Pages

Monday, September 10, 2007

പെരുമ്പാവൂരുകാരന്‍ ബാബു

പഠനത്തില്‍ എന്റെ സീനിയറും വയസ്സില്‍ എന്റെ ജൂനിയറും ആയിരുന്നു എന്റെ P G ഹോസ്റ്റല്‍ മേറ്റായ പെരുമ്പാവൂരുകാരന്‍ ബാബു.കാടന്‍ ചിന്തകള്‍ക്ക്‌ നല്ല വളക്കൂറുള്ള മണ്ണായിരുന്നു ബാബുവിന്റെ തല!!!



ഒരു ദിവസം ബാബു ചോദിച്ചു. " ഒരു വാതില്‍പൊളി തുറന്നിരിക്കുന്നു എന്ന് പറഞ്ഞാലെന്താ?"  

"ങേ!!!ഇത്ര ലളിതമായ സംഗതിയും തലയില്‍ കയറാതെയായോ ബാബൂ...?"ഞാന്‍ ഞെട്ടലോടെ ചോദിച്ചു.

  "അതല്ല ....ഒരു വാതില്‍ തുറന്നിരിക്കുന്നു എന്ന് പറഞ്ഞാല്‍ ഒരു വാതില്‍ അടച്ചിരിക്കുന്നു എന്നല്ലേ?"  

"ഓ....അങ്ങിനെ" ഞാന്‍ സമ്മതിച്ചു.  

"അപ്പോള്‍ രണ്ട്‌ വാതിലും തുറന്നിരിക്കുന്നു എന്ന് പറഞ്ഞാല്‍ രണ്ട്‌ വാതിലും അടച്ചിരിക്കുന്നു എന്നല്ലേ?"

  ബാബുവിന്റെ അടുത്ത ചോദ്യം കേട്ട ഞാന്‍ തലക്കടി കിട്ടിയ ഹരിശ്രീ അശോകനെപ്പോലെയായി.

8 comments:

Areekkodan | അരീക്കോടന്‍ said...

പെരുമ്പാവൂരുകാരന്‍ ബാബു -

എന്റെ നൂറ്റിഒന്നാം പോസ്റ്റ്‌ എന്നെ ബൂലോകത്തേക്ക്‌ ആനയിച്ച ശ്രീ എം.ബി. സുനില്‍കുമാറിനും എനിക്ക്‌ ആദ്യകമന്റിട്ട വല്ല്യമ്മായിക്കും സമര്‍പ്പിക്കുന്നു.

ശ്രീ said...

ദൈവമേ...
കണ്‍‌ഫൂശന്‍‌! കണ്‍‌ഫൂശന്‍‌....

ഇനീപ്പോ അങ്ങനെ ആകുമോ?

എന്തായാലും നൂറ്റൊന്നാം പോസ്റ്റ്നുള്ള തേങ്ങ ദാ പിടിച്ചോ...
“ഠേ!”

കൂടെ ആശംസകളും...
:)

ബീരാന്‍ കുട്ടി said...

:)

മനോജ് കുമാർ വട്ടക്കാട്ട് said...

നൂറ്റൊന്നാം പോസ്റ്റിന് അഭിനന്ദനങ്ങള്‍, ആശംസകള്‍.

മൂപ്പരിപ്പോള്‍ എവിടെയുണ്ട്, ഈ പെരുമ്പാവൂരുകാരന്‍ ബാബു?

വാണി said...

ശ്ശൊ..സത്യാണോ മാഷേ..:)
ഇനീപ്പൊ രണ്ടുവാതിലും അടച്ചൂന്നാവ്വോ??? !

വേണു venu said...

പ്രിയ അരിക്കോടന്‍‍ മഷേ...ആദ്യം എന്‍റെ സ്നേഹം നിറഞ്ഞ ആശംസകള്‍‍.
പെരുമ്പാവൂര്‍‍ ബാബുവിന്‍റെ ചിന്തയ്ക്കൊരു കൊച്ചു സലാം.കൂട്ടി ചേര്‍ക്കാനിതു കൂടി. എല്ലാ വാതലും എപ്പോഴും തുറന്നിരിക്കുന്നു. അടഞ്ഞിരിക്കുന്നു എന്നതു് തോന്നല്‍‍ മാത്രം.:)

സുല്‍ |Sul said...

ഒരു വാതില്‍ അടഞ്ഞിരിക്കുന്നു.
ഒരു വാതില്‍ തുറന്നിരിക്കുന്നു.

ഒരു റൂമിലെ രണ്ട് വാതിലുകളെപറ്റിയാണോ പറയുന്നത്? അല്ലെങ്കില്‍ രണ്ടു റൂമിനും കൂടി ഒരു വാതിലുള്ളതിനെ പറ്റിയൊ?

-സുല്‍

Areekkodan | അരീക്കോടന്‍ said...

ശ്രീ.....കണ്‍ഫൂഷനടിച്ച്‌ അടിച്ച്‌ ഫീസാകരുത്ട്ടോ....
ബീരാനേ...അനക്കും കണ്‍ഫൂഷനായോ?
പടിപ്പുരേ.....ഇപ്പോ ബാബുവിന്റെ ഒരഡ്രസ്സും ഇല്ല.
കിറുക്കാ,സുല്ലേ....(സുല്ലിനെ വിളിച്ചതല്ലട്ടോ..) വീണ്ടും കണ്‍ഫൂഷന്‍!!
വേണൂ.....നന്ദി

Post a Comment

നന്ദി....വീണ്ടും വരിക