Pages

Saturday, June 26, 2010

വീണ്ടും ഒരു ഹര്‍ത്താല്‍ വരുമ്പോള്‍...

ഇന്ന് വീണ്ടും ഒരു ഹര്‍ത്താല്‍ ദിനം. കേരള ജനതക്ക് തിമര്‍ത്തു പെയ്യുന്ന മഴയത്ത് വീട്ടില്‍ ഒതുങ്ങിയിരിക്കാന്‍ സര്‍ക്കാറിന്റെ വക ഒരു സമ്മാനം. ശനിയാഴ്ച എനിക്ക് അവധിയായതിനാല്‍ എന്നെ ആ വഴിക്കിത് അലോസരപ്പെടുത്തിയില്ലെങ്കിലും ഈ അവധി ദിനത്തില്‍ ഞാന്‍ മുന്‍‌കൂട്ടി തയാര്‍ ചെയ്തിരുന്ന പരിപാടി മുടങ്ങിയതില്‍ ദ്വേഷ്യം തോന്നി. എങ്കില്‍ അല്പ നേരം ബ്ലോഗില്‍ കയറാം എന്ന് വിചാരിച്ചപ്പോള്‍ വൈദ്യുതി അമ്മാവന്റെ ഒളിച്ചുകളിയും.

യഥാര്‍ത്ഥത്തില്‍ ഇന്നത്തെ ഹര്‍ത്താലിന് കാരണമായി പറയപ്പെടുന്ന ഇന്ധന വില വര്‍ദ്ധന കേരളത്തെ പോലെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളേയും ബാധിക്കുന്ന പ്രശ്നമാണ്.ഇന്ന് ഇതിന്റെ പേരില്‍ മറ്റേതെങ്കിലും സംസ്ഥാനത്ത് ഹര്‍ത്താല്‍ നടക്കുന്നുണ്ടോ എന്നെനിക്കറിയില്ല.ഇനി ഇത് കേരളത്തെയാണ് വളരെയധികം ബാധിക്കുക എന്നാണ് ന്യായവാദമെങ്കില്‍ , ആ അവസ്ഥ ഉണ്ടാക്കിയതാര് എന്ന് തിരിഞ്ഞൊരു ചോദ്യം ചോദിച്ചു നോക്കുക.

വയലുകളെല്ലാം മണ്ണിട്ടു നിരത്തി, കൃഷി അവസാനിപ്പിച്ച് മണിമാളികകള്‍ പണിത് , കൃഷി ചെയ്യാന്‍ ഇടമില്ല അല്ലെങ്കില്‍ കൃഷി നഷ്ടമാണ് തുടങ്ങിയ ന്യായങ്ങള്‍ നിരത്തുന്നതും അതിനുള്ള ഒത്താശകള്‍ ചെയ്യുന്നതും നാമും നമ്മെ ഭരിക്കുന്ന സര്‍ക്കാറും കൂടിയല്ലെ? നമ്മെ പൂര്‍ണ്ണമായും ഒരു ഉപഭോഗ സംസ്ഥാനമാക്കി മാറ്റുന്നതില്‍ മുഖ്യ പങ്കുവഹിച്ചത് പല കാലങ്ങളില്‍ നമ്മെ ഭരിച്ച വിവിധ സര്‍ക്കാറുകള്‍ അല്ലേ? എന്നിട്ട് ഇപ്പോള്‍ ഉളുപ്പില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപ്പിക്കുന്നോ? ജനങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തേണ്ടത് ജനങ്ങളാണ്.സഞ്ചാര സ്വാതന്ത്ര്യവും മറ്റും ഹനിച്ചുകൊണ്ട് സര്‍ക്കാറിനെ നയിക്കുന്ന കൂട്ടുകക്ഷി അത്തരം ഒരു പ്രതിഷേധം നടത്തേണ്ട ആവശ്യമില്ല.

ഇന്ന് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ഏതോ ഒരു പരീക്ഷ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്നുണ്ട്. ഹര്‍ത്താല്‍ കേരളത്തില്‍ മാത്രമായതിനാല്‍ ഈ പരീക്ഷ നീട്ടി വക്കാന്‍ സാധ്യതയില്ല. അപ്പോള്‍ ഇത്രയും കാലം ഇതിനായി പ്രയത്നിച്ചിരുന്ന ഒരു ഉദ്യോഗാര്‍ത്ഥിയുടെ മനസ്സ് ഒന്ന് വായിച്ചു നോക്കൂ.പരീക്ഷക്ക് എത്താന്‍ സ്വന്തമായി വാഹനമില്ലാത്തവര്‍ എന്ത് ചെയ്യും എന്ന് കൂടി ആലോചിച്ചു നോക്കൂ.ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപ്പിച്ച പാര്‍ട്ടി നേതാക്കളുടെ മക്കളാരും ഈ വിഭാഗത്തിലൊന്നും വരില്ല എന്നതിനാല്‍ അവര്‍ക്ക് സ്വസ്ഥമായി ഹര്‍ത്താല്‍ വാര്‍ത്തകള്‍ ടിവിയില്‍ കണ്ടാസ്വദിക്കാം.ഇടതായാലും വലതായാലും പൊതുജനം എല്ലാം സഹിക്കുക തന്നെ വേണം.

16 comments:

Areekkodan | അരീക്കോടന്‍ said...

അപ്പോള്‍ ഇത്രയും കാലം ഇതിനായി പ്രയത്നിച്ചിരുന്ന ഒരു ഉദ്യോഗാര്‍ത്ഥിയുടെ മനസ്സ് ഒന്ന് വായിച്ചു നോക്കൂ.പരീക്ഷക്ക് എത്താന്‍ സ്വന്തമായി വാഹനമില്ലാത്തവര്‍ എന്ത് ചെയ്യും എന്ന് കൂടി ആലോചിച്ചു നോക്കൂ.

Anonymous said...

പെട്രോളിയം വിലക്കയറ്റം വരുമ്പോള്‍ അതിനൊപ്പം ഒരു ഹര്‍ത്താല്‍ എന്നത് ഒരു ചടങ്ങായി മാറിയിരിക്കുന്നു. ആ ചടങ്ങിനപ്പുറം മറ്റൊന്നും സമരക്കാര്‍ ചെയ്യുകയില്ല;വിലയൊട്ടു കുറയുകയുമില്ല. ജനം വളരെ വേഗം വിലക്കയറ്റവുമായി താദാത്മ്യപ്പെടുകയും ചെയ്യും. വാസ്തവത്തില്‍ 'പാവപ്പെട്ടവ'ന്റെ പേരിലുള്ള ഈ കപടനാടകത്തിന്റെ യാഥാര്‍ഥ്യമെന്താണ്? പ്രസിദ്ധ സാമ്പത്തിക ശാസ്ത്ര ലേഖകന്‍ :ഡോ വി കെ വിജയകുമാറിന്റെ ഈ വിശകലനം ഒന്നു നോക്കുക

Anonymous said...

ഹര്ത്താല് കൊണ്ട് ഇന്നേ വരെ ഒരു സാധനത്തിന്റെയും വില കുറഞ്ഞു കണ്ടിട്ടില്ലാ...
കേരളത്തിന്റെ ദേശിയോല്സവം തന്നെ ഹര്‍ത്താല്‍ ആണല്ലോ...
അനിത
http://junctionkerala.com

അനില്‍@ബ്ലോഗ് // anil said...

മാഷെ,
കാര്യങ്ങളുടെ കിടപ്പ് മാഷുടെ പോസ്റ്റിൽ തന്നെ ഉണ്ട്. സ്റ്റാഫ് സെലക്ഷൻ പരീക്ഷ കാത്ത് അനവധി ആളുകൾ ഇരിക്കുന്നു. എന്നാൽ സർക്കാർ മേഖലയിൽ തൊഴിലവസരങ്ങൾ ഒന്നൊന്നായി കേന്ദ്ര സർക്കാർ വെട്ടിക്കുറക്കുന്നു. ലക്ഷക്കണക്കിൻ ഗ്രൂപ്പ് ഡി തസ്തികൾ ഇല്ലാതാക്കി, ഗ്രൂപ് സി എണ്ണം പതിനായിരങ്ങൾ കുറച്ചു.
അപ്പോൾ പിന്നെ പരീക്ഷ നടന്നിട്ട് വലിയ കാര്യമുണ്ടാവില്ലെന്നാ തോന്നുന്നത്. സർക്കാരിന്റെ ഇത്തരം ജനദ്രോഹ നടപടി തടയാൻ വല്ല മാർഗ്ഗവും ഉണ്ടോ എന്ന് അന്വേഷിക്കാം നമുക്ക്.

Anonymous said...

etakku oru harthal nallata..yennathechu kulikkam,,kalluvangikkutikkam..koyeeney porikkaam..soraparanjirikkaam...areekkotan mashukku yendu manassilayi,,allengilum ee mashummarokkey enginyaa....prakash ..kannur

ആദിത്യ്. കെ. എൻ said...

"വിലക്കയറ്റം ഉണ്ടാക്കിയത് കേന്ദ്ര(കോണ്‍ഗ്രസ്)സര്‍ക്കാര്‍...അവരെ ജയിപ്പിച്ചത് ഇന്നാട്ടിലെ ജനങ്ങള്‍...ആ ജനങ്ങള്‍ കാരണം ആണ് ഇന്ന് വിലക്കയറ്റം ഉണ്ടായത്...അതുകൊണ്ട് ബുദ്ധിമുട്ടേണ്ടത് ആ ജനങ്ങള്‍ തന്നെയാണ്...അതുകൊണ്ടാണ് ഈ ഹര്‍ത്താല്‍..."-ഇതാകും ഹര്‍ത്താലുകള്‍ക്ക് നേതൃത്വം നല്‍കുന്ന വൃത്തികെട്ട രാഷ്ട്രീയജനത്തിന്‍റെ(?-ജീവിയുടെ) ചിന്ത.

Anonymous said...

ഹർത്താലിന്റെ ഭാഗമായി ഒരു സാധനത്തിന്റെയും വില കുറഞ്ഞിട്ടില്ല പിന്നെന്തിനു ഹർത്താൽ എന്നു ചോദിക്കുന്നവരോട്.
ഓരൊ ഹർത്താലിനു ശേഷവും നിങ്ങൾ ഇങ്ങനെ പ്രതികരിക്കുന്നു.എന്നിട്ടൂം ഹർത്താലിന്ന് ഒരു മാറ്റവും ഇല്ല.എന്നാൽ പിന്നെ മിണ്ടാതിരുന്നു കൂടെ?

Mohamed Salahudheen said...

അനോണി പറഞ്ഞതുപോലെ നമുക്ക് മിണ്ടാതിരിക്കാം. എന്നിട്ട് തിരഞ്ഞെടുപ്പ് വരുന്പോള് നമുക്ക് ഇവര്ക്കുതന്നെ വോട്ട് കൊടുക്കാം. ഓരോ ഹര്ത്താലിനു ശേഷവും ഈ ചോദ്യങ്ങളുയര്ന്നിട്ടും ജനമെന്ന വോട്ടറെ അവഗണിക്കുന്ന ഇത്തരം രാഷ്ട്രീയക്കാര്ക്കെതിരേയാവട്ടെ നമ്മുടെ ആദ്യവിധിയെഴുത്ത്. കോടതികളിലെ ശുംഭന്മാരൊക്കെ ഹര്ത്താലിനെതിരേ പ്രസ്താവനകളിറക്കിയും കാലംകഴിക്കട്ടെ.

നല്ല പോസ്റ്റ് ഇക്കാ, പ്രതിഷേധിക്കാന് പോലും അവകാശമില്ലാതാവുന്ന നാളുകള് വിദൂരമല്ല.

മാനവന്‍ said...

എന്റെ മറുപടി ഇവിടെ
http://manavanboologathil.blogspot.com/2010/06/blog-post_26.html

ബഷീർ said...

ഹർത്താലില്ലാതെ എന്താഘോഷം എന്നായിരിക്കുന്നു. സാധാരണക്കാരന്റെ ജീവിതം ദുസ്സഹമായിരിക്കുന്നു. ഒന്നും ചെയ്യാനില്ലാത്ത ഒരു മരവിപ്പിന്റെ അവസ്ഥ !!

ഷൈജൻ കാക്കര said...

അതവരുടെ ജന്മവകാശം! പാവം ജനങ്ങൾ, ജന്മവകാശമില്ലാത്ത ജന്മങ്ങൾ...

ponmalakkaran | പൊന്മളക്കാരന്‍ said...

മാഷെ, ഹര്‍ത്താലിനെതിരായി നമുക്കൊരു ഹര്‍ത്താല്‍ നടത്തിയാലോ?

മൻസൂർ അബ്ദു ചെറുവാടി said...

എന്താ ചെയ്യാ. മുമ്പൊരു ഹര്‍ത്താലിന് അരീക്കോട് നിന്നും ചെറുവാടി വരെ നടന്നതോര്‍ക്കുന്നു.

Areekkodan | അരീക്കോടന്‍ said...

ഭാരതീയാ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.അതേ , ഇതെല്ലാം ഒരു നാടകം മാത്രം.

അനിത...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.കലണ്ടറില്‍ ഇതിനുള്ള ദിവസവും രേഖപ്പെടുത്തേണ്ടിയി്രിക്കുന്നു.

അനില്‍ജീ...അതേ, ഇടതായാലും വലതായാലും അന്വേഷിക്കാം.

പ്രകാശ്...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.നല്ല ചിന്ത!!

സലാഹ്...നന്ദി.പ്രതിഷേധിക്കാം,പക്ഷേ മറ്റുള്ളവന്റെ സ്വാതന്ത്ര്യം ഹനിച്ചു കൊണ്ടാവരുത് അത്.

Areekkodan | അരീക്കോടന്‍ said...

മാനവാ...നന്ദി

ബഷീര്‍...ഹര്‍ത്താലും ബന്ദും ആസ്വദിക്കാന്‍ കേരളത്തിലേക്ക് വേഗം വരൂ!!!

കക്കരേ...പൊതുജനം ഇന്നും കഴുത തന്നെ.

പൊന്മളക്കാരാ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.നല്ല ഐഡിയ.

ആദിത്യ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.പരസ്പരം പഴി ചാരാന്‍ അല്ലാതെ എന്തു ചെയ്യാന്‍.

ചെറുവാടി...അരീ്ക്കോട് നിന്ന് ചെറുവാടി വരെ നടക്കുകയോ ?യാ കുദാ!!!

പാവപ്പെട്ടവൻ said...

ഒരു ഹര്‍ത്താലുകളും ഇവിടെ ഒന്നിന്റെയും വിലകുറച്ചിട്ടില്ല എന്ന് കരുതി വിലവര്‍ധനവ്‌ ‌ ജനങ്ങള്‍ക്ക്‌ സമ്മദമാണ് എന്ന് അറിയിക്കാന്‍ കഴിയുമോ ?
കുറഞ്ഞപക്ഷം ഇത്തരം ഒരു പ്രതിക്ഷേദം വേണ്ടേ ?

Post a Comment

നന്ദി....വീണ്ടും വരിക