Monday, January 07, 2008
കോയാക്കയും മോല്യാരും മുഖാമുഖം
അബുവും അര്മാന് മോല്യാരും ദീര്‍ഘനേരം ആശ്ലേഷിച്ചു നിന്നു.അര്മാന് മോല്യാരുടെയും അബുവിന്റെയും കണ്ണില്‍ നിന്ന് ചുടുകണ്ണീരൊഴുകി.അര്മാന് മോല്യാര് അബുവിന്റെ പുറത്ത് തട്ടിക്കൊണ്ട് വിളിച്ചു.
" അബോ....പൊന്നുമോനേ....."
അബു ഒന്നും മിണ്ടാതെ നിന്നു.
അല്പസമയത്തിന് ശേഷം അര്മാന് മോല്യാര് കോയാക്കയെ നോക്കിക്കൊണ്ട് പറഞ്ഞു: "അസ്സലാമലൈക്കും"
"വലൈകുമുസ്സലാം....ആരാ....മനസ്സ്ലായ്ല്ല..."കോയാക്ക പറഞ്ഞു.
"ഞമ്മള് അര്മാന് മോല്യാര്.....അബു ഇന്റെ ഓത്തള്ളീലെയ്നി......ഓന്റെ ബാപ്പ പൂക്കോയ ഞമ്മളെ അട്ത്ത ചെങ്ങായിം*..."
"ഉം"
"ങളെ മക്കാനീലാ അബൂന്ന് ഈ സൈതാല്യാ ഞമ്മക്ക് ബീരം തെന്നത്.....ഓനിം തെരെഞ്ഞ് ബെടെ ബെന്നപ്പം ങള് രണ്ടാളും യൗട്ക്കോ പോയീണ്ന്ന് കേട്ട്.....ഞമ്മളാകെ പേട്ച്ച് .....സൈതാലി പറഞ്ഞ കുണ്ടന്‍ ഞമ്മളെ അബൊന്ന്യാണോന്ന് ഒരു തംസ്യം.....ആകെപ്പാടെ ഒക്കെപ്പാടെ ഞമ്മള് ഇത്രേം ദൂരം ബെന്നത് ബാത്തിലായോ ന്ന് ഒര് പേടിം....ഏതാലും ഇപ്പം സമാതാനായി...."അര്മാന് മോല്യാര് വാതോരാതെ പറഞ്ഞു.
"ആ....."
"അല്ല ....ചോയ്ച്ചാന്‍ മറന്ന്.....ങളെ പേരെത്താ...?"
"കോയ...."
"എത്ത് കോയ...?ബെന്റെ ബാപ്പാന്റെ മാതിരി കോയന്റെ മുമ്പ്ലെത്തെങ്ക്ലും ണ്ടോ?" ചിരിച്ചുകൊണ്ട് അര്മാന് മോല്യാര് ചോദിച്ചു.
"ഏയ്......കോയ ന്ന് മാത്രം..."
"ഞമ്മള് ബെന്റെ കല്യാണം ആലോയ്ച്ചാന് കല്ലായ്ല് പോയീനി......ഓന്റെ ബാപ്പ പൂക്കോയ കല്ലായ്ക്കാരനാ.....അന്ന് ഓന്റൊര് മൂത്താപ്പാനെ കണ്ട്......ശരിക്കും ഒര് ദജ്ജാല്*.....മൂപ്പരോട് കാര്യം പറഞ്ഞ് ഞമ്മള് കുട്ങ്ങി.....ഓല്ക്ക് അറിം പറിം ഒക്കെ മാണമ്ന്ന്......പെങ്കുട്ടിന്റെ പെരക്കാര്ക്ക്ണ്ടോ അയിന്റെ ബീരം...? മോല്യാര് പറഞ്ഞു കൊണ്ടേ ഇരുന്നു.
"ഉം" കോയാക്ക മൂളികേള്‍ക്കുക മാത്രം ചെയ്തു.
"അന്ന് ഓന്റെ മൂത്താപ്പ പൂക്കോയന്റെ ബാക്ക്യായി ഒരാളിം കൂടി പറഞ്ഞീനി..."
"ഉം"
"കോയ്ക്കോട്ടൗട്യോ ചായ മക്കാനി നടത്താന്നാ പറഞ്ഞീന്യേ സ്വന്തം അന്സന് യൗട്യാന്നും കൂടി അറ്യാത്ത ഒര് കാരണോല്*.....ഇങ്ങനിം ണ്ടോ ഒര് മന്സന്....?"
"ആ....ഇങ്ങള് മക്കാനി തൊടങ്ങീട്ട് ഇമ്മിണി കാലായോ?"
"ആ.....ഈ ശവ്വാലിലേക്ക് പതിനഞ്ച് കൊല്ലം...."
"യാ....അള്ളാ.....അപ്പം ങളെ ഒര്ജ്നല് നാടൗട്യാ....?"
"കല്ലായി..."
"ങ്ഹേ!!!കല്ലായ്യോ???"
"ആ...കല്ലായി തന്നെ"
"അപ്പം ഞമ്മള് പറഞ്ഞെ പൂക്കോയനെ ങക്ക് അറ്യയിക്കാരം*....."
"അതെ....അറിയും...."
"യാ....അള്ളാ.....ന്നട്ട് എത്താ ങള് എത്തും മുണ്ടാത്തെ*....?"
"നിങ്ങള്‍ പറഞ്ഞെ പൂക്കോയ എന്റെ അനിയനാ...."
"യാ....മുഹുയുദ്ദീന്‍ ശൈഖ്....ങളെ കാക്കാനെപ്പറ്റി ഞമ്മള് പറഞ്ഞെല്ലം പിംബെലിച്ച്*...."
"ആ.....അബു എന്റെ അനിയന്റെ മോനാന്ന് സംശയം തോന്ന്യപ്പളേ ഞാന്‍ സൈതാലിയോട് സൂചിപ്പിച്ചിരുന്നു.....ഇപ്പോള്‍ അവന് എന്നെ വിട്ടുപോകാന്‍ തോന്ന്ണ്ല്ല.അവന്റെ ഉമ്മാനെ കണ്ട ശേഷം അവനിഷ്ടം ള്ളപ്പോ തിരിച്ച് വന്നാ മതീന്നാ ഞാന്‍ അവനോട് പറഞ്ഞെ....നാളെ അവനെ അരീക്കോട്ട്ക്ക്ള്ള വണ്ടികയറ്റാന്ള്ള പരിപാടി ഇട്ടതാ...അപ്പഴാ നിങ്ങളും എത്തിയത്..."
"അല്‍ഹംദുലില്ലാഹ്......ഇച്ച് പെര്‍ത്ത്* സന്തോസായി.....അപ്പം പോക്ക് നാളക്കാക്കണ്ട......ഓന് ഇന്ന് ബൈന്നേരം തെന്നെ ഞമ്മളൊപ്പം പോന്നോട്ടെ....."
(തുടരും)
***********************
ചെങ്ങായി = ചങ്ങാതി
ദജ്ജാല് = ഭീകരജീവി
കാരണോല് = ജ്യേഷ്ഠന്
അറ്യയിക്കാരം = അറിയുമായിരിക്കും
മുണ്ടാത്തെ = മിണ്ടാത്തത്
പിംബെലിച്ച് = പിന്‍വലിച്ച്
പെര്‍ത്ത് = വളരെ
4 comments:
അങ്ങനെ അബൂന്റേം സൈനബന്റേം മുറാദുകളൊക്കെ ഖബൂലാകാന് അധികം താമസമില്ല അല്ലേ :)
"ആ.....അബു എന്റെ അനിയന്റെ മോനാന്ന് സംശയം തോന്ന്യപ്പളേ ഞാന്‍ സൈതാലിയോട് സൂചിപ്പിച്ചിരുന്നു.....ഇപ്പോള്‍ അവന് എന്നെ വിട്ടുപോകാന്‍ തോന്ന്ണ്ല്ല.അവന്റെ ഉമ്മാനെ കണ്ട ശേഷം അവനിഷ്ടം ള്ളപ്പോ തിരിച്ച് വന്നാ മതീന്നാ ഞാന്‍ അവനോട് പറഞ്ഞെ....നാളെ അവനെ അരീക്കോട്ട്ക്ക്ള്ള വണ്ടികയറ്റാന്ള്ള പരിപാടി ഇട്ടതാ...അപ്പഴാ നിങ്ങളും എത്തിയത്..."
അബുവും സൈനബയും - ഭാഗം 28
നിര്‍ത്താനുള്ള മട്ടൊന്നില്ലല്ലേ.
തുടരട്ടെ!
-സുല്‍
സ്റ്റൈലന്‍ മൊതല്. ഗുഡ്ഡേ....കീപ്പിറ്റപ്പ്.
Post a Comment
നന്ദി....വീണ്ടും വരിക