Pages

Friday, April 16, 2010

നാല് കുട്ടികളും ഒരു ചെടിയും.

വേനലവധി തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ഞാന്‍ എന്റെ രണ്ട് മക്കളേയും അനിയന്റെ രണ്ട് മക്കളേയും എന്റെ അടുത്തേക്ക് വിളിച്ചു വരുത്തി. ശേഷം നാല് പേരുടേയും കയ്യില്‍ ഓരോ പൂച്ചെടി വിത്ത് നല്കി.

എന്നും നനച്ചു കൊണ്ടിരുന്ന, ചെടി നടാത്ത, മണ്ണ് നിറച്ച ഒരു കവറിന് അടുത്തേക്ക് ഞാന്‍ അവരെ എല്ലാവരേയും കൊണ്ടുപോയി. ആദ്യം കൂട്ടത്തില്‍ ഏറ്റവും ഇളയവളായ പിഞ്ചുവിന്റെ കയ്യില്‍ ഒരു കോല് കൊടുത്തിട്ട് ആ കവറിനകത്ത് ചെറിയ ഒരു കുഴി ഉണ്ടാക്കാന്‍ പറഞ്ഞു. ശേഷം ബിസ്മിയും ചൊല്ലി കയ്യിലുള്ള വിത്ത് ആ കുഴിയില്‍ ഇട്ട് മൂടാനും പറഞ്ഞു.മറ്റ് മൂന്നു കുട്ടികളും ഇതേ പ്രക്രിയ തുടര്‍ന്നു .

“ഇനി നാളെ വൈകുന്നേരം പിഞ്ചുവും മറ്റന്നാള്‍ വൈകുന്നേരം ചിഞ്ചുവും അതിന്റെ പിറ്റേന്ന് ലുവയും അവസാന ദിവസം ലുലുവും ഇതിന് വെള്ളം ഒഴിച്ചു കൊടുക്കണം.“ നാല് പേരോടുമായി ഞാന്‍ പറഞ്ഞു.
”അടുത്ത ആഴ്ച അതില്‍ ചെടികള്‍ മുളച്ചു വരും, ഇന്ഷാ അല്ലാഹ്” ഞാന്‍ കൂട്ടിച്ചേര്‍ത്തു .

പക്ഷേ രണ്ടാഴ്ച കഴിഞ്ഞാണ് അതില്‍ ഒരു വിത്ത് മുളച്ചത്.ആ ദിവസം എന്റെ രണ്ടാമത്തെ മോളെയും കൊണ്ട് അതിനടുത്ത് കൂടെ പോയപ്പോള്‍ ഞാന്‍ പറഞ്ഞു.

“കണ്ടോ ഒരു ചെടി മുളച്ചു…”

“ആ..ഒന്നു മാത്രമേ വിരിഞ്ഞുള്ളോ ( മുളച്ചു എന്നതിന് അവള്‍ വിരിഞ്ഞു എന്നാണ്‍ പറയാറ്)….അത് ആരുടേതാ ഉപ്പാ..?”

നാല് പേരും കൂടി കുഴിച്ചിട്ടതില്‍ ഒന്ന് മാത്രം മുളച്ചപ്പോള്‍ സ്വാഭാവികമായും കുഞ്ഞു മനസ്സില്‍ ഉണ്ടാകുന്ന ഒരു ചോദ്യം.

“അത് പറയാന്‍ ഒക്കില്ല മോളേ….” ഞാന്‍ പറഞ്ഞു.

“അത് പറയാന്‍ പറ്റുമായിരുന്നെങ്കില്‍ നിങ്ങള്‍ നാല് പേരും തമ്മില്‍ എന്റെ ചെടി, എന്റെ ചെടി എന്നും പറഞ്ഞ് തര്‍ക്കിക്കുമായിരുന്നു.ഉപ്പച്ചി നിങ്ങളുടെ നാല് പേരുടേയും വിത്ത് ഒരേ കവറില്‍ കുഴിച്ചിടിപ്പിച്ചതും അതു കൊണ്ടാ.ആരുടെ ചെടിയാ മുളച്ചത് എന്ന് മനസ്സിലാവാന്‍ പാടില്ല.മുളച്ചു വന്നത് എല്ലാവരുടേതുമായി കരുതി വെള്ളവും വളവും നല്കി പരിപാലിക്കുക.”

“ശരി ഉപ്പാ…” അവള്‍ സമ്മതിച്ചു.

8 comments:

Areekkodan | അരീക്കോടന്‍ said...

വേനലവധി തുടങ്ങുന്നതിന് ഒരാഴ്ച മുമ്പ് ഞാന്‍ എന്റെ രണ്ട് മക്കളേയും അനിയന്റെ രണ്ട് മക്കളേയും എന്റെ അടുത്തേക്ക് വിളിച്ചു വരുത്തി. ശേഷം നാല്‍ പേരുടേയും കയ്യില്‍ ഓരോ പൂച്ചെടി വിത്ത് നല്കിത.

Being from cafe a lot of spelling mistakes occured.Sorry , I will correct once am able from another system.

OAB/ഒഎബി said...

മറ്റുള്ളവ മുളക്കില്ല എന്ന് തീര്‍ച്ചപ്പെടുത്തിയൊ?

വീട് കുടിയിരിക്കാനാവുമ്പോഴേക്കും കുറേ
ചെടികള്‍ വളര്‍ത്തിയെടുക്കാനുള്ള ഒരുക്കത്തിലാണല്ലെ ?

കാര്‍ന്നോര് said...

ഈ പോസ്റ്റിന്റെ സന്ദേശം വളരെ വലുതാണ്.

കൊട്ടോട്ടിക്കാരന്‍ said...

തലയ്ക്കു പുറത്തേ ഒന്നുമില്ലാതുള്ളൂ.. ഉള്ളില്‍ കാര്യമായി ഉണ്ടെന്നു മനസ്സിലായി..
ഹാ ഹാ ഹാ...

Mohamed Salahudheen said...

നല്ല മാതൃക

അരുണ്‍ കരിമുട്ടം said...

നല്ല ഗുണപാഠം :)

മന്‍സു said...

നന്നായിട്ടുണ്ട് മാഷേ...

Areekkodan | അരീക്കോടന്‍ said...

അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും വായിച്ചുപോയവര്‍ക്കും നന്ദി.നവാഗതരായ സലാഹിനും മന്‍സുവിനും സ്വാഗതം.

Post a Comment

നന്ദി....വീണ്ടും വരിക