Pages

Tuesday, July 22, 2008

കാരണം

ബസ്‌ ചാര്‍ജ്ജ്‌ വര്‍ദ്ധന, കറന്റ്‌ ചാര്‍ജ്ജ്‌ വര്‍ദ്ധന, വിലക്കയറ്റം........

കര്‍ക്കിടകത്തില്‍ ഇതുവരെ ഒരു തുള്ളി പോലും ഇറ്റാത്ത മഴ.....

അദ്ധ്യാപകനെ വരെ ചവിട്ടിക്കൊല്ലുന്ന കലികാലം........

പിന്നെ........

എനിക്ക്‌ ചികുന്‍ ഗുനിയയും........

ഇതൊന്നും താങ്ങാന്‍ കഴിവില്ലാത്തതിനാലാവും, കര്‍ഷകനും അദ്ധ്യാപകനും മക്കളെ അതിരറ്റ്‌ സ്നേഹിച്ചവനുമായിരുന്ന എന്റെ ബാപ്പയെ ദൈവം നേരത്തെ തിരിച്ചു വിളിച്ചത്‌.

12 comments:

Areekkodan | അരീക്കോടന്‍ said...

ഇതൊന്നും താങ്ങാന്‍ കഴിവില്ലാത്തതിനാലാവും കര്‍ഷകനും അദ്ധ്യാപകനും മക്കളെ അതിരറ്റ്‌ സ്നേഹിച്ചവനുമായിരുന്ന എന്റെ ബാപ്പയെ ദൈവം നേരത്തെ തിരിച്ചു വിളിച്ചത്‌.

ശ്രീ said...

ആയീരിയ്ക്കും.

അസുഖം കുറവുണ്ടോ മാഷേ?

ബഷീർ said...

കാലത്തെ കുറ്റം പറയണ്ട മാഷേ.. കാലത്തിനല്ല കുഴപ്പം

പൈതങ്ങളും വയസ്സായവരും ഉള്ളതിനാലാണീ ലോകം കീഴ്മേല്‍ മറിയാതെ നില്‍ക്കുന്നത്‌.. അവരും നമ്മെ കൈവിട്ടു പോകുമ്പോള്‍ ദു:ഖമുണ്ട്‌.. പ്രാര്‍ത്ഥനയോടെ

രസികന്‍ said...

മാഷേ : നല്ലവരെ ദൈവം നേരത്തെ വിളിക്കും എന്ന് പറയാറുണ്ടല്ലോ,

മാഷിന്റെ പിതാവിന് പരലോകത്ത് നല്ലത് വരട്ടെ എന്ന് പ്രാര്ത്ഥിക്കുന്നു

കുഞ്ഞന്‍ said...

മാഷെ..

സുഖമായൊ..എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ..!

മാഷിന്റെ ഈ വാദത്തോട് എനിക്ക് യോജിപ്പില്ലാ കാരണം ഈപ്പറഞ്ഞ കാരണത്തേക്കാളും അപ്പുറമല്ലെ മാഷിനോട് ബാപ്പക്കുണ്ടായിരുന്ന സ്നേഹം..ആ സ്നേഹം ദൈവം കണ്ടില്ലെ..? സ്നേഹം കാണാത്ത തമ്പുരാന്‍ എന്തു ദൈവം..?

Kichu $ Chinnu | കിച്ചു $ ചിന്നു said...

അസുഖം മാറിയൊ മാഷെ

OAB/ഒഎബി said...

നല്ലത് മാത്രം ഉപദേശിച്ച് തരുന്ന താങ്കള്‍ ഇങ്ങനെ പറയരുത്... ചിന്തിക്കരുത്. ദുഖം എല്ലാവറ്ക്കും ഒരു പോലെയല്ലെ. ഇനി നമുക്ക് നല്ലതിനായി പടച്ചവനോട് പ്രാര്‍ത്തിക്കാം....

അതിലും വലിയ ദുഖമനുഭവിച്ച...ഒഎബി.

siva // ശിവ said...

ഹോ എന്റെ കാര്യം മറന്നു പോയോ...എനിക്കു പനിയാ...ഈ പനി മലപ്പുറത്ത് നിന്ന് കിട്ടിയതാ...അതിനു ശേഷം ഇടയ്യ്ക് ഇടയ്ക്ക് വരുന്നു...

സസ്നേഹം,

ശിവ.

കുട്ടന്‍സ്‌ | S.i.j.i.t.h said...

:)
പനി വേഗം ശരിയാവട്ടെ അരീക്കോടന്‍ മാഷേ...

-കുട്ടന്‍സ്

Unknown said...

കാലം കലി കാലം ഒക്കെ സഹിക്കുക
അനുഭവിക്കുക
ജനിച്ചു പോയില്ലെ മാഷെ

Areekkodan | അരീക്കോടന്‍ said...

ശ്രീ,കുഞ്ഞാ,കിച്ചു.....അസുഖം കുറവ്‌ തോന്നുന്നു,പക്ഷേ എല്ലാത്തിനും ഒരു മടുപ്പും വിരസതയും.ശരിയാകും എന്ന് കരുതുന്നു.
ബഷീര്‍......അതു വളരെ ശരിയാണ്‌....
രസികാ....നന്ദി....ഞാനും അങ്ങിനെ കേട്ടിട്ടുണ്ട്‌,ബാപ്പ പലപ്പോഴും അങ്ങനെ പറയാറുമുണ്ടായിരുന്നു.
കുഞ്ഞാ.....വിയോജിപ്പിന്‌ നന്ദി.ആ വാദം ഞാനും അംഗീകരിക്കുന്നു.
oab.....ജീവിതത്തില്‍ വലിയ വലിയ സന്തോഷങ്ങളും കൊച്ചു കൊച്ചു ദു:ഖങ്ങളും ആയിരുന്നു ഇതു വരെ.ഇപ്പോള്‍ അതൊന്നു മാറി,നല്ലതിനായിരിക്കാം...ക്ഷമിക്കാം.ദൈവം അനുഗ്രഹിക്കട്ടെ.
ശിവ.....മലപ്പുറം വരെ വന്ന് ആ പനിയും കട്ടെടുത്ത്‌ പോയി അല്ലേ?
കുട്ടന്‍സ്‌.....നാട്ടിലെ സംഭവങ്ങള്‍ അറിയുന്നുണ്ടല്ലോ അല്ലേ?
അനൂപ്‌....ക്ഷമിക്കാം....അനുഭവിക്കാം...

Typist | എഴുത്തുകാരി said...

ഇപ്പഴാ അറിഞ്ഞത് ബാപ്പയുടെ കാര്യം. എന്റെ ആദരാന്‍ജലികള്‍ .
അസുഖം മാറിയില്ലേ?

Post a Comment

നന്ദി....വീണ്ടും വരിക