Wednesday, April 30, 2008
നഷ്ടപ്പെട്ട വല്ല്യമ്മായിമാര്.
ചെറ്ഞ്ഞാക്ക എന്ന ചെറിയ കുഞ്ഞാക്ക എന്ന എന്റെ ചെറിയ അമ്മാവന്റെ 20 വര്‍ഷം മുമ്പത്തെ അകാല മരണത്തോടെ അരീക്കോട് ഫുട്ബാള്‍ ടീമിന് ഗോള്‍കീപ്പറെ നഷ്ടമായി.ഞങ്ങള്‍ കോളനി വാസികള്‍ക്ക് വേറെ പല നഷ്ടങ്ങളും സംഭവിച്ചു.
എനിക്ക് മൂന്ന് അമ്മാവന്മാരായിരുന്നു ഉണ്ടായിരുന്നത്.കാക്ക എന്ന വലിയ അമ്മാവന് (അവരുടെ ഭാര്യയെ അമ്മായി എന്ന് വിളിക്കും),ബെല്ല്യുഞ്ഞാക്ക എന്ന അമ്മാവന് നമ്പര്‍ 2 (അവരുടെ ഭാര്യയെ വല്ല്യമ്മായി എന്ന് വിളിക്കും) പിന്നെ ചെറ്ഞ്ഞാക്ക എന്ന ചെറിയ അമ്മാവന് ((അവരുടെ ഭാര്യയെ കുഞ്ഞമ്മായി എന്ന് വിളിക്കും).
ചെറ്ഞ്ഞാക്കയും ബെല്ല്യുഞ്ഞാക്കയും വല്യുമ്മയുടെ കൂടെ തറവാട്ടിലായിരുന്നു താമസം.അതിനാല്‍ തന്നെ വല്ല്യമ്മായിയും കുഞ്ഞമ്മായിയും അവിടെ തന്നെയായിരുന്നു താമസം.അതുകൊണ്ട് തന്നെയായിരിക്കും അവര്‍ക്കെല്ലാം ഈ വിളിപ്പേരുകള്‍ വേണ്ടി വന്നതും.
ചെറിയ അമ്മാവന്റെ മരണത്തോടെ കുഞ്ഞമ്മായി സ്വന്തം വീട്ടിലേക്ക് തിരിച്ചുപോയി.തറവാട്ടില്‍ പിന്നീട് വല്യുമ്മയും വല്ല്യമ്മായിയും ബെല്ല്യുഞ്ഞാക്കയും കുട്ടികളും മാത്രമായി.
കാലചക്രത്തിന്റെ കറക്കത്തിനിടയില്‍ കാക്ക എന്ന വലിയ അമ്മാവനും ഞങ്ങളെ വിട്ടുപിരിഞ്ഞു.തറവാട്ടില്‍ വലുത്,ചെറുത് എന്ന് വേര്‍തിരിക്കാന്‍ ആളില്ലാതായതോടെ കോളനിയിലെ കുട്ടികളായ ഞങ്ങളുടെ നാക്കിന്‍തുമ്പില്‍ നിന്നും അവ തെന്നിമാറി.ബെല്ല്യുഞ്ഞാക്ക കുഞ്ഞാക്കയായും വല്ല്യമ്മായി അമ്മായിയായും ഞങ്ങളറിയാതെ രൂപാന്തരപ്പെട്ടു.അങ്ങനെ ആ 'വല്ല്യമ്മായി' യെ ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടു.
എന്റെ ബാപ്പയുടെ പെങ്ങന്മാരായി രണ്ട് പേര് ജീവിച്ചിരിപ്പുണ്ടായിരുന്നു.ഉമ്മയുടെ ജ്യേഷ്ഠത്തിമാരെ മൂത്തമ്മ എന്ന് വിളിക്കാമെങ്കില്‍ ഉമ്മയെക്കാളും മൂത്ത ബാപ്പയുടെ അതിലും മൂത്ത ജ്യേഷ്ഠത്തിമാരെ മൂത്തമ്മ എന്നല്ലാതെ വേറെ പദം കൊണ്ട് വിളിക്കാന്‍ എനിക്കോ എന്റെ ജ്യേഷ്ഠത്തിക്കോ അനിയനോ അറിയാത്തതിനാല്‍ ആ വല്ല്യമ്മായിമാരെ എന്നും ഞങ്ങള്‍ മൂത്തമ്മ എന്ന് വിളിച്ചു പോന്നു.വീണ്ടും ഞങ്ങള്‍ക്ക് 'വല്ല്യമ്മായി' നഷ്ടമായി.
ബൂലോഗത്ത് വന്നപ്പോള്‍ മിക്കവാറും എല്ലാ പോസ്റ്റിലും കമന്റിടാന്‍ വല്ല്യമ്മായി എത്തിയിരുന്നു.എന്റെ അബുവിനെയും സൈനബയെയും കെട്ടിച്ചുവിട്ടതോടെ ആ 'വല്ല്യമ്മായി'യും ഇതു വഴി വരാതായി !!!
14 comments:
എന്റെ ഈ ബ്ലോഗിലെ നൂറ്റിയമ്പതാം പോസ്റ്റ് - വല്ല്യമ്മായിക്ക് തന്നെയാകട്ടെ സമര്‍പ്പണം അല്ലേ?
അരീക്കോടന്‍ മാഷേ,
സല്‍ക്കാരം കഴിഞ്ഞാല്‍ പിന്നെന്ത് വല്യമ്മായി ;)
അയ്യോ ആശംസ മറന്നു , ആശംസകള്‍ :)
എന്റെ ആശംസകള്‍...
അരിക്കോടന്‍ മാഷെ ഈ വല്ല്യമായി പുരാണം
ഭേഷായി
അരീക്കോടന്‍ മാഷേ,
ഈ വല്യമ്മായി ഇബ്ടൊക്കെ തന്ന്വെണ്ട്.ടെയിമില്ലാത്തോണ്ടാ കമന്റാത്തത് :).
ആശംസകള്‍.
നൂറ്റൊന്നിനും നൂറ്റമ്പതിനും സ്മരിച്ചതിനും നന്ദി.
അരീക്കോടന്‍ മാഷേ....
ങ്ങളൊര് വാക്ക് പറഞ്ഞാ മതി, ആ വല്യമ്മായീനെ പിടിച്ച് കെട്ടി ബടെ കൊണ്ട് വന്ന് ഓരോ പോസ്റ്റിലും ഞമ്മള് കമന്റിടീക്കും.....
ആഹാ ...ഞമ്മള മാഷോടാ കളി....
അപ്പളയ്ക്കും വന്ന് കമന്റ്യ്, ന്നാ ഞമ്മള് വിട്ടു...
വന്നതല്ലേ...നൂറ്റമ്പതാം പോസ്റ്റിന് തോന്ന്യാസാശംസകള്
ബല്ലാത്ത ശങ്കടമായിപ്പോയി...എന്താപ്പൊ ശെയ്യാ..
തറവാടീ...അതൊരു ചോദ്യം തന്നെയാ?
ങേ....വല്ല്യമ്മായിം എത്തിയോ? നന്ദി...
തറവാടീ,ശിവ,അനൂപ്...ആശംസകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.
തോന്ന്യാസീ...അതു വേണോ? വല്ല്യമ്മായി അത്രയൊന്നും പാവമല്ലാട്ടോ....ആശംസകള്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി.
അത്ക്കന്ജീ....ഒരു വല്ല്യമ്മായി ബെന്നു.അതോണ്ട് ഞി പ്പം എത്തും ചെജ്ജണ്ട..
ആശംസകള്‍.. മാഷെ.
ഓ.ടോ. ആ ബ്ളോഗ് മീറ്റിലെ ഫോട്ടം കണ്ടപ്പളാ പ്രായം തെരിഞ്ഞത്.. നേരത്തേ എന്തേലും ബെഗിടത്തരം പറഞ്ഞു പോയിട്ടുണ്ടേങ്കില് ക്ഷമിക്കണേ.. (ഓര്‍മ്മയില്ല!)
അരീക്കോടന്‍ മാഷെ,
കെട്ടിച്ചു വിട്ടോ.....അപ്പോ ഞമ്മടെ ബിരിയാണീ?
ഉം.......ബിരിയാണി ബിരിയാണിപ്പര് എഴുതിയിട്ടുണ്ട് അത് ഈറ്റുന്നവന്റെ പേര്.
മ്മടെ വല്ല്യമ്മായി ഇവിടെ ഉണ്ടെന്നേ...എങ്ങോട്ട് പോകാന്‍? തറവാടിയും, വല്യമ്മായും, ആജുവും, പച്ചാനയും ഒക്കെ ഈ ബൂലോകത്തെ നിറ സാന്നിദ്യം തന്നെ......
ഇന്നാളും മീറ്റിന് വന്നിരുന്നല്ലോ....
mashinte ooro kathayum vayichu vayichu nammakkum oru poothi,ibadekku bannalonnu.insha allah.......nallathinu vendi prarthichu kondu .oab
പാമരാ...സ്വാഗതം...ആര് എന്ത് ബ്ലോഗിലൂടെ പറഞ്ഞാലും സ്വീകരിക്കുന്ന ഒരു പാമരനാണ് ഞാനും...അതിനാല്‍ ഒന്നും പേടിക്കേണ്ട...പിന്നെ ഇതുവരെ ഒന്നും പറഞ്ഞതായി ഓര്‍മ്മയില്ല.
കുറുമാന്.....സ്വാഗതം...അതെ ഇപ്പോ എല്ലാവരെയും കണ്ടു.
soapcheepukannadi....സ്വാഗതം...വേഗം വരൂ....ഞമ്മളെ ബൂലോഗം അങ്ങട്ട് നെറയട്ടെ...
Post a Comment
നന്ദി....വീണ്ടും വരിക