Pages

Tuesday, October 09, 2007

അബുവിനെത്തേടി....

തലേ ദിവസം പറഞ്ഞതുപോലെ അര്‍മാന്‍ മോല്യാരും മോലികാക്കയും പിറ്റേ ദിവസം കണ്ടുമുട്ടി.രണ്ടുപേരും കൂടി അബുവിനെ കണ്ടുപിടിക്കാനുള്ള ശ്രമം ആരംഭിച്ചു. "അബു പോയിട്ട്‌ എത്ര കാലായീന്നാ പറഞ്ഞേ.?" മോലികാക്ക ചോദിച്ചു. "രണ്ട്‌ മാസം" "അതാരാ പറഞ്ഞേ.?" "ഓന്റെ ഇമ്മ ബീഫാത്തു.." "എന്നാ പറഞ്ഞേ.?" "ഇന്നലെ രാബിലെ ....ഞാന്‍ അബൂന്റെ കുടീല്‌ ചെന്നപ്പം ബീഫാത്തു പറഞ്ഞതാ.?" "ആ...അപ്പം ച്ച്‌ ഒര്‌ കാര്യം പറ്യാന്‌ണ്ട്‌..." "ങേ!!....എത്താ..?" മോല്യാര്‍ക്ക്‌ ആകാംക്ഷയായി. "അബൂന്റെ ഒരെളാപ്പ കൊറച്ച്‌ മുമ്പ്‌ കെള്‍ഫ്‌ന്ന്‌ ബെന്നീനി..." "മീത്തലെ കണ്ടീലെ അവറാനോ..." അര്‍മാന്‍ മോല്യാര്‍ ചോദിച്ചു. "ആ...ഓന്‍ തന്നെ.....ഓന്‍ ബെന്ന്‌ട്ട്‌പ്പം രണ്ട്‌ മാസായിട്ട്‌ണ്ടാവും....ഇച്ച്‌ തോന്ന്‌ണത്‌ അബു ഓന്റെ കുടീല്‌ ണ്ടാവുമ്ന്നാ..."മോലികാക്ക പറഞ്ഞു. "ആ....അത്‌ സരിയാ...ചെലപ്പം ഓന്റെ സകായി* ആയി നിക്ക്‌ണ്‌ണ്ടാവും..." "ന്നാ ഞമ്മക്ക്‌ ഒര്‌ കാര്യം ചെയ്യാ..." "എത്ത്‌ കാര്യം.?" "ഞമ്മള്‌ നേരെ അവറാന്റെ അട്‌ത്ത്‌ ഒന്ന് പോയി നോക്കാ..." മോലികാക്ക നിര്‍ദ്ദേശിച്ചു. "അബു ഔടെ ണ്ടോ ഇല്ലേ ന്ന് അറ്‌ഞ്ഞാ മത്യല്ലോ ?" "ഔടെ ണ്ടാകട്ടെ....ഇല്ലെങ്കി പിന്നെ എത്താ കാട്ട?" "ഔടെല്ലെങ്കി...അത്‌ ഞമ്മക്ക്‌ ഔറാനിം കൂട്ടി ആലോയ്ച്ച്‌ തീര്‌മാനിച്ചാ...ഇപ്പം ഞമ്മക്ക്‌ ഔറാന്റെ പെരേല്‌ പോയി നോക്കാ.." അര്‍മാന്‍ മോല്യാരും മോലികാക്കയും അബുവിന്റെ എളാപ്പ അവറാന്റെ വീട്‌ ലക്ഷ്യമാക്കി നടന്നു.സൈനബയുടെ പുത്യാപ്ലയായി തന്റെ മരുമകനായി അബു വരുന്ന രംഗം മോലികാക്കയുടെ മനസ്സിലൂടെ കടന്നു പോയി. അര്‍മാന്‍ മോല്യാരുടെ മനസ്സിലൂടെ അബുവിന്റെ കുട്ടിക്കാലവും കടന്നു പോയി.ആലോചനയില്‍ മുഴുകി രണ്ട്‌പേരും അവറാന്റെ വീട്ടിലെത്തി. "ആര്‌ത്‌..? അര്‍മാന്‍ മോല്യാരോ..? അസ്സലാമലൈക്കും.."ആഗതരെ കണ്ടയുടനെ അവറാന്‍ പറഞ്ഞു. "വലൈകുമുസ്സലാം.." രണ്ട്‌പേരും സലാം മടക്കി. "ബെരിന്‍...ബെരിന്‍....കുത്ത്‌ര്‌ക്കി..കുത്ത്‌ര്‌ക്കി..റംലേ...റംലേ..."അവറാന്‍ ഭാര്യയെ വിളിച്ചു. "ആ....എത്താ മന്‌സാ..." "മോല്യാരെ ഒപ്പംള്ളത്‌..?" അവറാന്‌ മോലികാക്കയെ പെട്ടെന്ന് മനസ്സിലാവാത്തതിനാല്‍ ചോദിച്ചു. "അറീലെ..ഇത്‌ ഞമ്മളെ മോലി....പടിഞ്ഞാറെകണ്ടത്തി...." "ആ...പുടികിട്ടി..പുടികിട്ടി...അസ്സലാമലൈക്കും...."അവറാന്‍ മോലികാക്കയുടെ കൈ പിടിച്ചുകൊണ്ട്‌ പറഞ്ഞു. "ജ്ജ്‌ ബെന്ന്‌ട്ട്‌പ്പം എത്രായി..?" "ഇമ്മിണി മാസായി..." "ന്നട്ട്‌ അന്നെ കണ്ട്‌ല്ലല്ലോ..? ബടെ ഇല്ലെയ്ന്യോ..?" "ആ....ഗള്‍ഫാരായാ അങ്ങനല്ലേ.....നൂറ്‌ കൂട്ടം ശൊയല്‌കള്‌*...അയിന്റെടക്ക്‌ കണ്ടാ കണ്ട്‌...ഇല്ലെങ്കി പോവാ നേരത്ത്‌ മണ്ടിപ്പാഞ്ഞ്‌* എല്ലാരിം കാണും....ഞാന്‍ ബെന്ന് കേറ്യ ദീസം അബു ബെടെ ബെന്നീനി....ഓന്‍ മോല്യാരെ കാണാനാ പോണത്‌ ന്ന് പറഞ്ഞപ്പം ഓന്റെട്‌ത്ത്‌ ഞാന്‌ ഒര്‌ സാതനം കൊട്‌ത്ത്‌ ബ്‌ട്ടീനി...അത്‌ കിട്ടീലെ...?" അവറാന്‍ അര്‍മാന്‍ മോല്യാരോട്‌ ചോദിച്ചു. "ങ്‌ഹേ!!! എത്തെയ്നിം അത്‌...?" "പൂശ്യാ ഈ ദുന്യാവ്‌ മുയ്മന്‍ മണക്ക്‌ണ ഊദ്‌ എന്ന അത്തറ്‌..." "കിട്ടീട്ട്‌ല്ലട്ടൊ...ആ...ഞമ്മള്‌പ്പം ബെന്നത്‌ അബു ബടെ ണ്ടോന്ന് അറ്യാനാ...." "ബടെ ണ്ടോന്നോ..???.ഓന്‌ അന്നാ മഗ്‌രിബിന്റെ മൂട്ട്‌ല്‌* പോയാരെ പിന്നെങ്ങട്ട്‌ ബന്ന്‌ട്ട്‌ല്ല....ഇച്ച്‌ ഓന്റെ കുടീല്‌ പോകാനും ഇത്‌ ബരെ നേരം കിട്ടീട്ട്‌ല്ല...." "യാ...അള്ളാ....അപ്പം.." അര്‍മാന്‍ മോല്യാരും മോലികാക്കയും മുഖത്തോട്‌ മുഖം നോക്കി. "എത്താ മോല്യാരെ.?" അവറാന്‍ ചോദിച്ചു. "അബു ന്നാല്‌ അന്ന് നാട്‌ ബ്‌ട്ടതാ..." "ങ്‌ഹേ!!!! നാട്‌ ബ്‌ടേ..??" അവറാന്റെ മനസ്സിലൂടെ അബുവിന്റെ അന്നത്തെ പെരുമാറ്റത്തിലെ പന്തികേടുകള്‍ മിന്നിമറയാന്‍ തുടങ്ങി. (തുടരും...) ************************************ സകായി = സഹായി ശൊയല്‌കള്‌ = ജോലികള് ‍മണ്ടിപ്പാഞ്ഞ്‌ = ഓടിനടന്ന് മഗ്‌രിബിന്റെ മൂട്ട്‌ല്‌ = സന്ധ്യക്ക്‌

8 comments:

Areekkodan | അരീക്കോടന്‍ said...

"യാ...അള്ളാ....അപ്പം.." അര്‍മാന്‍ മോല്യാരും മോലികാക്കയും മുഖത്തോട്‌ മുഖം നോക്കി.

"എത്താ മോല്യാരെ.?" അവറാന്‍ ചോദിച്ചു.

"അബു ന്നാല്‌ അന്ന് നാട്‌ ബ്‌ട്ടതാ..."

"ങ്‌ഹേ!!!! നാട്‌ ബ്‌ടേ..??" അവറാന്റെ മനസ്സിലൂടെ അബുവിന്റെ അന്നത്തെ പെരുമാറ്റത്തിലെ പന്തികേടുകള്‍ മിന്നിമറയാന്‍ തുടങ്ങി.

അബുവും സൈനബയും ഇരുപതാം ഭാഗം ഇവിടെ പോസ്റ്റുന്നു

വല്യമ്മായി said...

വായിച്ചു

ശ്രീ said...

അങ്ങനെ മുന്നേറട്ടെ മാഷേ കഥ...

:)

Sul | സുല്‍ said...

അബു അവിടേം ഇല്ല. ഇനി????

-സുല്‍

Typist | എഴുത്തുകാരി said...

തുടരട്ടേ, തുടരട്ടേ കഥ

മെലോഡിയസ് said...

അപ്പൊ തുടരന്‍ പോരട്ടെ..

Areekkodan | അരീക്കോടന്‍ said...

My Dears....

ഇനി????

That is my dilema !!!!

ഏ.ആര്‍. നജീം said...

അപ്പ ബാക്കീടെ ങ്ങട്ട് പോരട്ടന്ന്

Post a Comment

നന്ദി....വീണ്ടും വരിക