Pages

Saturday, August 25, 2007

ഓണം മെഗാബമ്പര്‍ ഓഫര്‍

ഓണം shopping കണ്ടാസ്വദിക്കാനായി ഞാനും അങ്ങാടിയിലേക്കിറങ്ങി.ബസ്റ്റാണ്റ്റിണ്റ്റെ ഒരു മൂലയില്‍ കണ്ട ആള്‍ക്കൂട്ടത്തിന്‌ നേരെ ഞാന്‍ നടന്നു. "ഓണം....പൊന്നോണം...മെഗാബമ്പര്‍ ഓഫര്‍.." ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും വേറിട്ട ശബ്ദം ഉയര്‍ന്നുകൊണ്ടിരുന്നു. "വരൂ......കടന്നുവരൂ......ഈ ബമ്പര്‍ ഓഫറിലൂടെ കരസ്ഥമാക്കൂ...... ഒരു മാരുതി !!" "ങേ!!! മാരുതിയോ???അതും ഫുട്പാത്ത്‌ കച്ചവടത്തില്‍??"എനിക്കത്ഭുതം തോന്നി. "ഒരു കൊതുകുതിരിക്കൊപ്പം ഒരു പുതുപുത്തന്‍ മാരുതി ഫ്രീ!!!" "മൈ ഗോഡ്‌!!! ഇതെന്തൊരു ഓഫറ്‍??" എണ്റ്റെ ആകാംക്ഷ ഹിമാലയം കയറിയതിനാല്‍ ഒറ്റക്കുതിപ്പിന്‌ ഞാന്‍ ആള്‍ക്കൂട്ടത്തിണ്റ്റെ മുന്നിലെത്തി. "യെസ്‌....ആദ്യത്തെ (നിര്‍)ഭാഗ്യവാനിതാ എത്തിക്കഴിഞ്ഞു....പിടിക്കൂ സാര്‍.....ഒരു കൊതുകുതിരി........ ഒപ്പം ഇതാ ഒരു പുതുപുത്തന്‍ മാരുതി ബ്രാണ്റ്റ്‌ കൊതുകുതിരിസ്റ്റാണ്റ്റ്‌ തികച്ചും തികച്ചും സൌജന്യമായി തന്നെ!!!"

5 comments:

അരീക്കോടന്‍ said...

"മൈ ഗോഡ്‌!!! ഇതെന്തൊരു ഓഫറ്‍??" എണ്റ്റെ ആകാംക്ഷ ഹിമാലയം കയറിയതിനാല്‍ ഒറ്റക്കുതിപ്പിന്‌ ഞാന്‍ ആള്‍ക്കൂട്ടത്തിണ്റ്റെ മുന്നിലെത്തി.

മൂര്‍ത്തി said...

:)

G.manu said...

hahah......enthoru offer

ഉറുമ്പ്‌ /ANT said...

:) ഇരിങ്ങാലക്കുട ബസ്റ്റാന്റില്‍ ലോകത്തെ ഏതു ഭാഷയും അനായാസം എഴുതാന്‍ കഴിയുന്ന മാന്ത്രിക പേന പത്തെണം മൂന്നു രൂപക്കു വില്‍ക്കുന്ന ഒരാളെ കണ്ടതോര്‍ക്കുന്നു.:)

ഏറനാടന്‍ said...

:)

Post a Comment

നന്ദി....വീണ്ടും വരിക