Pages

Saturday, August 11, 2007

മോല്യാരുടെ ചിന്തകള്‍

ആഴ്ചകള്‍ പിന്നിട്ടു.അര്‍മാന്‍ മോല്യാരുടെ മനസ്സില്‍ അബുവിണ്റ്റെ വിവാഹം എന്ന ഗുലുമാല്‍ കെട്ടിമറിയാന്‍ തുടങ്ങി.പ്രശ്നം ആദ്യം എവിടെ അവതരിപ്പിക്കണമെന്ന്‌ തീര്‍ച്ചയാക്കാന്‍ മോല്യാര്‍ക്ക്‌ പിന്നെയും ആഴ്ചകള്‍ വേണ്ടി വന്നു.കല്ലായി പോയി സമ്മതം ചോദിച്ചിട്ട്‌ നാളേക്ക്‌ രണ്ട്‌ മാസം തികയുന്നു.ഇത്രയുമായ സ്ഥിതിക്ക്‌ ഇനി പിന്നോട്ട്‌ പോകുന്നത്‌ ശരിയല്ല.പക്ഷേ...അബൂണ്റ്റെ വായീന്ന്‌ സംഗതി കേട്ട ദിവസം ബീപാത്തൂനോട്‌ കയര്‍ത്തതും മോലിയുടെ വീട്ടില്‍ പോയി കോലാഹലമുണ്ടാക്കിയതും ശരിയായില്ല.ഇനിയിപ്പോ ഈ കല്യാണം നിശ്ചയിക്കാനും......' അര്‍മാന്‍ മോല്യാര്‍ക്ക്‌ ആകെക്കൂടി ആശയക്കുഴപ്പമായി. 'ഏതായാലും അന്ന്‌ മോലിയുടെ വീട്ടില്‍ പോയപ്പോള്‍ മോലിയെ നേരിട്ട്‌ കണ്ടിട്ടില്ല.പറ്യാനുള്ളതെല്ലാം കദീശുണ്റ്റട്ത്ത്‌ പറഞ്ഞിട്ടാ പോന്നത്‌ അതോണ്ട്‌ ആദ്യം മോലിയെ നേരില്‍ കാണാം.കല്ലായീന്നും കേട്ട കാര്യങ്ങള്‍ മോലിണ്റ്റട്ത്ത്‌ പറ്യാനും ബയ്യ.സ്രീതനം കൊട്ക്കാന്‍ മോലിണ്റ്റട്ത്ത്‌ കായിണ്ടാവൂല.അപ്പം കല്യാണം കൊറച്ച്‌ കയ്ഞ്ഞിട്ടാ മോലിക്കും നല്ലത്‌.അയിണ്റ്റെ മുമ്പ്‌ ഓള്‍ക്ക്‌ ബേറെ കല്യാണം ഏതെങ്കിലും ബെന്നാല്‍..? അതങ്ങട്ട്‌ ഓന്‍ സമ്മയ്ച്ചും ചെയ്താല്‍..?ഞമ്മള്‌ കല്ലായി പോയതും ഈ തല പുണ്ണാക്ക്ണതും ഒക്കെ ബാത്തിലാവും*....' അര്‍മാന്‍ മോല്യാര്‍ തലപുകഞ്ഞ്‌ ആലോചിച്ചുകൊണ്ടിരുന്നു. 'അതോലെ ബീപാത്തൂനും ഈ കല്യാണത്തിന്‌ മൊടക്കുണ്ടോന്ന്‌ അന്വേസിക്കണം...ചെക്കന്‍ ഓളെ ബീട്ട്‌ലാ.....ഓള്‍ക്കുണ്ടാവും മരോള്‌ എങ്ങനായിര്‍ക്കണംന്ന്‌ ബിചാരം...മോലിണ്റ്റെ മോള്‌ കായികൊണ്ട്‌ ഓള്‍ക്ക്‌ ഒക്കും.....സ്വബാവും കൊയപ്പംല്ലാന്ന്‌ തോന്ന്ണ്ണ്ണ്ട്‌....ചൊര്‍ക്ക്‌* പിന്നെ ഓല്‌ ബാല്യേക്കാര്‌ തീര്‍മാനിച്ചണ്ട്യതാ... ' 'ഞമ്മക്ക്‌ കജ്ജ്ണ കോലത്തില്‌ ഞി രണ്ട്‌ കൂട്ടരേം അങ്ങട്ടട്പ്പിക്കണം.പെട്ടന്നങ്ങട്ട്‌ കേക്കുമ്പം രണ്ടൂട്ടര്‍ക്കും ഒര്‌ തീര്‍മാനം ക്ട്ടൂല....ചെക്കണ്റ്റെ ബാഗത്ത്‌ ഞി ബീപാത്തു സമ്മയിച്ചാ മതി.മോലിണ്റ്റെ ബാഗത്ത്‌ മോലിണ്റ്റിം കദീസൂണ്റ്റിം ബാക്കിള്ളോടൊക്കെ ചോയ്ച്ച്‌ തീര്‍മാനിക്കേണ്ടി ബെരും.....ഓണ്റ്റെ ബാക്കിള്ളോല്‌ യൌട്യാന്ന്‌ ഓനെന്നെ അറ്യോന്ന്‌ തംസ്യാ*....' 'ആ ഞി ആലോയിച്‌ ആലോയിച്‌ തല പുണ്ണാക്കണ്ട....ഓത്തള്ളി ബ്ട്ട്ട്ട്‌ നേരെ മോലിണ്റ്റട്ത്തണ്ട്‌ പോവ....ഓനോട്‌ ബേം കല്യാണത്തിന്‌ കായിണ്ടാക്കാന്‍ പറ്യ.....ന്നട്ട്‌ ഓണ്റ്റെ ബാക്കിള്ളോലോട്‌ ബീരം പറ്യാനും പറ്യ....പിന്നെ ബീപാത്തൂണ്റ്റട്ത്ത്‌ പോയി ഓളോടും അത്‌ ബെരെള്ള ബിസേസങ്ങള്‍ പറ്യാ...ന്നട്ട്‌ മജ്ജത്തായാലും* മാണ്ടില്ല.. ' ഓരോന്നാലോചിച്ചുകൊണ്ട്‌ മോല്യാര്‍ ഓത്തുപള്ളിയിലെത്തി.നേരെ ആറാം ക്ളാസ്സില്‍ പോയി വിളിച്ചു."സൈനബാ... " "ഓള്‌ ബന്ന്‌ട്ട്‌ ഇന്നക്ക്‌ രണ്ട്‌ മാസായി..." ആരോ പറഞ്ഞു. "ങേ!!! രണ്ട്‌ മാസോ ???" മോല്യാര്‍ ഞെട്ടി. ഉടന്‍ അഞ്ചാം ക്ളാസ്സില്‍ പോയി വിളിച്ചു." അബോ... " "അബുപ്പം ബെരല്ല്ലാ.. " "ങേ...അപ്പം ബലാലേള്‍ രണ്ടും കൂടി നാട്‌ ബ്ട്ടോ..?യാ മുഹ്‌യുദ്ദീന്‍ ശൈഖ്‌... " 'ബേം മോലിണ്റ്റെ ബീട്ട്‌ല്‌ പോയി ചോയ്ചില്ലെങ്കി ആകെ കുലുമാലാവും...നാട്നും നാട്ടാര്‍ക്കും കൊണം കെട്ടെ ഏര്‍പ്പാടാവും...' ആത്മഗതം ചെയ്തുകൊണ്ട്‌ മോല്യാര്‍ മോലിയുടെ വീട്‌ ലക്ഷ്യമാക്കി കുതിച്ചു. (തുടരും) *********************************** ബാത്തിലാവുക = വെറുതെയാവുക ചൊര്‍ക്ക്‌ = സൌന്ദര്യം തംസ്യം = സംശയം മജ്ജത്താവുക = മരിക്കുക

7 comments:

അരീക്കോടന്‍ said...

"അബുപ്പം ബെരല്ല്ലാ.. " "ങേ...അപ്പം ബലാലേള്‍ രണ്ടും കൂടി നാട്‌ ബ്ട്ടോ..?യാ മുഹ്‌യുദ്ദീന്‍ ശൈഖ്‌... " 'ബേം മോലിണ്റ്റെ ബീട്ട്‌ല്‌ പോയി ചോയ്ചില്ലെങ്കി ആകെ കുലുമാലാവും...നാട്നും നാട്ടാര്‍ക്കും കൊണം കെട്ടെ ഏര്‍പ്പാടാവും...'

ബയാന്‍ said...

വെള്ളം ചേര്‍ക്കാത്ത അരീകോടന്‍ വര്‍ത്താനം കേട്ടിട്ടു കുറച്ചായി നന്നായി എഴുതിയിരിക്കുന്നു. തുടരുക.

ഞാന്‍ തെരട്ടമ്മലാ.

SHAN said...

watch a new gulf video
from,

http://shanalpyblogspotcom.blogspot.com/

G.manu said...

rasamayi vivaranam

ഉറുമ്പ്‌ /ANT said...

രസികന്‍ ഭാഷ. ഇതെങ്ങനെ ഒപ്പിക്കുന്നു?
നന്നായി.

മുടിയനായ പുത്രന്‍ said...

പതിവുപോലെ നല്ലതു്!

അരീക്കോടന്‍ said...

ബയാനേ..... ന്നട്ട്‌ ജ്ജ്‌ എത്തെ ബലാലേ ഇത്‌ ബെരെ മുണ്ടാഞ്ഞെ?
Shan, പുത്രന്‍ , മനു - നന്ദി
ഉറുമ്പേ....വര്‍ഷങ്ങളായി എനിക്ക്‌ സംസാരിക്കാന്‍ കഴിയാതെ ഞാന്‍ കൈവിട്ടുപോയ ആ ഭാഷ തിരിച്ചെടുക്കാനുള്ള ഒരു ശ്രമമാണ്‌ ഇത്‌.അഭിപ്രായത്തിന്‌ നന്ദി.

Post a Comment

നന്ദി....വീണ്ടും വരിക