ശശിയേട്ടനെപറ്റി ഞാന്‍ മുമ്പ് ഇവിടെ പറഞ്ഞിരുന്നു.മൂന്നാഴ്ച മുമ്പ് എട്ടുമണിക്ക് മുമ്പ് തന്നെ ശശിയേട്ടന് എന്റെ വീടിന് തൊട്ടടുത്തുള്ള പണിസ്ഥലത്തെത്തി.അല്ലെങ്കിലും തന്റെ പണിക്കാരെക്കാളും മുമ്പ് ശശിയേട്ടന് എന്നും പണിക്കെത്തിയിരിക്കും.ഞാന്‍ എന്തോ ആവശ്യത്തിനായി എന്റെ പുതിയ വീടിന്റെ അടുത്ത് എത്തിയപ്പോഴാണ് ശശിയേട്ടനെ കണ്ടത്.
“എന്താ ശശിയേട്ടാ...ഇന്ന് നേരത്തെ...” ഞാന്‍ വെറുതെ ചോദിച്ചു.
“കിണര്‍ പണിക്ക് ഇന്ന് ആള്ക്കാര് വരും...എന്റെ ചെങ്ങാതിമാര് ആരും ഇന്ന് പണിക്ക് ഇല്ലതാനും.അപ്പോ പിന്നെ ഞാന്‍ തന്നെ അങ്ങ് നേരിട്ട് ചെയ്യാം എന്ന് കരുതി...”
“എന്ത് പണിയാ നിങ്ങള്‍ ചെയ്യാന്‍ പോകുന്നത്?”
“കിണറ്റില്‍ നിന്ന് അവര്‍ ചണ്ടിയും വെള്ളവും ബക്കറ്റില്‍ ആക്കും.അത് വലിച്ചു കയറ്റണം..”
“ങേ! സുഖമില്ലാത്ത നിങ്ങളോ?”
“അത് നോക്കിയിട്ട് നടക്കൂല മാഷേ.മറ്റെവിടെയോ പണിക്ക് പോകേണ്ട ആള്ക്കാര് ഇവിടെ വന്നിട്ട് എന്റെ പണിക്കാര് വന്നില്ല എന്ന കാരണത്താല്‍ ഇവരെ തിരിച്ചയക്കാന്‍ പറ്റോ?”
“അത് ശരിയാ...എന്നാലും”
“ഇല്ല.എനിക്കത് ഒരു പ്രശ്നമേ അല്ല.”
അല്പ സമയത്തിനകം കിണര്‍ പണിക്കാര് എത്തി.ശശിയേട്ടന് ഓടി നടന്ന് അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുത്തു.അവരിലൊരാള്‍ കിണറിലിറങ്ങി വെള്ളം കോരി ബക്കറ്റില്‍ ഒഴിച്ചു കൊടുത്തു.ശശിയേട്ടന് തന്നെ അത് വലിച്ചു കയറ്റി.അപ്പോഴേക്കും ആ സ്ഥലത്തിന്റെ ഉടമ എത്തി.അദ്ദേഹവും ശശിയേട്ടനെ പിന്തിരിപ്പിക്കാന് ആവത് ശ്രമിച്ചെങ്കിലും നടന്നില്ല.ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് ഒരു പെണ്‍കുട്ടിയും ആണ്‍കുട്ടിയും അവിടെ എത്തി.
“ഇവരാരാ ശശിയേട്ടാ...?”
“എന്റെ മക്കളാ...മോള്‍ക്ക് ഇന്ന് പ്ലസ് വണ്‍ അഡ്മിഷന് ഉണ്ട്..”
“എപ്പോള്‍ ?”
“ഇന്ന് പത്ത് മണിക്ക്...“
“എന്നിട്ട് ഇപ്പോള്‍ തന്നെ സമയം പത്തര കഴിഞല്ല്ലോ...എവിടെയാ അഡ്മിഷന്?”
“കിഴുപറമ്പ് സ്കൂളില്‍..”
“ങേ...എന്നാല്‍ വേഗം പൊയ്ക്കോളൂ...അങ്ങോട്ട് എത്താന്‍ തന്നെ ഒരു മണിക്കൂര്‍ പിടിക്കും”
“ആ ഇതൊന്ന് കഴിഞോട്ടെ...”
തന്റെ മകളുടെ അഡ്മിഷന് നഷ്ടപ്പെടും എന്ന ചിന്ത പോലും ശശിയേട്ടനെ അലട്ടിയില്ല.അവസാനം പതിനൊന്നര കഴിഞ്ഞ് ശശിയേട്ടന് പോകുമ്പോള്‍ ഞാന്‍ ഒരു സംഖ്യ അദ്ദേഹത്തെ ഏല്പിച്ച് പറഞ്ഞു “ഇത് പിടിച്ചോളൂ...അഡ്മിഷന് പോകുന്നതല്ലേ...ആവശ്യന്ം വരും...”
ശശിയേട്ടന് അത് വാങ്ങാന്‍ മടിച്ചെങ്കിലും ഞാന്‍ നിര്‍ബന്ധിച്ച് പിടിപ്പിച്ചു.അന്ന് വൈകുന്നേരം ശശിയേട്ടന് എന്നെത്തേടി വീണ്ടും വന്നു.ഞാന്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ പിറ്റേന്ന് കാലത്ത് വീണ്ടും വന്നു.
“മാഷേ...ഇന്നലെ മാഷ് ആ സംഖ്യ തന്നതു കൊണ്ട് എന്റെ മോള്‍ക്ക് അഡ്മിഷന് കിട്ടി.എന്റെ കയ്യില്‍ ആകെ .....രൂപയേ ഉണ്ടായിരുന്നുള്ളൂ.സ്കൂളില്‍ അഡ്മിഷന് സമയത്ത് ...... രൂപ ആയി.മാഷ് തന്ന സംഖ്യ വലിയ ഉപകാരമായി...”
എന്റെ കണ്ണ് അന്നേരം നിറഞ്ഞു.എങ്കിലും ഞാന്‍ പറഞ്ഞു “നല്ല മനുഷ്യരെ ദൈവം ഒരിക്കലും കൈവിടില്ല ശശിയേട്ടാ...”
6 comments:
എന്റെ കണ്ണ് അന്നേരം നിറഞ്ഞു.എങ്കിലും ഞാന്‍ പറഞ്ഞു “നല്ല മനുഷ്യരെ ദൈവം ഒരിക്കലും കൈവിടില്ല ശശിയേട്ടാ...”
ശശിയേട്ടനെ പോലെ എത്രയോ മനുഷ്യര്‍ അല്ലെ മാഷേ
നല്ല മനുഷ്യരെ ദൈവം ഒരിക്കലും കൈവിടില്ല മാഷേ....
ഒരു വാതില്‍ അടയുമ്പോള്‍ മറ്റൊന്ന് തുറക്കും എന്നത് എത്ര ശരി.
സത്യമാണു മാഷെ... നല്ലമനുഷ്യര്‍ക്ക് സഹായിയായി ദൈവമുണ്ട്
ആശംസകള്‍
ഒഴാക്കാ...അതെ,നാം കാണാതെ നമ്മുടെ ചുറ്റും എത്ര എത്ര ശശിയേട്ടന്മാര്?
കൊട്ടോട്ടിക്കാരാ...അതു തന്നെയല്ലേ ഞാനും പറഞ്ഞത്?
അക്ബര്‍ ...പണ്ട് ഒരുത്തന് പറഞ്ഞത് അപ്പോള്‍ വളരെ ശരി - ഒരു വാതില്‍ അടഞ്ഞു എന്ന് പറഞ്ഞാല്‍ ഒന്ന് തുറന്ന് കിടക്കുന്നു എന്ന്; അപ്പോള്‍ രണ്ട് വാതിലും അടഞ്ഞു എന്ന് പറഞ്ഞാല്‍ രണ്ട് വാതിലും തുറന്ന് കിടക്കുന്നു എന്നല്ലേ!!!
രസികാ...കുറേ കാലായല്ലോ കണ്ടിട്ട്.നന്ദി.
Post a Comment
നന്ദി....വീണ്ടും വരിക