Pages

Tuesday, August 28, 2007

രാഷ്ട്രപതി പാരവച്ച ഒരു വിശുദ്ധപ്രേമം!!!

Pre Degree ക്ക്‌ പഠിക്കുന്ന സമയം.ഞങ്ങള്‍ അരീക്കോട്ടുകാര്‍ തന്നെ അഞ്ച്‌ പേരായിരുന്നു ഹോസ്റ്റലില്‍.അക്കൂട്ടത്തില്‍ , സുനില്‍ ഒരു സിനിമാ ഭ്രാന്തന്‍ കൂടിയായിരുന്നു.മമ്മൂട്ടി സ്റ്റൈലില്‍ മുടിവെട്ടല്‍ , ഡ്രസ്സ്‌ ചെയ്യല്‍ എന്തിനധികം സംസാരം വരെ ഇഷ്ടന്‍ അനുകരിച്ച്‌ ദയനീയമായി പരാജയപ്പെട്ടു.  

ആയിടക്ക്‌ സുനില്‍ ഞങ്ങളുടെ ക്ളാസ്സിലെതന്നെ ഒരു വെളുത്തതടിച്ചിക്കോതയെ ലൈനാക്കി.എല്ലില്ലാത്ത S S C ക്കാലത്ത്‌ സ്കൂളില്‍ ഒരുത്തിയെ ലൈനാക്കി വഴിയാധാരമാക്കി വന്ന്‌ ഇവിടെ പുതിയ ലൈന്‍ വലിക്കാന്‍ ഇവനെന്താ K S E B യിലെ ലൈന്‍മാനോ എന്ന അസൂയ നിറഞ്ഞ ഉള്‍ചോദ്യത്തില്‍ നിന്ന്‌ സുനിലിനെ ഒന്ന്‌ കളിപ്പിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. അങ്ങനെ നാടകത്തിണ്റ്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും എല്ലാം ( അടി കിട്ടുകയാണെങ്കില്‍ അതും ) പഞ്ചപാവമായ(?) എന്നില്‍ ഭരമേല്‍പിക്കപ്പെട്ടു.

ഇവണ്റ്റെ ഡബിള്‍ ലൈനില്‍ ൧൧൦ കിലോവോള്‍ട്ട്‌ കടത്തിവിട്ട്‌ എങ്ങനെ കുളം തോണ്ടിക്കാം എന്നായി പിന്നെ എണ്റ്റെ ചിന്ത. അങ്ങനെ എണ്റ്റെ മെഡുലമണ്ണാങ്കട്ടയില്‍ വീണ്ടും ബള്‍ബ്‌ കത്തി - നാട്ടിലെ ലൈനില്‍ നിന്ന്‌ സുനിലിന്‌ ഒരു പ്രേമലേഖനം വരുന്നു. ഓപ്പറേഷനുള്ള അസംസ്ക്രിതവസ്തുക്കളായി ഒരു ലക്കോട്ട്കവര്‍ , അരീക്കോട്‌ പോസ്റ്റോഫീസിണ്റ്റെ സീല്‍ പതിഞ്ഞ രണ്ട്‌ സ്റ്റാമ്പുകള്‍ എന്നിവ സംഘടിപ്പിച്ചു.ശേഷം ഒരു കത്ത്‌ തയ്യാറാക്കി ഹോസ്റ്റലിലെതന്നെ പെണ്ണെഴുത്തും പെണ്‍ശരീരവും പെണ്‍ശബ്ദവുമുള്ള അന്‍വറിനെക്കൊണ്ട്‌ എഴുതിപ്പിച്ചു.

കത്തിണ്റ്റെ കിഡ്നി ഇതായിരുന്നു - ' ഒക്റ്റോബര്‍ ൧൭ ന്‌ അനിയണ്റ്റെ കൂടെ കോഴിക്കോട്ട്‌ പോകുന്നുണ്ട്‌ . മാവൂറ്‍ റോഡിലെ ടൈറ്റാന്‍ ഷോറൂമില്‍ ഉച്ചക്ക്‌ രണ്ടരയോടെ എത്തും.വന്നാല്‍ നേരില്‍ കാണാമായിരുന്നു.... ' 

  കവറിന്‌ പുറത്ത്‌ അന്‍വറിനെക്കൊണ്ട്‌ തന്നെ അഡ്രസ്സും എഴുതിപ്പിച്ച്‌ കത്ത്‌ അതിലിട്ടു.സ്റ്റാമ്പുകളിലെ സീല്‍ ക്രിത്യമായി മാച്ച്‌ ചെയ്യുന്ന വിധത്തില്‍ തന്നെ ഒട്ടിച്ച്‌ കത്ത്‌ സുനിലിന്‌ കൈമാറാന്‍ അന്‍വറിനെ തന്നെ ഏല്‍പ്പിച്ചു.  

പിറ്റേ ദിവസം ഒക്റ്റോബര്‍ 15. വൈകുന്നേരം അന്‍വര്‍ ഭംഗിയായി കത്ത്‌ സുനിലിന്‌ കൈമാറി.അന്‍വറിന്‌ സ്ഥിരം കത്ത്‌ വരാറുള്ളതിനാല്‍ അന്നത്തെ പോസ്റ്റില്‍ വന്നതായിരിക്കും എന്ന നിലയില്‍ സുനില്‍ കത്ത്‌ വാങ്ങി. ഞങ്ങള്‍ അരീക്കോടര്‍ നാലുപേരും 'രാമന്‍നാരായണ' ആലപിച്ച്‌ അങ്ങുമിങ്ങും നടന്നു!! 

  കത്തും കൊണ്ട്‌ റൂമില്‍ കയറിയ സുനില്‍ അല്‍പസമയം കഴിഞ്ഞ്‌ പുറത്തിറങ്ങി.'ഖല്‍ബില്‍ നിറയെ ഇഷ്ക്‌ പറഞ്ഞൊരു പൈങ്കിളിയേ...' എന്ന പാട്ടിണ്റ്റെ അന്നത്തെ വേര്‍ഷന്‍ ചുണ്ടില്‍ പടര്‍ത്തിയായിരുന്നു സുനിലിണ്റ്റെ വരവ്‌. പദ്ധതിയുടെ ആദ്യഭാഗം വിജയിച്ചതിലുള്ള മന്ദഹാസം എണ്റ്റെ ചുണ്ടിലും വിരിഞ്ഞു!  

പിറ്റേ ദിവസം സുനില്‍ , ഹോസ്റ്റലിലെ തന്നെ മറ്റൊരു അന്തേവാസിയും മമ്മൂട്ടിഭ്രാന്തനുമായ നൌഫലിനെ ( 1921 എന്ന സിനിമ ഇറങ്ങിയപ്പോള്‍ മമ്മൂട്ടിയുടെ തലപോലെ ഇവന്‍ ക്ളീനാക്കിയ സ്ഥലം ഞാന്‍ ഇപ്പോള്‍ പറയുന്നില്ല!!) വിളിച്ചു ചോദിച്ചു.

" നൌഫലേ... മറ്റന്നാള്‍ ഉച്ചക്ക്‌ ശേഷം എന്തെങ്കിലും പരിപാടിയുണ്ടോ ?"
   
"ഇല്ല...വടക്കന്‍ വീരഗാഥ പത്താം ഖത്തം തീര്‍ക്കാനുണ്ട്‌....ചെമ്മാട്‌ ദര്‍ശനയില്‍ നിന്ന്‌.. "

  "അത്‌ നമുക്ക്‌ പിന്നീടാക്കാം...വേറെ ചെറിയൊരു പരിപാടിയുണ്ട്‌... "  

"ഉം.... എന്താ?"

  "കോഴിക്കോട്‌ വരെ പോകണം.. !!" 

  "ഓ....1921 കാണാന്‍....ഞാന്‍ റെഡി....1921 പ്രാവശ്യം റെഡി...മമ്മൂട്ടി കി ജയ്‌..." നൌഫലിണ്റ്റെ മമ്മൂട്ടിഭ്രാന്ത്‌ ഉറഞ്ഞ്‌തുള്ളി. 

'ആ..ഒത്താല്‍ കാണാം' സുനില്‍ ആത്മഗതം ചെയ്തു. 

  അരീക്കോട്ട്കാരായ ഞങ്ങള്‍ പാര വക്കുമോ എന്ന സംശയത്തില്‍ കത്തിണ്റ്റെ വിവരം സുനില്‍ ഞങ്ങളോട്‌ പറഞ്ഞതേ ഇല്ല. എന്നാലും പദ്ധതി ആസൂത്രണത്തിണ്റ്റെ പുരോഗതി അറിയാന്‍ ഞങ്ങളിലൊരാള്‍ വെറുതെ ഒന്ന്‌ തട്ടി - "മറ്റന്നാള്‍ വൈകിട്ട്‌ ' രക്തരക്ഷസ്സ്‌ ' കാണാന്‍ പോയാലോ?" 

  ഉടന്‍ സുനില്‍ ചാടിക്കയറി പറഞ്ഞു- " മറ്റന്നാള്‍ വെള്ളിയാഴ്ച രാവാണ്‌.. രക്തരക്ഷസ്സ്‌ കാണാന്‍ പറ്റിയ ദിവസമല്ല!!" 

  "ഓ...അത്‌ ശരിയാ..." പദ്ധതിയുടെ വിജയപുരോഗതി മനസ്സിലാക്കി ഞങ്ങള്‍ സംഭാഷണം അവിടെ വച്ച്‌ തന്നെ നിര്‍ത്തി. 

  17 - ആം തിയ്യതി സുനിലും നൌഫലും തേഡ്‌ ഹവര്‍ കഴിഞ്ഞ്‌ പുറത്തിറങ്ങി.സമയം ഉച്ചക്ക്‌ 12 മണി.ആദ്യം വന്ന കോഴിക്കോട്‌ ബസ്സില്‍ തന്നെ രണ്ടുപേരും ചാടിക്കയറി.എല്ലാം വീക്ഷിച്ചിരുന്ന ഞങ്ങള്‍ ചിരി അടക്കാന്‍ പാടുപെട്ടു. ഉച്ചക്ക്‌ 3 മണിയോടെ സുനിലും നൌഫലും ഹോസ്റ്റലില്‍ തിരിച്ചെത്തി!! 

സംഭവത്തിണ്റ്റെ ഗതി മാറിയോ എന്ന സംശയത്തില്‍ ഞാന്‍ സുനിലിനോട്‌ ചോദിച്ചു.
 "ഉച്ചക്ക്‌ നിന്നെ കണ്ടില്ലല്ലോ.... എവിടെ പോയിരുന്നു ?"

  " ആ......*+%*+*% വെങ്കട്ടരാമന്‍.....<>?+ംള*..........(പുളിച്ച തെറിയുടെ നീണ്ടനിര) വരാന്‍ കണ്ടൊരു ദിവസം.....അവണ്റ്റെ *%്‌+*+%.... " 

  സംഭവിച്ചത്‌ ഇതായിരുന്നു.അന്ന്‌ കോഴിക്കോട്‌ രാഷ്ട്രപതി വെങ്കട്ടരാമന്‍ വരുന്ന ദിവസമായിരുന്നു.അതിനാല്‍ ബസ്സുകളെയും വലിയ വാഹനങ്ങളെയും നഗരാതിര്‍ത്തിയില്‍ പോലീസ്‌ തടഞ്ഞു.കിലോമീറ്ററുകള്‍ക്കിപ്പുറം തന്നെ അവര്‍ക്ക്‌ യാത്ര അവസാനിപ്പിക്കേണ്ടി വന്നു. സുനില്‍ കിണഞ്ഞ്‌ ശ്രമിച്ചെങ്കിലും 'ക്രിത്യസമയത്ത്‌' കോഴിക്കോട്ടെത്താന്‍ പറ്റില്ല എന്നതിനാലും നൌഫലിന്‌ ൧൯൨൧ കാണാന്‍ വെറുതെ ഇത്രവലിയ റിസ്ക്‌ എടുക്കുന്നതില്‍ താല്‍പര്യം ഇല്ലാത്തതിനാലും ഒരു മണിക്കൂറിന്‌ ശേഷം അവര്‍ മടങ്ങി!!!

  രാഷ്ട്രപതി പാരവച്ച ആ പ്രേമലേഖനത്തിണ്റ്റെ യാഥാര്‍ത്ഥ്യം പിന്നീട്‌ ഞങ്ങള്‍ സുനിലിനെ ധരിപ്പിച്ചെങ്കിലും അവന്‍ അത്‌ വിശ്വസിച്ചതേ ഇല്ല!! ഇന്നും വെങ്കട്ടരാമന്‍ എന്ന്‌ കേള്‍ക്കുമ്പോള്‍ സുനിലിണ്റ്റെ നാവില്‍ *%്‌+*+% എന്നേ വരൂ!!!!.

28 comments:

അരീക്കോടന്‍ said...

ഞാന്‍ ഭൂലോകത്ത്‌ എത്തിയതിന്റെ മുപ്പത്തിയാറാം വാര്‍ഷികവും ബൂലോകത്ത്‌ എത്തിയതിന്റെ ഒന്നാം വാര്‍ഷികവും ആഘോഷിക്കുന്ന ഈ ആഗസ്ത്‌ മാസത്തില്‍, ഈ ബ്ലോഗില്‍ എന്റെ നൂറാം പോസ്റ്റ്‌ സമര്‍പ്പിക്കുന്നു.

KANNURAN - കണ്ണൂരാന്‍ said...

നൂറാം പോസ്റ്റിന്നഭിവാദങ്ങള്‍... തേങ്ങ എന്റെ വക... ഇനിയും നൂറായിരും പോസ്റ്റുകള്‍ എഴുതാന്‍ സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ...

വിഷ്..! said...

:D അരീക്കോടന്റെ കാര്യം.. ശ്ശോ..!

ഇട്ടിമാളു said...

ആശംസകള്‍..........!!!!!!!!!

ഇത്തിരിവെട്ടം said...

വെങ്കിട്ടരാമന്‍ ഇത് അറിയാത്തത് ഭാഗ്യം.

ആശംസകള്‍.

സുനീഷ് തോമസ് / SUNISH THOMAS said...

അരീക്കോടാ, സെഞ്ചുറി അടിച്ചല്ലേ?
നമ്മക്ക് തോട്ടുമുക്കത്തോ തെരട്ടമ്മലോ ഇതിന്‍റെ ഭാഗമായി ഒരു ഫുട്ബോളു മല്‍സരം തന്നെയങ്ങുസംഘടിപ്പിച്ചേക്കാം.

ആശംസകള്‍!

Sul | സുല്‍ said...

ആശംസകള്‍ !!!
-സുല്‍

ശ്രീ said...

അരീക്കോടന്‍‌ മാഷെ...
100 തികച്ചതിന്‍ ആശംസകള്‍‌!

പാവം വെങ്കട്ട രാമന്‍‌? ഇതു വല്ലതും പുള്ളി അറിഞ്ഞോ?
:)

പടിപ്പുര said...

ഒരുത്തന്റെ പ്രണയത്തിന് പാര പണിതപ്പോള്‍ സമാധാനമായല്ലോ.

പിറന്നാളിനും ബ്ലോഗ് പിറന്നാളിന്നും ആശംസകള്‍

(ദൈവമേ, ആഗസ്റ്റില്‍ ഇത്രയുമധികം ബ്ലോഗ് പിറന്നാളുകളോ!)

Manu said...

ഒരു പട്ടി വഴിയില്‍ കാഷ്ഠിച്ചതിന്റെ പേരില്‍ ഒരു പ്രണയം വഴിയാധരമായിട്ടുണ്ട്. കഥാനായകന്‍ സൈക്കിളില്‍ ഇറക്കമിറങ്ങിവന്ന് വായുവില്‍ വട്ടം ചുറ്റി നടുവിടിച്ചുവീണു ...പിന്നല്ലേ പാവം വെങ്കിട്ടരാമന്‍ .. :)

നൂറാം പോസ്റ്റിന് അഭിവാദനങ്ങള്‍ മാഷേ..

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: പിറന്നാള്‍ കുത്തൊഴുക്ക് പ്രമാണിച്ച് ചാത്തന്റെ ബ്ലോഗ് പിറന്നാള്‍ അടുത്തമാസത്തേക്ക് മാറ്റിവച്ചു.

(മാറ്റാനൊന്നുമില്ലാ അടുത്ത മാസം തന്നെയാ :))

പിറന്നാളുകാരന്‌ ആശംസകള്‍.

അരീക്കോടന്‍ said...

കണ്ണൂരാന്‍,വിഷ്‌,ഇട്ടിമാളൂ,സുല്‍,പടിപ്പുര,മനു,.... വന്നതിന്‌ നന്ദി,വീണ്ടും വരണേ...
ഇത്തിരീ,ശ്രീ.....വെങ്കട്ടരാമന്‍ അറിഞ്ഞാലെന്താ എന്നാ സുനിലിന്റെ ചോദ്യം
സുനീഷേ....അരീക്കോട്ടും Ground ഉണ്ട്‌.
ചാത്താ....ആ വാര്‍ഷികം നമുക്ക്‌ ബൂലോക കൊളമാക്കണം!!!

ബീരാന്‍ കുട്ടി said...

മാഷെ, കൂയ്‌, മാാഷെ,
അല്ല, ഞാന്‍ നേരം വൈകിയോ, പരിപാടി കഴിഞ്ഞോ,
എന്തായാലും ഇത്രം ദൂരം ചുമന്ന്‌കൊണ്ട്‌ വന്നതല്ലെ, ദെ, ഇവിടെ വെച്ചിട്ട്‌ പോവട്ടോ.

നന്മ നിറഞ്ഞ ബ്ലോഗറാശംസകള്‍.

അടുത്തത്‌ ഒരു 500-ല്‍ നിര്‍ത്ത്യ മതി.

chithrakaran ചിത്രകാരന്‍ said...

അരീക്കോടന്‍ മാഷെ...
:)

കുട്ടന്‍സ്‌ | S.i.j.i.t.h said...

അരീക്കോടാ,

നൂറിനും,മുപ്പത്താറിനും,ഒന്നിനും ആശംസകള്‍..
സുനീഷ്‌‌ജി : തെരട്ടുമ്മലൊ അരീക്കോടോ മതി..തോട്ടുമുക്കത്ത് നല്ല ഗ്രൌണ്ടൊന്നും ഇല്ല.. :)
ഒ.ടോ : ഇതെന്താ ബ്ലോഗ്ഗുകളുടെ കന്നിമാസമോ..എത്രയെത്ര ബ്ലോഗ്ഗ് പിറവികള്‍ കണ്ടൂ ഈ മാസം..

:)

Friends said...

മാഷെ ആശംസകള്‍,

സിമി said...

ആശംസകള്‍! ഇനി പ്രേമലേഖനങ്ങള്‍ വരുമ്പോ ഞാന്‍ സൂക്ഷിക്കുന്നുണ്ട് :-)

SHAN ALPY said...

incredible love story
good wishes

വേണു venu said...

ആശംസകള്‍‍, അഭിവാദനങ്ങള്‍‍.:)

ചന്ദ്രകാന്തം said...

അരീക്കോടാ,
കാടന്‍ ചിന്തകള്‍, പ്രണയപ്പാരയില്‍ എത്തിനില്‍ക്കുന്നു അല്ലെ..?
ഒരു 137 ആശംസകള്‍ സ്വീകരിച്ചാലും...

-ചന്ദ്രകാന്തം.

Sabu said...

Pirannalinum blogginum ayiram asmasakal. Katha (atho dairyo)nannayi

ജാസു said...

ആശംസകള്‍!

sandoz said...

ആശംസകള്‍ ആഗ/സെപ് സഹോദരാ....

മുടിയനായ പുത്രന്‍ said...

സുനില്‍ പിന്നീടു് ശരീരത്തിലെ നീളുന്ന രോമങ്ങളൊക്കെ നീട്ടിവളര്‍ത്തി സന്ന്യാസിമഠത്തില്‍ ചേര്‍ന്നു് അന്നത്തെ പ്രേമലേഖനത്തിലെ നായികയുടെ സ്മരണയില്‍ ഇന്നും നെടുവീര്‍പ്പിടുന്നു! ഇതിത്തിരി കടന്ന കയ്യായിപ്പോയി, അരീക്കോടാ!
അതുകൊണ്ടു് ആശംസകള്‍ വെട്ടിച്ചുരുക്കുന്നു.
(100-36)/8 = 8 ആശംസകള്‍ മാത്രം!

അരീക്കോടന്‍ said...

ബീരാനേ....500ല്‍ നിര്‍ത്തണോ?
കുട്ടന്‍സേ....കന്നി വരുന്നേ ഉള്ളൂ..
ചിത്രകാരാ,Friends ,SHAN,വേണു,sabu , ജാസു , സാന്‍ഡോസ്‌,......നന്ദി നന്ദി
സിമി.....അപ്പോ ഇതുപോലെ കുറെ പാരകള്‍ ഏറ്റിട്ടുണ്ടാവുമല്ലോ....വേഗം പോസ്റ്റൂ...
ചന്ദ്രകാന്തം....137 ഉം സ്വീകരിച്ചു....ഇനി ബ്ലോഗിന്റെ പേര്‌ മാറ്റിയാലോ എന്നാലോചിക്കുന്നു...
പുത്രാ...ആ എട്ട്‌ കൊണ്ടുള്ള ഹരണം താങ്കള്‍ക്ക്‌ വട്ടായതുകൊണ്ടാണോ (സോറിട്ടോ) ?

മുടിയനായ പുത്രന്‍ said...

വട്ടുമാത്രമായിരുന്നെങ്കില്‍ സഹിക്കാമായിരുന്നു. ഒപ്പം ചട്ടനും പൊട്ടനുമായതാണു് എന്റെ ദുഃഖം!

സഹയാത്രികന്‍ said...

ആശംസകള്‍...

ചിന്താവിഷ്ടന്‍ said...

ഇനി ഞാന്‍ എന്റെ ഇക്കാക്കാന്റെ മുഖത്തെങനെ നോക്കും?
സുനില്‍ എന്റെ സ്വന്തം ജേഷ്ടന്‍ ആയിപോയില്ലെ?

ചിരി അടക്കി വെക്കാന്‍ പരമാവധി ശ്രമിക്കാം...

Post a Comment

നന്ദി....വീണ്ടും വരിക