Pages

Saturday, July 31, 2010

നാം ബഹുമാനിതരാകുന്ന വഴികള്‍.

ഇന്നലെ കോളേജില്‍ നിന്നും ഇറങ്ങാന്‍ അല്പം വൈകി.ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന ഒരു ആന്റിറാഗിംഗ് മീറ്റിംഗ് എഡുസാറ്റ് വഴി പ്രക്ഷേപണം ചെയ്യുന്നത് വീക്ഷിക്കാന്‍ എഡുസാറ്റ് റൂം സെറ്റ് ചെയ്യാന്‍ നിന്നതിനാലാണ് അല്പം വൈകിയത്.എങ്കിലും സംഗതി വൃത്തിയായി ചെയ്തു എന്ന ചാരിതാര്‍ഥ്യം ഈ വൈകലിനെപറ്റിയുള്ള വേവലാതി ഇല്ലാതാക്കി.

പാളയം സ്റ്റാന്റില്‍ എത്തിയപ്പോള്‍ സമയം അഞ്ചര ആയിരുന്നു.നാട്ടിലേക്ക് 5:50 നുള്ള “കൊളക്കാടന്‍” എന്ന ബസ്സിന് കയറാം എന്ന് കരുതി.ബസ് സ്റ്റാന്റില്‍ എത്തിയിരുന്നില്ല.അതിനാല്‍ ഞാന്‍ പള്ളിയില്‍ പോയി അസര്‍ നമസ്കരിച്ചു.ബസ്സില്‍ കയറി സീറ്റ് ബുക്ക് ചെയ്ത് നമസ്കരിക്കാന്‍ പോകാറാണ് സ്ഥിരം പരിപാടി.പക്ഷേ ഇന്ന് നേരം വൈകിയതിനാലും ബസ്സ് മാറിയതിനാലും സീറ്റ് ബുക്കിംഗ് ആവശ്യം വരില്ല എന്ന് ധരിച്ചു.

നമസ്കാരം കഴിഞ്ഞ് തിരിച്ച് ഞാന്‍ സ്റ്റാന്റില്‍ എത്തിയപ്പോള്‍ കണ്ട കാഴ്ച മറ്റൊന്നായിരുന്നു.ബസ്സ് സീറ്റ് മുഴുവനായി ആള്‍്‍ക്കാര്‍ ഇരുന്നു കഴിഞ്ഞു.ഡ്രൈവറുടെ സീറ്റിന് പിന്നില്‍ അധികമാരുടേയും ശ്രദ്ധയില്‍ പെടാത്ത ആ സീറ്റിലും മൂന്ന് പേര്‍!ഡ്രൈവറുടെ എതിര്‍ ഭാഗത്ത് ലേഡീസ് എന്നെഴുതിയ ബോക്സ് സീറ്റിലും നാല് പേര്‍.ഇനി അങ്ങോട്ട് അടുക്കാതിരിക്കുന്നതാകും ഭേദം എന്ന് മനസ്സില്‍ തോന്നിയെങ്കിലും ബസ്സിലേക്ക് ഒന്ന് കൂടി നോക്കി.കുറേ പേര്‍ ഉള്ളില്‍ നില്‍പ്പും തുടങ്ങിയിട്ടുണ്ട്!

തല്‍ക്കാലം “കൊളക്കാടനെ” പാട്ടിന് വിട്ട് അടുത്ത ബസ് എപ്പോഴാണോ അപ്പോള്‍ കയറാം എന്ന് മനസ്സില്‍ തീരുമാനിച്ച് ഞാന്‍ ബസ്സിന്റെ പിന്‍ഡോറിന്റെ അടുത്തെത്തി.ഉള്ളിലേക്ക് ഒന്ന് എത്തിനോക്കാന്‍ പോലും മനസ്സു വരാത്തതിനാല്‍ ഞാന്‍ മൊബൈല്‍ റിംഗ് ചെയ്യാതെ തന്നെ ചെവിയിലേക്ക് പിടിച്ചുകൊണ്ട് ബസ്സിന്റെ പിന്നിലേക്ക് മാറി നില്‍ക്കാന്‍ ഒരുങ്ങുമ്പോള്‍ ഒരു വിളി ഞാന്‍ കേട്ടു.”ആബിദേ...”

ബസ്സിനകത്ത് നിന്ന് തന്നെയായിരുന്നു ആ വിളി.ഞാന്‍ അങ്ങോട്ട് നോക്കി.”വാ ഇവിടെ ഇതാ ഇത്തിരി സ്ഥലമുണ്ട്”
പിന്‍സ്സീറ്റിലിരിക്കുന്ന അദ്ദേഹത്തെ ഞാന്‍ ഒന്നുകൂടി നോക്കി.1984-ല്‍ ഒരു സമ്മര്‍ വെക്കേഷന്‍ ക്യാമ്പില്‍ ഞങ്ങള്‍ക്ക് ക്ലാസ്സെടുക്കാന്‍ വന്ന വ്യക്തി!

അദ്ദേഹം നീങ്ങി തന്ന ഒഴിവില്‍ ഞാനും കൂടി ബസ്സില്‍ സീറ്റുറപ്പിച്ചു.അദ്ദേഹം എന്നെ ഇത്ര കൃത്യമായി ഓര്‍മ്മിച്ചു വയ്ക്കാന്‍ കാരണം മറ്റൊന്നായിരുന്നു. മരിച്ചുപോയ എന്റെ ബാപ്പയുടെ വിദ്യാര്‍ഥി ആയിരുന്നു അദ്ദേഹം.അന്നത്തെ ക്യാമ്പിന് ശേഷം പിന്നീട് പലപ്പോഴും ഞങ്ങള്‍ കണ്ടുമുട്ടിയിട്ടുമുണ്ട്.സംസാരത്തിനിടക്ക് ബാപ്പയെ ആ വിദ്യാര്‍ഥി സ്നേഹപൂര്‍വ്വം അനുസ്മരിച്ചപ്പോള്‍ അങ്ങനെയൊരു പിതാവിന്റെ പുത്രനായതില്‍ എനിക്ക് അഭിമാനം തോന്നി.

പാഠം‍:നമ്മുടെ പ്രവൃത്തി നമ്മെ അനശ്വരനാക്കുന്നു.ഒപ്പം നമ്മുടെ സന്താനങ്ങളെ ബഹുമാനിതരുമാക്കുന്നു.

9 comments:

jayanEvoor said...

നല്ല ചെറു കുറിപ്പ്.
ഹൃദയഹാരിയായി!
ഒരു എൻ.എസ്.എസ്. കാരൻ എന്ന നിലയിൽ ഞാനും അഭിമാനം കൊള്ളുന്നു!

മൻസൂർ അബ്ദു ചെറുവാടി said...

നല്ല കുറിപ്പ്.
എനിക്ക് പരിചിതമായ ചുറ്റുപാടുകള്‍ പറയുന്നതിലൂടെ അരീക്കോടന്റെ കുറിപ്പുകള്‍ എനിക്ക് കൂടുതല്‍ ആസ്വാദകമാകുന്നു. അത് പാളയം സ്റ്റാന്റ് ആയാലും കൊളക്കാടന്‍ ബസ്സ്‌ ആയാലും ഇനി അരീക്കോടിനെ പറ്റി ആയാലും.

shaji.k said...

ശരിയാണ്, വളരെ ശരിയാണ് ആരീക്കോടന്‍.

shaji.k said...

മാഷേ താങ്കളിലെ നന്മ,നല്ല മനസ്സിനെ ഞാന്‍ കാണുന്നു.

ഭായി said...

#പാഠം‍:നമ്മുടെ പ്രവൃത്തി നമ്മെ അനശ്വരനാക്കുന്നു.ഒപ്പം നമ്മുടെ സന്താനങ്ങളെ ബഹുമാനിതരുമാക്കുന്നു.#
വളരെ കൃത്യമായ കുറിപ്പ്

ശ്രീനാഥന്‍ said...

നല്ലൊരു കുറിപ്പ് , കൃത്യം വേണ്ടത് convey ചെയ്യുന്നു!

Areekkodan | അരീക്കോടന്‍ said...

ജയന്‍ സാര്‍ ... നന്ദി

ചെറുവാടി ... അതേ പരിചിതമായവ പറയുമ്പോള്‍ അവ നമ്മുടെ മുന്നിലൂടെ മിന്നിമറയുന്നതായി തോന്നും.അപ്പോള്‍ അത് കൂടുതല്‍ ആസ്വദ്യകരവുമാകും.

ഷാജി ... നന്ദി

ഭായി ... നന്ദി

ശ്രീനാഥന്‍ ...മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങളിലേക്ക് സ്വാഗതം.

Unknown said...

നന്നായിരിക്കുന്നു മാഷ്

beena said...

nalla bappaye kittiyathil santhoshikkuka. nallayirunnu post.
beena

Post a Comment

നന്ദി....വീണ്ടും വരിക