“പാറ....പാറ....പാറ....പാറ....“ ബസ്സ്റ്റാന്റിലൂടെ നടക്കുകയായിരുന്ന പോക്കരാക്ക അത് വിളിക്കുന്നവന്റെ നേരെ ചെന്നു ചോദിച്ചു.
“നീ ഇത് എങോട്ടാ വിളിക്കുന്നത് ?”
“എടവണ്ണപ്പാറയിലേക്ക്...ചുരുക്കി വിളിച്ചതാ...”
“ഉം...അപ്പോള്‍ ഇവിടെ നിന്ന് തൃക്കരിപ്പൂരിലേക്ക് ഒരു ബസ് ഉണ്ടായിരുന്നെങ്കില്‍...നീ എന്ത് വിളിക്കുമായിരുന്നു ഹമുക്കേ ? ”
27 comments:
“ഉം...അപ്പോള്‍ ഇവിടെ നിന്ന് തൃക്കരിപ്പൂരിലേക്ക് ഒരു ബസ് ഉണ്ടായിരുന്നെങ്കില്‍...നീ എന്ത് വിളിക്കുമായിരുന്നു ഹമുക്കേ ? ”
ഒന്നും ബിളിക്കൂലാ മാണെങ്കീ കേറ്യാമതി.. :)
പോക്കരാക്കാക്ക് നല്ല തല്ലിന്റെ കുറവുണ്ട് :-)
ബസ്സ് സര്‍വീസ് നിര്‍ത്തി...
ഈശ്വരാാാാ
maasheeeeeeee....
എന്താ സംശയം?
പൂര് പൂരെന്നു വിളിക്കും!
എനിക്ക് വയ്യ ..പോക്കര്‍ക്കാ ആളു രസികനാണല്ലോ.
ഹ..ഹ..ഹ..ഹ
മലപ്പുറം സ്റ്റാന്റിൽ ചെന്നാൽ കേൾക്കാം..
ചട്ടി..ചട്ടി,.എന്ന്
ഇത് കേട്ട് ഇത് ചട്ടി വിൽക്കുന്ന സ്ഥലമാണെന്ന് തെറ്റിദ്ധരിക്കരുത്..
ചട്ടിപ്പറമ്പിലേക്ക് യാത്രക്കാരെ വിളിക്കുകയാണു..
മാഷെ,
അരീക്കോട്ട് നിന്നും പത്തനാപുരത്തേക്കും, നിലബുരിലേക്കും ഇപ്പോഴും ബസ്സുണ്ടല്ലോ ല്ലെ.
പോക്കര്കാക്ക, ഞാനല്ല എന്നൂടെ ഡിസ്ക്ലയ്മർ വെക്കായിരുന്നു.
ഈ തൃക്കരിപ്പൂരിനു ഇങ്ങിനെയുമൊരു ഗതികേടോ?
മാഷെ..തടി കാത്തോളിന്‍,“തൃ+കരി”ന്ന്
പിരിച്ച് വായിച്ചാല്‍ മാഷ് മദയാനേടെ മുന്നില്‍
പെട്ട പോലെ ഓടിതടി കൈച്ചിലാക്കും...
ജയന് ഡോക്ടറും,സുല്‍ത്താന്‍ ഭായിയും തര്‍ജമ
യഥാവിധി നിര്‍വഹിച്ചതു കണ്ടീലേ..അത്രേം മതി.
കൊണ്ടി പറമ്പ്, കൂട്ടിലങ്ങാടി പോലുള്ള സ്ഥലങ്ങള്‍ വിളിച്ച് പറയുമ്പോള്‍ അവരുടെ വളച്ചൊടിക്കല്‍ ങ്ങള് കേട്ട്ട്ടില്ലാല്ലെ പോക്കരാക്കാ...
കമ്പറേ, ചട്ടിമാത്രമല്ല. ചട്ടി വട്ട കൊട്ട എന്ന് കേള്‍ക്കാം
ഈ പോക്കരാക്ക അരീക്കോട്ടുകാരനാന്നു മനസ്സിലായി..
ഈ അരീക്കോടിനടുത്തല്ലേ കരിപ്പൂര്‍....?
കാറോള്ള പുള്ളിയോൾക്ക്
ബസ് വേണ്ടാത്രേ
ഹാഷിം...വിളിക്കാത്തത് തന്നെയാ നല്ലത്
ഭായീ...എനിക്കും അത് തോന്നി.പക്ഷേ പാവം ജീവിച്ചുപോട്ടേ ന്ന്.
ജുനൈദ്...പ്രതിഷേധ സൂചകമായിട്ടാണോ?
എറക്കാടാ...വെറുതെ ഈശ്വരനെ കൂടി വിളിക്കല്ലേ, ഈ പോക്കരാക്കയുടെ അടുത്തേക്ക്.
ഒഴാക്കാ...അതെ, അരീക്കോട് സ്റ്റാന്റിലെ സംഭവം തന്നെയാ പറഞ്ഞത്.
ജയന് സാര്‍...അത് തന്നെ സംശയം.
ഷാജി...പോക്കരാക്കയാണ് താരം
കമ്പര്‍...അപ്പോള്‍ ഇത് ആഗോള പ്രതിഭാസമാണല്ലേ?
സുല്‍ത്താനേ...പക്ഷേ അതൊന്നും പോക്കരാക്കയുടെ ശ്രദ്ധയില്‍ വന്നിട്ടില്ല.
ഹാറൂണ്‍ക്കാ...ഞമ്മള് തടി കാത്ത് തന്നെ പോക്കരാക്കയില് നിന്നും അകലം പാലിച്ച് നടക്കുന്നു.ഇല്ലെങ്കില്‍ ആള് മാറി ഞമ്മളെ കഷണ്ടിക്കും ഒന്ന് കിട്ടിയാല്‍...എന്റുമ്മോ????
ഒ.എ.ബി...പോക്കരാക്ക കേള്‍ക്കാത്തത് കേള്‍പ്പിച്ച് വായിലുള്ളത് ഇനിയും കേള്‍ക്കണോ ?
കാര്‍ന്നോരേ...അരീക്കോട്ടുകാരുടെ ഭാഗ്യം. കരിപ്പൂരിലേക്കും ഇവിടെ നിന്ന് ബസ്സില്ല.അല്ലെങ്കില്‍ ഭരണിപ്പാട്ട് കേള്‍ക്കാന്‍ കൊടുങ്ങല്ലൂരില്‍ പോകേണ്ടതില്ലായിരുന്നു.
ലാലൂ...ങ്ങാ ങാ.
ഈ പോക്കരാക്ക എന്തിനാ വെറുതെ വേണ്ടാത്തതൊക്കെ ചിന്തിക്കുന്നത് ..! :)
അങ്ങോട്ട് ആരും വിളിക്കൂല .. വേണേല്‍ കേറിയാല്‍ മതി . ഹും
ഞങ്ങളുടെ നാട്ടിലുമുണ്ടു മാഷെ, ഈ വക ആൾക്കാർ...
ഫോട്ച്ചി..ഫോട്ച്ചി..ഫോട്ച്ചി....!!
എന്തു മനസ്സിലായി...?
അടുത്തു ചെന്നു വിശദമായി ചോദിക്കേണ്ടി വരും.. അപ്പൊ ‘പോക്കറുക്ക‘ വിശദമായി പറഞ്ഞു തരും...
“ഫോർട്ടു കൊച്ചി...“
വിഷു ആശംസകൾ...
വിഷുദിനാശംസകള്‍.....
:(
ക്ഷ്യായി.....
കുന്ദംകുളം സ്റ്റാൻഡിൽ നിന്നുള്ള ഒരു വിളി ‘ശൂര്’ ‘ശൂര് ,
മൂക്ക് പൊത്തിക്കൂടെ ഇവന് എന്ന് വിചാരിക്കും ശൂരുണ്ടെങ്കിൽ.. :)
തൃശൂർക്ക് ആളെ വിളിക്യാണേ..
തെച്ചിക്കോടാ...ചിന്തക്ക് അതിരില്ല, അതു തന്നെയാവാം കാരണം.
പ്രദീപ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.
വീ.കെ...അതെ ഈ വക ആള്ക്കാര് എല്ലായിടത്തും ഉണ്ട്.ഇന്ന് ഞാന്‍ കേട്ട്ത് പറയാന്‍ പറ്റാത്ത ഒന്നാണ്.
ജിഷാദ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.
സലാഹ്...):
അക്ബര്‍ ...(:
മന്സു...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.
ബഷീര്‍...ആഗ്ഗോളവല്കരണം എന്നാല്‍ ഇതാണോ?
Post a Comment
നന്ദി....വീണ്ടും വരിക