്‌ ഇസ്ടാന്ന്....അതോണ്ട്‌ ജ്ജ്‌ കയ്ച്ച്‌ലായി..." "ആ....അതാരാന്ന് ബെച്ച ഒന്ന് ബേം പറി മോല്യാരെ...." "അത്‌.... ഞമ്മളെ മര്‌ച്ച്‌ പോയ പൂക്കോയന്റെ മോന്‌ അബു....കല്ലയില്‌ള്ള ഓന്റെ ഒര്‌ മൂത്താപ്പാന്റെ അട്‌ത്ത്‌ ഞമ്മള്‌ പോയി ബീരം ഒക്കെ പറഞ്ഞ്‌ണ്‌......അനക്കാണെങ്കി സ്രീതനം കൊട്‌ക്കാതെ കയ്ച്ച്‌ലാവാം....എത്ത അനക്ക്‌ ഓനെ പുട്ച്ച്യോ?" "ആ...കദീസൂനോടും കൂടി ഒന്ന് ചോയ്ച്ചട്ടെ...." "അത്‌ മാണോ..? ജ്ജ്‌ അങ്ങട്ട്‌ തീര്‌മാന്‌ച്ചാ പോരെ?" "ആ...ഇച്ച്‌ എത്‌ര്‍പ്പൊന്നും ല്ല..." "പച്ചേങ്കില്‌ ഒര്‌ പ്രസനം..."മോല്യാര്‍ മോലികാക്കയുടെ നേരെ തന്നെ നോക്കി. "എത്താ പ്രസനം..? മോലികാക്ക ആകാംക്ഷയോടെ ചോദിച്ചു. "അത്‌ ...ഞമ്മള്‌ ഇതൊക്കെ സര്യാക്കി ബെന്നപ്പോത്ത്‌ന്‌*...." " ബെന്നപ്പോത്ത്‌ന്‌??" "അബു യൗടക്കോ പോയി....ഇന്ന് ഓന്റെ കുടീ പോയപ്പളാ ഞമ്മള്‌ ബീരം അറ്‌ഞ്ഞത്‌....അപ്പം അന്റെ മോള്‍ക്ക്‌ ഓനെ മാണെങ്കി ഓന്‍ യൗട്യാന്ന് തെര്യണം...." മോല്യാര്‍ പറഞ്ഞു നിര്‍ത്തി. "ന്ന ഞമ്മക്ക്‌ നാളെതെന്നെ തെരച്ചില്‌ തൊടങ്ങാ..." മോലികാക്ക നിര്‍ദ്ദേശിച്ചു. "ആ....ഞമ്മളും റെഡി....ന്നാല്‌ ഞമ്മള്‌ എറങ്ങട്ടെ...." മോല്യാര്‍ എണീറ്റു. "ചോറ്‌ന്ന്ട്ട്‌ പോയാ പോരെ?" "അതൊക്കെ ഞമ്മക്ക്‌ ഞും ത്‌ന്നാലോ....പറഞ്ഞ മാതിരി ഞമ്മക്ക്‌ നാളെ തെന്നെ തൊടങ്ങണം....ബെരട്ടെ....അസ്സലമലൈക്കും..." ദൗത്യം നിര്‍വ്വഹിച്ച അര്‍മാന്‍ മോല്യാര്‍ ഇറങ്ങി. "വലൈകുമുസ്സലം.." അര്‍മാന്‍ മോല്യാര്‍ നടന്നു നീങ്ങുന്നതും നോക്കി മോലികാക്ക ഉമ്മറത്ത്‌ തന്നെ നിന്നു. (തുടരും....) ****************************** പാച്ചില്‌ = ഓട്ടം റൂഹ്‌ = ആത്മാവ്‌ നിക്കപ്പൊറ്‌തി = സമാധാനം കുടുമ്മം = കുടുംബം പ്രാശ്യം = പ്രാവശ്യം ബെന്നീനി = വന്നിരുന്നു ബയസ്‌ = വയസ്സ്‌ ചെലപ്പം = ചിലപ്പോള് ‍ബിസയം = വിഷയം മാണം = വേണം ബെന്നപ്പോത്ത്‌ന്‌ = വന്നപ്പോഴേക്കും

8 comments:

Areekkodan | അരീക്കോടന്‍ said...

അബു - സൈനബ പ്രണയം വീണ്ടും എവിടെയും എത്താതെ ഈ ലക്കവും പോസ്റ്റുന്നു!!!

വല്യമ്മായി said...

പെട്ടെന്ന് തന്നെ എല്ലാം ശുഭമാകട്ടെ

കുഞ്ഞന്‍ said...

ഇത് ഏതു പ്രാദേശിക ഭാഷയാണ്?

ന്റെ തലേട്ട് ങ്ങട് കേറന്‍ല്യാന്ന്..:)

Areekkodan | അരീക്കോടന്‍ said...

വല്ല്യമ്മായീ......കുറച്ച്‌ കാലം കൂടി കാത്തിരിക്കേണ്ടി വരും ന്ന തോന്ന്‌ണത്‌...
കുഞ്ഞാ....ഇത്‌ മലപ്പുറം കത്തിയാ!!!!

ശ്രീ said...

എവിടെ എത്തുമെന്നറിയാന്‍‌ ഞങ്ങള്‍‌ക്കും ഒരു ആകാംക്ഷ!
:)

മുടിയനായ പുത്രന്‍ said...

ബെരീന്‍, ബെരീന്‍, അരീക്കോടാ!

ഏറനാടന്‍ said...

അരീക്കോടാ തുടരന്‍ സംഭവമാണല്ലേ? ഞമ്മളിതിപ്പളാ ഈ ബയി ബന്നത്‌.. ഒക്കെ ഒന്നങട് ബായിച്ചിട്ട്‌ ബരാ..

Areekkodan | അരീക്കോടന്‍ said...

ശ്രീ....അതെന്ന്യാ ഇന്റിം ആകാംക്ഷ
പുത്രാ...ദാ ഇപ്പം ബെര
ഏറനാടാ....മുയ്മനങ്ങട്ട്‌ ബായിച്ച്‌ട്ട്‌ ഒന്നുംകൂടി ബെരി...

Post a Comment

നന്ദി....വീണ്ടും വരിക