Pages

Wednesday, April 23, 2008

അന്തസ്സിന്റെ അടയാളങ്ങള്‍

മൂത്താപ്പയുടെ മരണവിവരം അറിഞ്ഞ്‌ അതിരാവിലെ ഞാനും കുടുംബവും നാട്ടിലേക്ക്‌ വരികയായിരുന്നു.ബസില്‍ ഞങ്ങളുടെ സീറ്റിന്‌ തൊട്ടുമുന്നിലെ സീറ്റില്‍ മധ്യവയസ്കയായ ഒരു സ്ത്രീയും 18-ഓ 20-ഓ വയസ്സ്‌ പ്രായമുള്ള അവരുടെ മകളും വന്നിരുന്നു.വളരെ നന്നായി ഡ്രസ്സ്‌ ചെയ്ത്‌ നല്ല മെയ്ക്കപ്പോടെ തന്നെ വന്ന അവര്‍ സംസാരിക്കുന്നത്‌ ഇംഗ്ലീഷിലായിരുന്നു.ഒരു പക്ഷേ തങ്ങള്‍ വലിയവരാണെന്ന് കാണിക്കാനുള്ള പരിപാടിയായിരിക്കും ഈ ഇംഗ്ലീഷ്‌ സംസാരം എന്നതിനാല്‍ ഞാന്‍ അങ്ങോട്ട്‌ ശ്രദ്ധിച്ചതേ ഇല്ല.

മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക്‌ പുറപ്പെട്ട പ്രസ്തുത ബസിന്റെ യാത്രയിലുടനീളം അമ്മയും മകളും പലതും പറഞ്ഞ്‌ ചിരിച്ചുകൊണ്ടിരുന്നു.കല്‍പറ്റ കഴിഞ്ഞതും മകള്‍ ചര്‍ദ്ദിക്കാന്‍ തുടങ്ങി.തല പുറത്തേക്കിട്ടുള്ള ഭയങ്കരമായ ചര്‍ദ്ദിയില്‍ ചര്‍ദ്ദി അവശിഷ്ടങ്ങള്‍ സ്വന്തം ഡ്രസ്സിലാവാതിരിക്കാന്‍ അവര്‍ രണ്ട്‌ പേരും നന്നായി ശ്രദ്ധിക്കുന്നുണ്ടായിരുന്നു.അവര്‍ക്കും ഞങ്ങള്‍ക്കും കോമണ്‍ ഷട്ടര്‍ ആയതിനാല്‍ ഷട്ടര്‍ താഴ്ത്താന്‍ പറ്റിയില്ല.ചര്‍ദ്ദില്‍ എന്റെയും മക്കളുടെയും ഭാര്യയുടെയും ദേഹത്ത്‌ വന്ന് വീണുകൊണ്ടിരുന്നു.ഇത്‌ കണ്ടിട്ടും ഒന്ന് സോറി പറയാന്‍ പോലും പരിഷ്കൃതവേഷധാരികളായ ആ അമ്മയും മകളും മുതിര്‍ന്നില്ല!(മക്കള്‍ ഉറക്കമായതിനാല്‍ സീറ്റ്‌ ഒഴിയാനും ഞങ്ങള്‍ക്ക്‌ സാധിച്ചില്ല)താമരശ്ശേരിയില്‍ ഇറങ്ങുമ്പോള്‍ ഞാന്‍ ആ സ്ത്രീയോട്‌ പറഞ്ഞു.

"You should keep a cover with you during journey,all people will not be like me".

നിസ്സാരമായ ഒരു ചര്‍ദ്ദിയിലൂടെ പൊങ്ങച്ചത്തിന്റെ മുഖംമൂടി വീണുടഞ്ഞ അമ്മയും മകളും 'യെസ്‌'എന്നര്‍ത്ഥത്തില്‍ ദയനീയമായി തലയാട്ടി.

നാം കാരണം മറ്റുള്ളവര്‍ക്ക്‌ വളരെ ചെറിയ ഒരസൗകര്യമോ ബുദ്ധിമുട്ടോ വന്നാല്‍ പോലും അവരോട്‌ ക്ഷമാപണം നടത്തുക.തന്നെക്കാള്‍ താഴെ നിലയിലുള്ളവനോട്‌ ക്ഷമാപണം നടത്തിയാല്‍ അന്തസ്സ്‌ കുറയും എന്ന ചിന്ത അഹംഭാവത്തിന്റെയും അഹങ്കാരത്തിന്റെയും സൂചകമാണ്‌.അഹംഭാവവും അഹങ്കാരവും ഉപേക്ഷിക്കുക.ജീവിതത്തില്‍ ലാളിത്യവും മിതത്വവും പാലിച്ച്‌ പരിശീലിക്കുക.അവയാണ്‌ അന്തസ്സിന്റെ യഥാര്‍ത്ഥ അടയാളങ്ങള്‍.

11 comments:

Areekkodan | അരീക്കോടന്‍ said...

നാം കാരണം മറ്റുള്ളവര്‍ക്ക്‌ വളരെ ചെറിയ ഒരസൗകര്യമോ ബുദ്ധിമുട്ടോ വന്നാല്‍ പോലും അവരോട്‌ ക്ഷമാപണം നടത്തുക.തന്നെക്കാള്‍ താഴെ നിലയിലുള്ളവനോട്‌ ക്ഷമാപണം നടത്തിയാല്‍ അന്തസ്സ്‌ കുറയും എന്ന ചിന്ത അഹംഭാവത്തിന്റെയും അഹങ്കാരത്തിന്റെയും സൂചകമാണ്‌

ശ്രീ said...

ശരിയാണ് മാഷേ... താങ്കള്‍ ചെയ്തതു പോലെ സംയമനത്തോടെ പ്രതികരിയ്ക്കുന്നവരും കുറവാണ്.

Unknown said...

ഇതാണു മാഷെ നമ്മുടെ ലോകം അത്ഭുതപ്പെടെണ്ടാ

ശ്രീനാഥ്‌ | അഹം said...

ഇതുപോലൊരനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്‌. അന്നെനിക്ക്‌ വെറും പതിഞ്ഞഞ്ച്‌ വയസ്സ്‌. ഈ പൊടിച്ചെക്കനോടെന്തിന്‌ സോറി... എന്ന്‌ കരുതിക്കാണും.

തറവാടി said...

:)

Rasheed Chalil said...

:)

ബഷീർ said...

ഈ കാര്യത്തില്‍ നമ്മള്‍ സായ്പ്പിനെ കണ്ട്‌ പടിയ്ക്കണം.. മിണ്ട്യാല്‍ സോറിയാണു.. .. സോറി പറയാന്‍ മറന്നാലോ.. സോ- സോറി.. ( ഇടയ്ക്ക്‌ ഫ.. ഓഫ്‌ പ്രറയുമെങ്കിലും ).. അതു പോലെ ചെയ്ത പ്രവ്യത്തിയെ അഭിനന്ദിയ്ക്കാനും അവര്‍ മടി കാട്ടാറില്ല.. എക്സ്ലന്റെ.. ഫന്റാസ്റ്റിക്‌.. ഫിലോഡാല്‍ ഫിയ എന്നൊക്കെ കേട്ടാല്‍ ശമ്പളം വാങ്ങാതെ പണിയെടുക്കാന്‍ തോന്നും ( തോന്നാത്തത്‌ ഭാഗ്യം )... പക്ഷെ മാഷെ.. നമ്മള്‍ സായ്പ്പിന്റെ ബര്‍മൂഡയും ബിക്കിനിയും മാത്രമേ വാങ്ങിയുള്ളൂ.. പിന്നെ വേസ്റ്റ്‌ വാങ്ങാന്‍ ഒരു അണ്ണനെ ഇപ്പോള്‍ ഗമന്‍മന്റ്‌ നിയോഗിച്ചുണ്ട്‌..

ഈ ഇംഗ്ലീഷൊക്കെ മാഷ്‌ എങ്ങിനെ പഠിച്ചു ? തമിഴ്‌ നാട്ടിലായിരുന്നോ ?

Sathees Makkoth | Asha Revamma said...

യോജിക്കുന്നു മാഷേ.

സംഭ്രമജനകന്‍ said...

കോട്ടയത്ത്‌ വച്ചു പാന്‍ പരാഗ് തുപ്പിയത് മേത്ത് വീണത് ചോദ്യം ചെയ്തതിനു എന്റെ സ്നേഹിതന് കിട്ടിയ മറുപടി , കാര്‍ പിടിച്ചു പോകാന്‍ മേലായിരുന്നോ എന്നാണ് . പരസ്പര ബഹുമാനം നമ്മള്‍ സായിപ്പിനെ കയ്യില്‍ നിന്നും പഠിക്കേണ്ടിയിരിക്കുന്നു . ബഷീര്‍ പറഞ്ഞതിനോട് യോജിക്കുന്നു . നാഴികക്ക്‌ നാല്‍പ്പത്‌ വട്ടം ഉള്ള how are you ഒഴികെ ബാക്കി എല്ലാം കൊള്ളാം :-)

siva // ശിവ said...

I agree with your comment....

Areekkodan | അരീക്കോടന്‍ said...

ശ്രീ....ബോധപൂര്‍വ്വമല്ലാത്ത തെറ്റിന്‌ സംയമനം പാലിക്കണം..
അനൂപ്‌...ഇത്‌ വല്ലാത്തൊരു ലോകം തന്നെ.
ശ്രീനാഥ്‌....അനുഭവിക്കുന്നത്‌ പയ്യന്‍സായാലും ഒരു സോറി പറയണം.
തറവാടി,ഇത്തിരീ....ഗള്‍ഫില്‍ ഇത്തരം അനുഭവം ഉണ്ടാകില്ല അല്ലേ?
ബഷീര്‍...ഹ..ഹ..ഹാ....നമ്മള്‍ സായ്പ്പന്മാരില്‍ നിന്നും വാങ്ങിയ വേറെ ചിലതും ഉണ്ട്‌...ഇപ്പോ പറയുന്നില്ല.ഈ ഇംഗ്ലീഷ്‌ മലയാളക്കരയില്‍ നിന്നു തന്നെ പഠിച്ചതാ....
സതീഷ്‌....കുറേ ആയല്ലോ ഇതുവഴി കണ്ടിട്ട്‌...നന്ദി
സംഭ്രമജനകാ....സ്വാഗതം..1947ല്‍ സ്വാതന്ത്ര്യം കിട്ടിയത്‌ ഇതിനൊക്കെയാ എന്നാ ചിലരുടെ വിചാരം.
ശിവാ......നന്ദി

Post a Comment

നന്ദി....വീണ്ടും വരിക