ഇക്കഴിഞ്ഞ പുണ്യ റമളാന്‍ മാസത്തിലെ ഒരു ദിവസം.എന്തോ ആവശ്യത്തിന് അങ്ങാടിയില്‍ പോയപ്പോഴാണ് എന്റെ പഴയ ഡിപ്പാര്‍ട്ട്മെന്റിലെ ഒരു സഹപ്രവര്‍ത്തകനെ കണ്ടത്.മെലിഞ്ഞുണങ്ങി നിന്നിരുന്ന അദ്ദേഹം ഇപ്പോള്‍ തടിച്ചുരുണ്ടിരിക്കുന്നു.!!!
"സാര്‍...ഓര്‍ക്കുന്നുണ്ടോ...? മുഹമ്മദാണ് സാര്‍ ഞാന്‍..."
"ഓര്‍ക്കുന്നുണ്ട്....നിങ്ങളെന്താ ഇങ്ങനെ തടി കൂടിയത്?"
"അ...ത്....ഒരു മരുന്നിന്റെ സൈഡ് എഫക്ടാണ് സാര്‍...ഡിപ്രഷന് എന്ന രോഗ ബാധിതനാണ് ഞാന്‍...ഇന്ന് ഡോക്ടറെ കാണാന്‍ പോകണം...അല്പം കാശിന്റെ കുറവുണ്ട്.."
മുഹമ്മദ് പറഞ്ഞ കാശ് കൊടുത്തുകൊണ്ട് ഞാന്‍ ചോദിച്ചു "ഇപ്പോള്‍ സര്‍വീസില്‍ ഉണ്ടോ?"
"ഉണ്ട് സാര്‍..രണ്ട് വര്‍ഷം കൂടി ബാക്കിയുണ്ട്....അതിനിടക്ക് മരിച്ചാല്‍ മതിയായിരുന്നു....എന്നാല്‍ എന്റെ മക്കളില്‍ ഒരാള്‍ക്ക് ജോലി കിട്ടുമല്ലോ...?"
മുഹമ്മദിന്റെ ആ മറുപടി എനിക്ക് അരോചകമായി തോന്നി.പാന്റിന്റെ കീശയില്‍ നിന്നും ഒരു വെള്ള പേപ്പര്‍ എടുത്ത് ഞാന്‍ മുഹമ്മദിനെ കാണിച്ചുകൊണ്ട് പറഞ്ഞു. "ഇത് നോക്കൂ....ഞാന്‍ പത്രത്തില്‍ നിന്നും എഴുതി എടുത്ത മേല്‍വിലാസങ്ങളാ...പലതരം പ്രയാസങ്ങള്‍ കാരണം ദുരിതം പേറുന്നവര്‍...മിക്കവരും മാറാരോഗത്തിനടിമയായി തീര്‍ത്തും കിടപ്പിലായവര്‍....വൃദ്ധരും അശരണരുമായവര്‍....എന്നിട്ടും അവര്‍ മരണത്തെ ആഗ്രഹിക്കുന്നില്ല...നിങ്ങള്‍ക്ക് ഈ നാട്ടിലൂടെ നടക്കാന്‍ ദൈവാനുഗ്രഹത്താല്‍ ഇപ്പോഴും സാധിക്കുന്നു.ആരെയും നേരില്‍ കണ്ട് സഹായം അഭ്യര്‍ത്ഥിക്കാനും സാധിക്കുന്നു.സര്‍ക്കാര്‍ ജോലിയുമുണ്ട്.ഇത്രയും അനുഗ്രഹീതനായ നിങ്ങള്‍ ഒരിക്കലും മരണത്തെ തേടരുത്.സമീപ ഭാവിയില്‍ നിങ്ങളുടെ അസുഖം മാറിയേക്കാം.നിങ്ങളോട് സംസാരിക്കുന്ന ഞാന്‍ പെട്ടെന്ന് രോഗിയാവുകയോ മരിക്കുകയോ ചെയ്തേക്കാം.അതിനാല്‍ ദൈവത്തോട് പ്രാര്‍ത്ഥിച്ച് ജീവിതത്തില്‍ പ്രതീക്ഷയര്‍പ്പിച്ച് ദൈവം തന്ന ജീവിതം അര്‍ത്ഥപൂര്‍ണ്ണമാക്കുക.മരണത്തെ പ്രതീക്ഷിക്കുക,പക്ഷേ തേടരുത്."
"ഇല്ല സാര്‍...ഇനി ഞാന്‍ മരണത്തെ തേടില്ല. .ദൈവം തന്ന അസുഖം ദൈവം തന്നെ എടുക്കുമായിരിക്കും.സാറും എനിക്ക് വേണ്ടി പ്രാര്‍ത്ഥിക്കണം... അസ്സലാമലൈക്കും"
"വലൈക്കുമുസ്സലാം.."
ജീവിതത്തിന്റെ പ്രതീക്ഷാമുനമ്പിലേക്ക് വീണ്ടും നടന്നകലുന്ന മുഹമ്മദിനെ നോക്കി ഞാന്‍ അല്പ നേരം അവിടെ തന്നെ നിന്നു.
8 comments:
ജീവിതത്തിന്റെ പ്രതീക്ഷാമുനമ്പിലേക്ക് വീണ്ടും നടന്നകലുന്ന മുഹമ്മദിനെ നോക്കി ഞാന്‍ അല്പ നേരം അവിടെ തന്നെ നിന്നു......നിത്യജീവിതത്തില്‍ നിന്നുള്ള ചില ഏടുകള്‍ - പ്രതിവാരക്കുറിപ്പുകള്‍
പുള്ളിയുടെ ഡിപ്രഷനും കാരണം ഇമ്മാതിരി ചിന്ത തന്നല്ലേ? അല്ലെങ്കില്‍ താന്‍ സര്‍വീസില്‍ ഇരിക്കുമ്പോള്‍ മരിച്ചു പോയിരുന്നേല്‍ മക്കള്‍ക്ക് ജോലി കിട്ടുമല്ലോ എന്നാശിക്കുന്ന ഒരാള്‍ക്ക് ഡിപ്രഷന് വന്നില്ലെങ്കിലല്ലേ പറയേണ്ടു.
പാവം അദേഹത്തെ പോലെയുള്ള ഒരുപാട്
പേരെ നമ്മുടെ ചുറ്റും കാണാന്‍ സാധിക്കും
അരീക്കൊടന്...
ഒരുവനെ ജീവിതത്തിലേക്ക് മടക്കിക്കൊണ്ടു വരാന്‍ ശ്രമിക്കുക എന്നത് ഒരു പുണ്യപ്രവര്‍ത്തി തന്നെ.
ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങളില്‍ പകച്ചു നില്ക്കുന്നവര്, ജീവിതത്തിന്റെ അര്‍ത്ഥമറിയാത്തവര്‍, മരണത്തോടെ എല്ലാം അവസാനിച്ചു .. രക്ഷയായി എന്ന് കരുതുന്നവര്‍..
തങ്ങളുടെ പ്രശ്നങ്ങളാണു ലോകത്തില്‍ ഏറ്റവും വലുതെന്ന് സങ്കല്പ്പിക്കുന്നതാണു ഏറ്റവു വലിയ അബദ്ധം..
ആധുനികന് ശരീരത്തിനു ആരോഗ്യം നേടുന്നു. മനസ്സിന്റെ ആരോഗ്യം എവിടെയോ നഷ്ടമാവുകയും ചെയ്യുന്നു..
അരുതാത്ത ചിന്തകളില്‍ നിന്ന് ഒരാളെ മടക്കുക എന്നത് പുണ്യം തന്നെ...
ദൈവം അനുഗ്രഹിച്ച് തന്ന ജീവിതം,
അത് സമാധാനത്തോടെ ജീവിച്ചു തീര്‍ക്കാനുള്ളതാണ്.
ആ സമാധാനം കിട്ടണമെങ്കില്‍ ലളിതമായ ജീവിതം നയിക്കണം.അതിനു ദൈവത്തിന്റെ വിധിവിലക്കനുസരിച്ച് ജീവിക്കണം.
മനസ്സ് നെഗറ്റീവായാല്‍ പിന്നെ താഴോട്ടും,പിന്നോട്ടും മാത്രമേ മനുഷ്യന് നടക്കു !!!സ്വന്തം അലസതക്ക് ഇവര്‍ അന്യന്റെ ഉദാരതയിലാണ് അഭയം തേടുക.ഓടിച്ചു വിടുക അത്രേ അയാളോട് സ്നേഹ ബഹുമാനമുണ്ടെങ്കില്‍ ചെയ്യാനാകു.
പ്രിയ....പുള്ളി മുമ്പ് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന് കേള്‍ക്കുന്നു.അതാകാം രോഗകാരണം.
അനൂപ്...അതേ,ഇങ്ങിനെ എത്ര എത്ര പേര് നമുക്ക് ചുറ്റും ??
കിചു....സ്വാഗതം,ഞാനും അങ്ങിനെ തന്നെ വിശ്വസിക്കുന്നു.
ബഷീര്‍...എല്ലാവര്ക്കും സ്വന്തം പ്രശ്നം നോക്കാനേ ഇന്ന് സമയമുള്ളൂ...അത് തന്നെയാണ് ലോകത്തിലെ ഏറ്റവും വലിയ പ്രശ്നം എന്നവന് കരുതുന്നു.
അത്ക്കന്‍...സ്വാഗതം....ജീവിതം എന്നും ലളിതമാക്കണം എന്ന് തന്നെയാണ് എന്റെയും പക്ഷം
ചിത്രകാരാ....നീട്ടിയ കൈ വെറുതെ മടക്കരുത് എന്നാണ് ഇസ്ലാം എന്നെ പഠിപ്പിച്ചത്.അതിനാല്‍ ഓടിപ്പിക്കാന് എനിക്കാവില്ല.ചുരുങ്ങിയത് നല്ല വാക്ക് പറഞ്ഞെങ്കിലും വിടണം.
Post a Comment
നന്ദി....വീണ്ടും വരിക