Pages

Thursday, April 24, 2008

വാച്ച്‌ നിന്ന സമയം

അച്ഛന്റെ വാച്ചില്‍ നോക്കിക്കൊണ്ട്‌ ഉണ്ണിനമ്പൂരി: "അച്ഛാ...അച്ഛന്റെ വാച്ച്‌ ഓട്ടം നിര്‍ത്തി"

അച്ഛന്‍ നമ്പൂരി: "ഉവ്വോ ? എത്ര മണിക്കാ നിന്നത്‌?"

ഉണ്ണിനമ്പൂരി: "അത്‌..??അത്‌ എനിക്കെങ്ങനെ അറിയാന്വാ?"

അച്ഛന്‍ നമ്പൂരി: "ഫൂ...വിഡ്ഢി....അതിലെ സമയം അങ്ങട്ട്‌ നോക്ക്യോ പോരേ..."

ഉണ്ണിനമ്പൂരി: "എന്നാ അച്ഛന്‍ തന്നെ പറഞ്ഞേ....നേരം പ്പോ 11 മണി....അച്ഛന്റെ വാച്ചില്‌ 10 മണിം....അത്‌ ഇന്നത്തെ 10 മണ്യോ, ഇന്നലത്തെ 10 മണ്യോന്ന് അച്ഛന്‍ തന്നങ്ങട്ട്‌ പറഞ്ഞേ...."

12 comments:

Areekkodan | അരീക്കോടന്‍ said...

:"എന്നാ അച്ഛന്‍ തന്നെ പറഞ്ഞേ....നേരം പ്പോ 11 മണി....അച്ഛന്റെ വാച്ചില്‌ 10 മണിം....അത്‌ ഇന്നത്തെ 10 മണ്യോ, ഇന്നലത്തെ 10 മണ്യോന്ന് അച്ഛന്‍ തന്നങ്ങട്ട്‌ പറഞ്ഞേ...."

കുഞ്ഞന്‍ said...

ഹഹ..

ചിലപ്പോള്‍ മിനിഞ്ഞാന്നത്തെ മണ്യായിരിക്കും..!

Unknown said...

ഹഹഹ... കലക്കി.. മാഷെ കലക്കി.

പുതുമുറ എഴുത്തുകാരില്‍ ശ്രദ്ധേയനായ സുഭാഷ് ചന്ദ്രന്റെ “ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയം” എന്നൊരു കഥയുണ്ട്. അഗ്രഗേറ്ററില്‍ “വാച്ച് നിന്ന സമയം“ എന്ന തലക്കെട്ട് വായിച്ചപ്പോ ആദ്യം ആ കഥയാ ഓര്‍മ്മ വന്നേ.. എന്തായലും ഇവിടെ വന്നപ്പോ നല്ലൊരു ഫലിതം തന്നെ ആസദിക്കാനായി... ആശംസകള്‍.

ബഷീർ said...

ഒരു അരീക്കോടന്‍ അബദ്ധം കൂടി...

ഹി ഹി..

ശ്രീനാഥ്‌ | അഹം said...

പിന്നല്ലാണ്ട്‌...

പൈങ്ങോടന്‍ said...

ചിലപ്പോ മറ്റന്നാളത്തെ പത്തുമണിയാണെങ്കിലോ ;)

siva // ശിവ said...

ഓരോ താമശയേ....

Areekkodan | അരീക്കോടന്‍ said...

കുഞ്ഞാ,പൈങ്ങോടാ.....കഴിഞ്ഞ വര്‍ഷത്തെ ആവാനും സാധ്യതയുണ്ട്‌.
തറവാടീ,ശ്രീ,അഹം,ശിവ....നന്ദി
പുടയൂര്‍.....സ്വാഗതം..ആ കഥ ഞാന്‍ വായിച്ചിട്ടില്ല.
ബഷീറേ....വളരെ സത്യം...ഇതെങ്ങനെ പിടികിട്ടി?യഥാര്‍ത്ഥത്തില്‍ ഈ നമ്പൂരിക്കഥകളെല്ലാം എന്റെ കഥ/അനുഭവങ്ങള്‍ ആണ്‌.

Unknown said...

എനിക്ക് വയ്യ അരിക്കോടന്‍ മാഷെ

നിരക്ഷരൻ said...

എനിക്കും വയ്യ.
:) :)

ഫസല്‍ ബിനാലി.. said...

kollaaaaaaaam

കുറ്റ്യാടിക്കാരന്‍|Suhair said...

എനിക്ക് തീരേ വയ്യ!!
:)

Post a Comment

നന്ദി....വീണ്ടും വരിക