Pages

Thursday, April 08, 2010

വാശിയുടെ ഫലം

ഫുട്ബാള്‍ എന്ന ഉരുണ്ട സാധനം രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നവരാണ് മലപ്പുറം ജില്ലക്കാരില്‍ മിക്കവരും എന്നാണ് എന്റെ വിശ്വാസം.എന്റെ നാടായ അരീക്കോടാകട്ടെ കേരളത്തിനും ഇന്ത്യക്കും അനേകം ഫുട്ബാള്‍ താരങ്ങളെ സംഭാവന ചെയ്ത ഒരു കൊച്ചു ഗ്രാമവും.അതേ ഫുട്ബാള്‍ എന്റെ നാട്ടില്‍ ഇപ്പോള്‍ വലിയ ഒരു ചര്‍ച്ചാവിഷയമാണ്.ലോകകപ്പ് ഫുട്ബാള്‍ മത്സരം വരുന്നതല്ല കാരണം, മറിച്ച് ഒരു വാശി മത്സരമാണ് അതിന്റെ പിന്നില്‍.


അരീക്കോടിന്റെ തൊട്ടടുത്ത ഗ്രാമമായ ഊര്‍ങ്ങാട്ടിരിയിലെ തെരട്ടമ്മല്‍ ആണ് ഫുട്ബാള്‍ ലോകത്ത് യഥാര്‍ത്ഥത്തില്‍ അരീക്കോടിന് പ്രശസ്തി നേടിക്കൊടുത്തത്.ആ ഗ്രാമത്തിന്റെ സന്തതികളാണ് മുന്‍ ഇന്റര്‍നാഷണല്‍ താരങ്ങളായ ഷറഫലിയും ജാബിറും.നാട് ഏതെന്ന് ചോദിക്കുമ്പോള്‍ സ്വാഭാവികമായും തെരട്ട എന്ന് പറയുന്നതിന് പകരം അല്പം വിവരവും വിദ്യാഭ്യാസവുമുള്ളവര്‍ (!!) താമസിക്കുന്ന അരീക്കോട്‌ എന്ന് പറയാനാണ് ഊര്‍ങ്ങാട്ടിരിക്കാരനും അല്ലെങ്കില്‍ തോട്ടുമുക്കംകാരനും കാവനൂര്‍കാരനും എല്ലാം ഇഷ്ടപ്പെടുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.


പക്ഷേ ഒരു കിലോമീറ്റര്‍ മാത്രം അകലത്തില്‍ സ്ഥിതി ചെയ്യുന്ന ഈ രണ്ട് സ്ഥലങ്ങളിലും ഇപ്പോള്‍ ഓരോ അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റുകള്‍ അരങ്ങേറിക്കൊണ്ടിരിക്കുന്നു.തെരട്ടമ്മല്‍ ഫുട്ബാള്‍ കമ്മിറ്റി പറയുന്നു , അവരാണ് ടൂര്‍ണമെന്റു് നടത്താന്‍ ആദ്യം അനുവാദം വാങ്ങിയത് എന്ന്.അരീക്കോട്‌ ഫുട്ബാള്‍ കമ്മിറ്റി പറയുന്നു , തങ്ങളാണ് ടൂര്‍ണമെന്റു് നടത്താന്‍ ആദ്യം അനുവാദം വാങ്ങിയത് എന്ന്.രണ്ട് പേരും വാശിയോടെ മുന്നോട്ട് നീങ്ങി എല്ലാ സജ്ജീകരണങ്ങളും നടത്തി മത്സരവും തുടങ്ങിക്കഴിഞ്ഞു.ഫലം - അപ്രശസ്തരായ ടീമുകളെ രംഗത്തിറക്കി അരീക്കോട്‌ ടൂര്‍ണമെന്റു് തട്ടിമുട്ടി പൊട്ടാനുള്ള വക്കില്‍, പ്രശസ്തരായ ടീമുകളെ രംഗത്തിറക്കിയിട്ടും വേണ്ടത്ര കാണികളെ കിട്ടാതെ തെരട്ടമ്മല്‍ ടൂര്‍ണമെന്റും മുന്നോട്ട്.


വാശി , അത് എന്തിലായാലും ആരോഗ്യകരമായിരിക്കണം.ഇല്ലെങ്കില്‍ ഇരു വിഭാഗത്തിനും അത് ദോശമേ വരുത്തൂ.അനുഭവിച്ചതിന് ശേഷം ദു:ഖിക്കുന്നതിലും നല്ലത് നേരത്തേ മനസ്സിലാക്കി വിട്ടു വീഴ്ച ചെയ്യുകയാണ്.

10 comments:

Areekkodan | അരീക്കോടന്‍ said...

വാശി , അത് എന്തിലായാലും ആരോഗ്യകരമായിരിക്കണം.ഇല്ലെങ്കില്‍ ഇരു വിഭാഗത്തിനും അത് ദോശമേ വരുത്തൂ.അനുഭവിച്ചതിന് ശേഷം ദു:ഖിക്കുന്നതിലും നല്ലത് നേരത്തേ മനസ്സിലാക്കി വിട്ടു വീഴ്ച ചെയ്യുകയാണ്.

ഒഴാക്കന്‍. said...

മാഷെ, എന്താ തോട്ടുമുക്കം തൊട്ടൊരു കളി?

എന്തായാലും മാഷ്‌ പറഞ്ഞത് സത്യമാ ...

പട്ടേപ്പാടം റാംജി said...

വാശിയുടെ ഫലം നാശം തന്നെ.

Sulthan | സുൽത്താൻ said...

വാശിയുടെ ഫലം നാശം തന്നെ.

Sulthan | സുൽത്താൻ

jayanEvoor said...

ഉടൻ ഇതിന്റെ ആയിരം പ്രിന്റെടുത്ത് അരീക്കോട് ഗ്രാമത്തിൽ വിതരനം ചെയ്യുക!

ഷെരീഫ് കൊട്ടാരക്കര said...

വാശി ഒട്ടും കുറവില്ലാത്ത ആൾക്കാരാണല്ലോ നമ്മൾ.കിട്ടുന്ന സന്ദർഭങ്ങളിൽ എല്ലാം അതെടുത്തു പ്രയോഗിച്ചേ തൃപ്തി വരൂ.ദോഷത്തെ പറ്റി ചിന്തിക്കുകയും ഇല്ല.

Areekkodan | അരീക്കോടന്‍ said...

ഒഴാക്കാ...തോട്ടുമുക്കം പറഞ്ഞില്ലെങ്കില്‍ താങ്കള്‍ മാനനഷ്ടകേസ് കൊടുക്കുമോ എന്ന് പേടിച്ചാ അതും പറഞ്ഞത്.അതും പ്രശ്നായോ?

റാംജീ...വളരെ സത്യം.

സുല്‍ത്താന്‍...നന്ദി

ജയന്‍ സാര്‍...അയ്യായിരം പ്രിന്റ് വിതരണം ചെയ്താലും നാം മനസ്സിലാക്കില്ല.

ശരീഫ്‌ക്കാ...വെറുതേ കിട്ടിയ സാധനം പ്രയോഗിച്ചേ മനുഷ്യന്‍ അടങ്ങൂ.കലികാലം, അല്ലാതെന്താ?

ഹംസ said...

വാശി നാശമെ വരുത്തൂ… !!

Unknown said...

വാശി എന്തായാലും നല്ലതിനല്ല

Areekkodan | അരീക്കോടന്‍ said...

ഹംസ...നന്ദി

അനൂപ്...അതു തന്നെ.

Post a Comment

നന്ദി....വീണ്ടും വരിക