Pages

Saturday, July 24, 2010

അങ്ങനെ അതും സംഭവിച്ചു!

അങ്ങനെ അതും സംഭവിച്ചു! ഇക്കഴിഞ്ഞ ഇരുപത്തിഒന്നാം തീയതി നാഷണല്‍ സര്‍വീസ് സ്കീം (എന്‍.എസ്.എസ്) കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജ് യൂണിറ്റിന്റെ ജനറല്‍ ബോഡി യോഗത്തില്‍ ഔദ്യോഗികമായി ഞാന്‍ ഈ എന്‍.എസ്.എസ് യൂണിറ്റിന്റെ കോര്‍ഡിനേറ്റര്‍ ആയി ചുമതലയേറ്റു.പ്രോഗ്രാം ഓഫീസര്‍ ആയിരുന്ന അസ്‌ലം സാര്‍ സ്ഥലം മാറ്റം കിട്ടി പോയ ഒഴിവിലേക്കാണ് ഞാന്‍ നിയമിതനായത്.

എന്‍.എസ്.എസിന്റെ വിവിധ പ്രവര്‍ത്തനങ്ങളുമായി നേരത്തെ സഹകരിച്ചു വരുന്ന എനിക്ക് ഈ നിയമനം ഒരു മടിയും കൂടാതെ ഏറ്റെടുക്കാന്‍ ധൈര്യം കിട്ടിയത് മുന്‍ എന്‍.എസ്.എസ് പരിചയമാണ്. എന്റെ കോളേജ് ജീവിതത്തില്‍ എന്‍.എസ്.എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി അതിന്റെ മാധുര്യം ആവോളം നുകര്‍ന്നതിനാല്‍ എനിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടതായി വന്നില്ല.

ധാരാളം മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വയ്ക്കുന്ന ഒരു എന്‍.എസ്.എസ് യൂണിറ്റ് എന്ന നിലയിലും ഈ യൂണിറ്റുമായി സഹകരിക്കാന്‍ എനിക്ക് അതീവ താല്പര്യമുണ്ടായിരുന്നു.കോര്‍ഡിനേറ്റര്‍ ആയതോടെ ഇനി ഈ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുക എന്ന ദൌത്യം കൂടി ഞാന്‍ ഏറ്റെടുക്കുന്നു.കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ തുടര്‍ പ്രവര്‍ത്തനങ്ങളും പുതിയ ചില പ്രവര്‍ത്തനങ്ങളും ആണ് എന്റെ പദ്ധതിയില്‍ ഉള്ളത്.

ബൂലോകത്തെ നിലവിലുള്ളതും മുന്‍ പരിചയമൂള്ളവരുമായ എല്ലാ പ്രോഗ്രാം ഓഫീസര്‍മാരുടേയും എല്ലാ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടയും മറ്റു സാമൂഹ്യ പ്രവര്‍ത്തകരുടേയും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ഈ അവസരത്തില്‍ സ്വാഗതം ചെയ്യുന്നു.

10 comments:

Areekkodan | അരീക്കോടന്‍ said...

അങ്ങനെ അതും സംഭവിച്ചു!

jayanEvoor said...

സന്തോഷം!
നല്ലകാര്യം.
എല്ലാ ആശംസകളും!
എത്ര യൂണിറ്റുകൾ ഉണ്ട് അവിടെ?
സ്പെഷ്യൽ ക്യാമ്പിന്റെ ഫണ്ട് ഉയർത്തിയോ ആവോ?
പണ്ട് ദശദിനക്യാമ്പായിരുന്നത്, ഇപ്പോൽ ഒരാഴ്ചയായി വെട്ടിക്കുറച്ചെന്നു കേട്ടു. ശരിയാണോ?
(കണ്ണൂർ, തിരുവനന്തപുരം ആയുർവേദകോലേജുകളിൽ പ്രോഗ്രാം ഓഫീസർ ആയിരുന്നു; തൃപ്പൂണിത്തുറയിൽ വോളന്റിയറും.)

Unknown said...

ആശംസകള്‍

chithrakaran:ചിത്രകാരന്‍ said...

ചിത്രകാരന്റെ സ്പെഷല്‍ ആശംസകള്‍ !!!

krishnakumar513 said...

ആശംസകള്‍!!

poor-me/പാവം-ഞാന്‍ said...

Best of luck to the students!!!

Areekkodan | അരീക്കോടന്‍ said...

ജയന്‍ സാര്‍ ...മുമ്പ് എന്റെ എന്‍.എസ്.എസ് അനുഭവക്കുറിപ്പില്‍ താങ്കള്‍ വന്നത് ഞാന്‍ ഓര്‍ക്കുന്നു.ഇപ്പോള്‍ സപ്തദിന ക്യാമ്പ് ആണ്.ഫണ്ട് ആകെ 15000 രൂപ ഒരു വര്‍ഷത്തേക്ക് എന്നാണ് കേട്ടത്.കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ പ്രതീക്ഷിക്കുന്നു.

റ്റോംസ്...നന്ദി

ചിത്രകാരാ...സ്വീകരിച്ചു.

കൃഷ്ണകുമാര്‍ ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.

പാവം ഞാനേ...അപ്പോളും നമ്മള്‍ പുറത്ത് തന്നെ അല്ലേ?

Akbar said...

:)

Naseef U Areacode said...

congrats sir

Areekkodan | അരീക്കോടന്‍ said...

അക്ബര്‍ ... നന്ദി

നസീഫ് ...താങ്ക്സ്

Post a Comment

നന്ദി....വീണ്ടും വരിക